Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഘവായനം 4

ശര്‍ക്കര കടിച്ചു ചൂടു കട്ടന്‍ മോന്തി ഞാന്‍ ചുറ്റും നോക്കി… പ്രകൃതിയെ അധികം വേദനിപ്പിക്കാതെ ഒരു ഗ്രാമത്തിന്റെ മാതൃകയിൽ ഉണ്ടാക്കിയതാണ്‌ ഈ ഹോട്ടൽ… ഒരു വശത്ത് സിഗിരിയ പാറ തല ഉയര്‍ത്തി നില്‍ക്കുന്നത് കാണാം…

തന്റെ താടിയിൽ തടവിക്കൊണ്ട് തല ഉയർത്തി നിൽക്കുന്ന രാവണന്റെ താവളത്തെ നോക്കി രാഘവ് നിന്നു… ഇവിടെയാണ് താൻ രാവണനെ അടക്കം ചെയ്തിരിക്കുന്ന ഇടം കണ്ടു പിടിക്കേണ്ടത്… ഹോട്ടലിന്റെ രണ്ടാമത്തെ നിലയിലാണ് രാഘവിന്റെ മുറി… അവിടന്ന് നോക്കിയാൽ പാറക്കെട്ട് കാണാം…
രാഘവ് ബാഗിൽ നിന്ന് പട്ടിൽ പൊതിഞ്ഞിരുന്ന രണ്ടാമത്തെ താളിയോല എടുത്ത് സൂക്ഷ്മമായി വായിച്ചു… ഈ പാറക്കെട്ടിലെ ഏതോ ഒരു ഗുഹയിലെ കല്ലറയിലാണ് രാവണദേഹം അടക്കം ചെയ്തിരിക്കുന്നതെന്നും, അതിനോട് ചേർന്ന് തന്നെ ചന്ദ്രഹാസവും സൂക്ഷിച്ചു വച്ചിരിക്കുന്നതെന്നും ഓലയിൽ ആലേഖനം ചെയ്തിട്ടുണ്ട്… രാവണന്റെ തലമുറക്കാർ ആണ് അതിന് രക്ഷ നൽകുന്നതെന്നാണ് ഓലയിൽ പറയുന്നത്… പക്ഷേ അതെങ്ങിനെ സാധ്യമാകും… ഇതിപ്പോൾ ഒരു ദേശീയോദ്യാനമാണ്… അവിടെയെങ്ങിനെ പുരാതനമായ ആളുകൾ ജീവിക്കും…
സിഗരിയ റോക്കിലേക്ക് വാക്ക് വേയിലൂടെ പോകുന്ന സഞ്ചാരികളെ രാഘവ് നോക്കിനിന്നു… ഈശ്വരാ ആ സ്ഥലം ഞാൻ എങ്ങിനെ കണ്ടുപിടിക്കും?… രാവണ തലമുറക്കാരെ എങ്ങിനെ കണ്ടുപിടിക്കും?… ഏതുതരം ആളുകളുമായാണ് എനിക്ക് ഏറ്റുമുട്ടേണ്ടി വരിക?… പല ചോദ്യങ്ങൾ​ അവന്റെ മനസ്സിൽ ഉയർന്നുവന്നു…
ഏതായാലും പോവുക തന്നെ… ഇന്ന് ആ സ്ഥലം അന്വേഷിച്ച് കണ്ടുപിടിച്ചേ മതിയാകൂ… നാളെയാണ് ചന്ദ്രഗ്രഹണം…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025