Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും 11

 

അങ്ങിനെ നാല് അഞ്ച് ദിവസങ്ങൾ കൂടെ കടന്നുപോയി…..അതിനിടയിൽ ഒരു ദിവസം മാത്രം വിപിൻ നിമിഷയുടെ ഫ്ലാറ്റിലേക്ക് വന്നുള്ളൂ….. അവൻ എവിടേക്കാണ് പോകുന്നതെന്നോ കാവ്യയുടെ അടുത്തേക്ക് പോകാഞ്ഞത് എന്താണെന്നോ ഞാൻ അന്വേഷിച്ചില്ല…. ഇനി അത് അന്വേഷിച്ചിട്ട് വലിയ കാര്യമുണ്ടെന്നും എനിക്ക് തോന്നിയില്ല……

അങ്ങിനെ ഒരു ദിവസം ഞാൻ ഓഫീസിൽ ഇരിക്കേ നിമിഷയുടെ അച്ഛന്റെ കാൾ എനിക്ക് വന്നു

മോൻ ഇപ്പൊ എവിടെയാ ? അച്ഛൻ ചോദിച്ചു

ഓഫീസിലാ അച്ഛാ….. എന്തുപറ്റി ?

മോൻ മല്ലേശ്വരം പോലീസ് സ്റ്റേഷനിലേക്ക് ഒന്ന് വരാമോ ?

എന്തുപറ്റി ? ഞാൻ ടെന്ഷനോട് ചോദിച്ചു

അത് മോൻ വന്നിട്ട്  പറയാം…..  പിന്നേ ഈ കാര്യം നിമിഷയോട് പറയേണ്ട…… അച്ഛൻ പറഞ്ഞു

ശരി അച്ഛാ…..  ഫോൺ കട്ട് ചെയ്ത് ഞാൻ ഇറങ്ങി

എന്തോ സീരിയസ് കാര്യമാണ് അല്ലാതെ നിമിഷയുടെ അച്ഛൻ എന്നെ വിളിക്കില്ല……

അങ്ങിനെ അര മണിക്കൂർ കൊണ്ട് ഞാൻ പോലീസ് സ്റ്റേഷനിലേക്ക് എത്തി…..

എന്താ അച്ഛാ ? അവിടെ പുറത്ത് ഒറ്റക്ക് നിന്നിരുന്ന നിമിഷയുടെ അച്ഛനോട് ചോദിച്ചു……

മോനെ വിപിനെ ഏതോ പെണ്ണിന്റെ കൂടെ പിടിച്ചെന്നും പറഞ്ഞു ഫ്ലാറ്റിൽ പോലീസ് വന്നിരുന്നു…… അവരാ എന്നെ ഇവിടേക്ക് കൊണ്ടുവന്നത്……

അതോടെ എനിക്ക് കാര്യം മനസിലായി…..

ഞാൻ ചോദിക്കാം അച്ഛൻ ഇവിടെ ഇരിക്ക്….. അദ്ദേഹത്തെ അവിടെ ഒരിടത്ത് ഇരുത്തി ഞാൻ സ്റ്റേഷനിൽ കയറി കാര്യം തിരക്കി…..

വിപിനെ അവന്റെ പുതിയ സെറ്റപ്പിന്റെ വീട്ടിൽ നിന്നും വീട്ടുകാർ പിടിച്ചു നേരെ പോലീസിൽ ഏൽപ്പിചിരിക്കുകയാണ്….. അവൻ ഇത്രയും ദിവസം പോയിരുന്നത് അവിടെക്കായിരിക്കണം…..

സംഭവം ഇതാണെങ്കിലും…… മോഷണ ശ്രമത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്……  കന്നഡക്കാരാണ്, അവർ പറയുന്നത് പോലെയേ പോലീസ് നിൽക്കു…..

സംഭവം കൈവിട്ട ലക്ഷണമാണ്, വിപിനെ ഒന്ന് കാണാൻ പോലും അവർ  സമ്മതിക്കുന്നില്ല…. പുറത്തിറങ്ങി നിമിഷയുടെ അച്ഛന്റെ അടുത്തേക്ക് ചെന്നു….. അച്ഛനോട് എന്ത് പറയണമെന്ന് ഒരു ഐഡിയയും ഇല്ലാ…..

മോനേ, കാര്യങ്ങളൊക്കെ എനിക്ക് മനസിലായി…… ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ അച്ഛൻ പറഞ്ഞു

നാട്ടിൽ വച്ച് ഞങ്ങൾ കുറച്ചു കാര്യങ്ങൾ അറിഞ്ഞിട്ടാണ് ഞങ്ങൾ ഇവിടേയ്ക്ക് വന്നത്….. അതൊക്കെ ശരിയാണോ എന്ന് അറിയണമല്ലോ… ഓരോ ഒരു മോളല്ലേ…… അച്ഛൻ പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025