Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഘവായനം 4

ഒരു റെസ്റ്റോറന്റിനു സമീപം ദാസങ്കിൾ കാർ നിര്‍ത്തി… ഭക്ഷണം കഴിഞ്ഞു, സമീപത്തുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റിൽ നിന്നും അവശ്യ സാധനങ്ങൾ വാങ്ങി വീണ്ടും യാത്ര തുടങ്ങി… ഇൻഡ്യൻ എംബസിയോടു ചേർന്നുള്ള എംബസി ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സിലേക്കാണ് കാർ പോയി നിന്നത്.. അങ്ങോട്ട് എത്തുന്നതിനു മുന്‍പ് 3 സ്ഥലങ്ങളിൽ പട്ടാളക്കാരുടെ പരിശോധന നടന്നു… ഇന്ത്യാക്കാരോട് തികച്ചും മാന്യമായ സമീപനമാണു അവരുടേത്…
ക്വാർട്ടേഴ്സിൽ അങ്കിൾ ഒറ്റക്കാണ് താമസിക്കുന്നത്… കുടുംബം നാട്ടിലാണ്… മാസത്തിലൊരിക്കൽ ഒന്ന് പോയിവരും… തന്നെ നല്ല കെയർ ചെയ്യണമെന്ന് ഗോകുൽ പറഞ്ഞിട്ടുണ്ടാകും…
“ രാഘവ് ശ്രീലങ്ക ചുറ്റിക്കാണാൻ വന്നതല്ലേ… നാളെ നമുക്ക് കൊളംബോ നാഷണൽ മ്യൂസിയത്തിൽ പോകാം… ” രാത്രി ഭക്ഷണം കഴിക്കുമ്പോൾ ശിവദാസൻ രാഘവിനോട് സൂചിപ്പിച്ചു… ഒറ്റപ്പെട്ട് ജീവിക്കുന്ന അയാൾക്ക് രാഘവ് വന്നത് ഒരാശ്വാസമായിരുന്നു… അവന് വേണ്ടതെല്ലാം ചെയ്തു കൊടുക്കണമെന്ന് ഗോകുൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്…
“ അത് പിന്നെ അങ്കിൾ മ്യൂസിയമൊക്കെ ഞാൻ കണ്ടിട്ടുണ്ട്… എനിക്ക് കാണേണ്ടത് സിഗരിയ റോക്കാണ്… രാവണന്റെ കൊട്ടാരം ഉണ്ടായിരുന്ന സ്ഥലം… ” രാഘവിന്റെ മുഖത്തെ ആവേശം കണ്ട് ശിവദാസ് പുഞ്ചിരിച്ചു…
“ അതൊക്കെ പഴയ കഥകളല്ലേ… ഗോകുൽ പറഞ്ഞിരുന്നു… എന്താ അതിനോടിത്ര താൽപര്യം…” ശിവദാസൻ രാഘവിനെ ഒന്ന് ചുഴിഞ്ഞ് നോക്കിക്കൊണ്ട് ചോദിച്ചു…
“ ഞാനൊരു ഹിസ്റ്ററി സ്റ്റുഡന്റല്ലേ അങ്കിൾ… ഇതിലും പഴയ ചരിത്രമൊക്കെ വേറെ എവിടെയെങ്കിലും കാണാൻ കിട്ടുമോ?…” അവന്റെ കൂസാതെയുള്ള മറുപടി ശിവദാസന് ഇഷ്ടപ്പെട്ടു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025