Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 18

അമ്മുമ്മ ;”എന്താടാ കുട്ട്യേ അകെ മോശം ആയല്ലോ നീ “

അമ്മുമ്മ എന്നെ അടിമുടി നോക്കി അവരുടെ ആകുലത അറിയിച്ചു.

ഞാൻ ;”ഏയ്…ഇപ്പൊ തടി കൂടിയിട്ടേ ഉള്ളു അമ്മുമ്മേ ..അമ്മുമ്മ കണ്ടിട്ട് കുറച്ചയില്ലെ അതാ “

ഞാൻ ചിരിയോടെ പറഞ്ഞു.

വിനീത ;”ആഹ്…നിനക്കെന്താ ഇടക്ക് അങ്ങോട്ടൊക്കെ വന്ന..ഞങ്ങളെന്താ അന്യന്മാരാണോ “

വിനീത ആന്റി ചിരിയോടെ പറഞ്ഞു പരിഭവിച്ചു.

ഞാൻ ;”വരാൻ സമയം വേണ്ടേ അമ്മായി…”

വിനീത ;”ഓ പിന്നെ ..ഒരു ജോലിക്കാരൻ ..പോടാ അവിടന്ന് “

വിനീത എന്നെ മധുരമായി ഭീഷണിപ്പെടുത്തി.

അമ്മുമ്മയും ആ വാദത്തെ പിന്താങ്ങി.

ഞാൻ ;”ഏയ്..എന്നാലും ഓരോ തിരക്കല്ലേ അമ്മായി “

ഞാൻ ചിരിയോടെ പറഞ്ഞൊപ്പിച്ചു .

അമ്മുമ്മ ;”എന്ത് തിരക്കായാലും ഇടക്കൊക്കെ അങ്ങോട്ടേക്കെ വരണം കുട്ട്യേ ..അവനവന്റെ ആൾക്കാരല്ലേ”

അമ്മുമ്മ പരിഭവിച്ചു.

ഞാൻ ;”ഓ..വരാം അമ്മമ്മേ ..”

ഞാൻ അവരെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.

“ആഹ്..ഞാനെപ്പോഴും പറയും ഇവനോട്..അങ്ങോട്ടേക്കൊക്കെ ചെല്ലാൻ,,പറഞ്ഞ കേൾക്കണ്ട..ഞാൻ വരുമ്പോ വിളിച്ചാലും വരില്ല “

അത് വരെ എല്ലാം കണ്ടു നിന്ന എന്റെ അമ്മയും അവരുടെ സൈഡിലോട്ടു മാറി. പെങ്ങളും അതേറ്റുപിടിച്ചു ചിരിച്ചു. ഞാനവളെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു! അവളെന്നെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെ കാണിച്ചു! ഇതൊരു സ്ഥിരം ഏർപ്പാടാണ് .

ഞാൻ ;”ഓ..ഇനിയിപ്പോ അതായി..അമ്മക്ക് വേറൊന്നും പറയാനില്ലേ “

ഞാൻ ഉമ്മറത്തെ തിണ്ണയിലേക്കിരുന്നുകൊണ്ട് പറഞ്ഞു. ‘അമ്മ അതോടെ മുഖം തിരിച്ചു !സ്വന്തം ആള്ക്കാര് വന്നപ്പോ ഈയുള്ളവന്റെ കാലു വാരുന്ന അമ്മ !നല്ല ബെസ്റ്റ് ഫാമിലി!

അമ്മുമ്മ ;”ആഹ്..നീ അവനു ചായ കൊടുക്ക് മോളെ “

എന്റെ അമ്മയോടായി അമ്മുമ്മ പറഞ്ഞു.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025