Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതികാരദാഹം 5

അപ്പോഴാണു വീട്ടിലേക്ക് ഒരു പോലിസ് ജീപ്പ് കടന്നു വരുന്നത് ,
ഞാൻ തിരിഞ്ഞു നോക്കുബോൾ ജീപ്പ് പോർച്ചിൽ നിർത്തി അതിൽ നിന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു ,കണ്ടിട്ട് ഒരു എസ്ഐ ആണെന്നു തോന്നുന്നു ,ആയാൾ ദേവൻ അങ്കിളും ആയി സംസാരിക്കുന്നുണ്ടാർന്നു ,അങ്കിളും അയാളും വാക്കുതർക്കത്തിൽ ഏർപ്പെടുന്ന പോലെ തോന്നി, അവസാനം അങ്കിളിനെ എതിർത്തു കോണ്ട് ഒരു ലേഡി കോൺസ്ട്രബിളിനെ കൂട്ടി അയാൾ എന്റെ അടുത്തേക്ക് വന്നു ,

“സോറി മേം ,ഈ അവസ്ഥയിൽ ഇങ്ങനെ ചേയ്യാൻ പാടില്ല എന്നു അറിയാം പക്ഷെ ഞങ്ങൾക്ക് ഞങ്ങളുടെ ഡൂട്ടി ചേയ്തെ മതിയാകു
മേം സഹകരിക്കണം ”
ആ എസ് ഐ അതും പറഞ്ഞ് എന്റെ കൈയിൽ വിലങ്ങ് അണിയിച്ചു

ഞാൻ എന്താ സംഭവം എന്ന് അറിയാതെ പകച്ചു നിന്നു
അപ്പോഴേക്കും ദേവൻ അങ്കിളും ശിവേട്ടനും എന്റെ അടുത്തേക്ക് വന്നു,
ശിവേട്ടൻ അവരെ തടയാൻ ശ്രമിച്ചു എങ്കിലും അങ്കിൾ ശിവേട്ടനെ പിടിച്ചു മാറ്റി ,അവർ തമ്മിൽ എന്തോക്കെയൊ പറയുന്നണ്ടാർന്നു എനിക്ക് ഒന്നും മനസിലാകുന്നുണ്ടായില്ല ,അവസാനം എന്നെ അവർ പിടിച്ചു ജീപ്പിൽ കയറ്റി,

ആ ജീപ്പ് എന്നെയും വഹിച്ചു കൊണ്ട് പുറത്തെക്ക് കടന്നു ,ഞാൻ നോക്കുമ്പോൾ ശിവേട്ടൻ നിസ്സാഹായവസ്ഥയിൽ എന്നെ തന്നെ നോക്കി നിൽക്കുന്നു ,
പിന്നിട് ആണു എനിക്ക് കാര്യങ്ങൾ മനസിലാകുന്നത് ,ഞാൻ മുകളിൽ നിന്ന് തള്ളിയിട്ട “ദാസ് “ഇന്നു പകൽ ആശുപത്രിയിൽ വെച്ചു മരിച്ചു ,
ദാസിനെ കൊന്ന കുറ്റത്തിന് ആണു എന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത്,

അങ്ങനെ കോടതിയും റീമാന്റും മറ്റും ആയി ഒരു മാസം നീണ്ടു പോയി ,ഇതിനിടക്ക് കൈമളിനും
മൂത്തമോൻ സജിക്കും
റൂബിയെ പീഡിപ്പിച്ച് കൊന്നതിനു ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചു, എന്നാൽ അവരുടെ പൈസയുടെ ബലത്തിൽ അവർ അത് ആറു വർഷത്തെ ശിക്ഷ അക്കി കുറച്ചു ,

എനിക്ക് ദാസിനെ കൊന്നതിന് ഒരു വർഷത്തെ ജയിൽ ശിക്ഷയും കോടതി വിധിച്ചു ,
[ മനപൂർപ്പം നടന്നതല്ലത്തതു കൊണ്ടും ,രക്ഷപെടാൻ ശ്രമിച്ചപ്പോൾ ഉണ്ടായ കൈ അബദ്ധം
ആയി പരിഗണിച്ചു കൊണ്ടും എന്റെ ശിക്ഷ ഒരു വർഷം ആയി ചുരുക്കി]

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025