Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഘവായനം 4

കുള്ളനായ മനുഷ്യൻ… ഹോമോഹാബിറ്റ്സ് മനുഷ്യരെപ്പറ്റി നീ വായിച്ചിട്ടില്ലേ, മനുഷ്യൻ പടിപടിയായാണ് ഇന്നത്തെ രൂപത്തിൽ എത്തിയത്… ആറാമതായി പരശുരാമൻ- വന്യമൃഗാദികളെ വേട്ടയാടിപ്പിടിക്കാൻ തുടങ്ങുന്ന ശിലായുഗത്തിലെ നരജൻമം… ഏഴാമതായി ശ്രീരാമൻ- മനുവംശത്തിലെ യഥാർത്ഥ മനുഷ്യ ജൻമം(അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടുകയും യുദ്ധം ചെയ്യുകയും ചെയ്തു തുടങ്ങിയ മനുഷ്യൻ)… എട്ടാമതായി ബലരാമൻ-പുരാതന മനഷ്യനിൽ നിന്ന് കുറച്ച് കൂടി ഉന്നതി നേടി, കലപ്പ ഉപയോഗിച്ച് നിലം ഉഴുത്, വിഭവങ്ങൾ വിളയിച്ച്, കൊയ്തെടുത്ത്, അന്നം കഴിക്കുന്ന മനഷ്യജനതയുടെ പ്രതിനിധി… ഒൻപതാമതായി കൃഷ്ണൻ… ഗോക്കളെ മേച്ച്, വസ്ത്രങ്ങൾ നെയ്ത്, രാജഭരണാധികാര നിയമങ്ങൾ പ്രകാരം ജീവിക്കുന്ന ഇന്നത്തെ ജനതയുടെ പ്രതിനിധി… സാദാ നരജൻമം…
വേടന്റെ അമ്പ് കൊണ്ടാണ് കൃഷ്ണൻ മരിച്ചതെന്ന് ഓർക്കുക… ദ്വാരകയുടേയും, കുരുക്ഷേത്രത്തിന്റേയും അവശേഷിപ്പുകൾ ഇന്നും അതുപോലെ തന്നെയുണ്ട്… പിന്നെ അവസാനത്തെ അവതാരപ്പിറവി കലിയുഗത്തിലെ- കൽക്കി… ഇത് കലിയുഗമാണ്… ആ അവതാരപ്പിറവി എപ്പോൾ വേണമെങ്കിലും സംഭവിക്കാം… “ രാഘവ് ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി…
അവൻ പറഞ്ഞതു കേട്ട് ഇതുവരെ ലഭിക്കാത്ത ഒരു വലിയ അറിവ് ലഭിച്ചതു പോലെ ജാനകിയുടെ പുരികക്കൊടികൾ ഉയർന്നിരുന്നു… അവൾ രാഘവിനെ സാകൂതം നോക്കി നിന്നു… അവനോടുള്ള പ്രേമത്തേക്കാൾ ഒരു ആരാധനാഭാവമാണ് അവളിലപ്പോൾ കണ്ടത്…
“നീയിതൊക്കെ എവിടുന്നു പഠിച്ചു?… “അവൾ സംശയത്തോടെ ചോദിച്ചു… ഇതുവരെ തന്റെ പൂർവ്വികർ ആരും തന്നെ പറഞ്ഞു തരാത്ത കാര്യങ്ങളാണ് രാഘവിൽ നിന്ന് അവൾ കേട്ടത്…
“ ഇതൊക്കെ അറിയേണ്ടത് എന്റെ ആവശ്യമായിരുന്നു… അങ്ങിനെയാ​ണ് എനിക്കിതെല്ലാം മനസ്സിലായത്… അതുപോലെ തന്നെയാണ് എനിക്ക് ചന്ദ്രഹാസത്തിന്റെ കാര്യവും…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025