Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 19

രതി ശലഭങ്ങൾ 19

Rathi Shalabhangal Part 19

Previous Parts

 

 

 

മഞ്ജുവിനെ മാത്രം പ്രതീക്ഷിക്കുന്നവർ ക്ഷമിക്കണം ! മഞ്ജുവിലേക്കു ഉടനെ മടങ്ങി വരും . തല്ക്കാലം കഥയിലേക്ക്‌ കൂടി കടക്കേണ്ടതുണ്ട് ! വിനീതയിലേക്കും ! 

പന്ത്രണ്ട് മണി ഒക്കെ കഴിഞ്ഞ നേരത്താണ് ഞാൻ വിനീത ആന്റിടെ വീട്ടിലേക്കെത്തുന്നത് . ഞാൻ ബൈക് തുറന്നിട്ട ഗേറ്റിലൂടെ അകത്തേക്ക് കയറ്റി. വീടിന്റെ ഉമ്മറ വാതിൽ പാതി തുറന്നു കിടപ്പുണ്ട്. ഓടിട്ട വീടാണ്, ഇരുനിലകളുണ്ട് , പഴയ തറവാടാണ് . ഇപ്പോൾ മുകൾ നില വാർപ്പാക്കിയിട്ടുണ്ട്  . ഉമ്മറത്തു വാതിലിനു മുകളിലായി  അമ്മച്ചന്റെ ഫോട്ടോ ഫ്രെയിം ചെയ്തു തൂക്കിയിട്ടുണ്ട്‌. അതിനടിയിൽ സദാ സമയം ഒരു ചെറിയ ബൾബ്  പോലത്തെ ലൈറ്റ് കത്തികൊണ്ടിരിക്കും .

ഉമ്മറത്ത് രണ്ടു ഫൈബറിന്റെ കസേരയും , പിന്നെ ഒരു മരത്തിന്റെ ചാര് കസേരയും കിടപ്പുണ്ട്. അമ്മച്ചൻ ഉപയോഗിച്ചിരുന്നതാണ് .ഈയിടെ അമ്മുമ്മ ആണ് അതിന്റെ ഉടമ. വാരികകളും രാമായണവും ഒക്കെ അതിൽ ചാരി കിടന്നാണ് അമ്മുമ്മ വായിക്കുന്നത് .

ഉമ്മറ കോലായിലെ തിണ്ണയിൽ ഒരു കിണ്ടിയിൽ വെള്ളവും വെച്ചിട്ടുണ്ട്. അത് പണ്ട് തൊട്ടേയുള്ള പതിവാണ് . ഞാൻ ബൈക്ക് മുറ്റത്തു നിർത്തി ഇറങ്ങി. അവിടെ ആളനക്കമൊന്നുമില്ലാത്ത പോലെ എനിക്ക് തോന്നി . ഞാൻ വരുന്ന കാര്യം ആണെന്കി അറിയിച്ചിട്ടുമില്ല. എന്തായാലും അകത്തേക്ക് കയറി നോക്കുക തന്നെ .ചുറ്റിനും മരങ്ങളും തെങ്ങിൻ തോപ്പും ഒക്കെ ഉള്ളതുകൊണ്ട് നട്ടുച്ച ആകാറായിട്ടും നേരിയ തണുപ്പുണ്ട്.

ഞാൻ അകത്തേക്ക് കയറി . ശെടാ..ഈ വാതിലും തുറന്നിട്ട് ഇവരൊക്കെ എവിടെ പോയി എന്നെനിക്കു തോന്നാതിരുന്നില്ല . ഞാൻ ഉമ്മറ വാതിൽ കടന്നു ഹാളിലെത്തി . അവിടെയും ആരുമില്ല. സോഫ സെറ്റിയും കസേരകളും ഡൈനിങ് ടേബിളുമെല്ലാം ഹാളിലുണ്ട്. അതിനോട് ചേർന്ന് വാഷ് ബേസിനും ! ഹാളിലെ ഷെൽഫിൽ , പല തട്ടുകളിലായി ദൈവ രൂപങ്ങളും പ്രതിമകളും കളിപ്പാട്ടങ്ങളുമെല്ലാം നിരത്തി വെച്ചിട്ടുണ്ട്.

ഞാൻ ഹാളിലേക്ക് കടന്നു . അവിടേം ആരുമില്ല. “ഇവിടെ ആരുമില്ലേ..” എന്ന് വിളിച്ചു ചോദിച്ചാലോ എന്ന് തോന്നി. പിന്നെ വേണ്ടെന്നു വെച്ച് വിനീത അമ്മായിടെ മുറിയുടെ അടുത്തേക്ക് നീങ്ങി.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025