Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഘവായനം 4

എനിക്ക് വിശ്വാസമുണ്ട് അത് രാവണന്റെ ഗുഹയിൽ ഉണ്ടെന്ന്… “ രാഘവിന്റെ ഉറച്ച വാക്കുകളിൽ നിന്ന് അവനെ ആ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിക്കുക അസാധ്യമാണെന്ന് ജാനകിക്ക് മനസ്സിലായി…
“ അപ്പൊ രാവണന് പത്ത് തല ഉണ്ടെന്നും നീ വിശ്വസിക്കുന്നുണ്ടോ?… ” അവളുടെ ചോദ്യത്തിന് പരിഹാസത്തിന്റെ ചുവ ഉണ്ടായിരുന്നില്ല…
“ അത് പരക്കെയുള്ള ഒരു തെറ്റിദ്ധാരണയാണ്… പത്ത് തലയുള്ള രാവണൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് രാവണന്റെ കാലത്ത് ലങ്ക 10 പ്രവിശ്യകളായിരുന്നു… ആ 10പ്രവിശ്യകളേയും ഭയപ്പെടുത്തി, തന്റെ അധീനതിയിലാക്കി, ഒരുമിച്ച് നിർത്തി ഭരിച്ചിരുന്നതു കൊണ്ടാണ് രാവണന് അങ്ങിനൊരു വിശേഷണം കിട്ടിയത്… അല്ലാതെ നീ കരുതും പോലെ… ” രാഘവ് പറഞ്ഞത് മുഴുവനാക്കാതെ താൻ പറയുന്നത് അവൾ ഉൾക്കൊള്ളുന്നുണ്ടോ എന്നറിയാൻ ജാനകിയുടെ മുഖത്തേക്ക് നോക്കി…
“ എനിക്കൊന്നും അറിയില്ല… അറിയേം വേണ്ട… എനിക്ക് നീ വേണം രാഘവ്… ഇപ്പോഴായി വല്ലാതെ പേടി തോന്നുന്നു… ദു:സ്വപ്നങ്ങൾ കാണുന്നു… “ അവളുടെ മുഖം കണ്ട് രാഘവിന് പാവം തോന്നി… അവൻ അവളെ കെട്ടിപ്പുണർന്നു…
“ ജാനു… എനിക്ക് ഒന്നും സംഭവിക്കില്ല… ഞാൻ തിരിച്ചു വരും… എനിക്കായി നീ കാത്തിരിക്കണം… “ തന്നെ കെട്ടിപ്പിടിച്ചിരിക്കുന്ന രാഘവിന്റെ മുഖത്തേക്ക് നോക്കിയ ജാനകിയിൽ വിരിഞ്ഞ ചെറുപുഞ്ചിരി അവനുള്ള സമ്മതപത്രമായിരുന്നു… രാഘവ് അവളുടെ പുറത്ത് സമാധാനിപ്പിക്കാനെന്ന പോലെ തലോടി…
ഒരാഴ്ചത്തേക്ക് ഒരു ടൂർ പോകുന്നുവെന്നാണ് രാഘവ് തന്റെ വീട്ടിൽ പറഞ്ഞത്… രണ്ട് ദിവസം തന്റെ അമ്പെയ്ത്ത് ഒന്ന് പുതുക്കി ഒരങ്കത്തിനായി മൂർച്ച കൂട്ടി രാഘവ്… തിരുവനന്തപുരത്ത് കാടിനു അടുത്തുള്ള ഒരു ക്യാമ്പിൽ ട്രക്കിംഗും മറ്റുമാണെന്നും, വിളിച്ചാൽ ചിലപ്പോൾ കിട്ടില്ലെന്നും അവൻ ഒരുവിധത്തിൽ പറഞ്ഞ് ഒപ്പിച്ചു…
നാളത്തേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് അവൻ ഭദ്രമായി തന്റെ ലഗ്ഗേജിൽ സൂക്ഷിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025