ആ മനോഹരമായ വാർത്ത എന്നെ അറിയിക്കാനും ക്ഷണിക്കാനും വേണ്ടി ആണ് റോസമ്മ എന്നെ ക്ഷണിച്ചത്…
“എടൊ..എന്റെ ഏറ്റവും ബെസ്റ്റ് ഫ്രെണ്ട്സിൽ ഒരാളാ താൻ എന്തായാലും വരണം “
എന്റെ നേരെ മുൻപിൽ ഇരുന്നുകൊണ്ട് ചിരിയോടെ മുടി കോതി ഇട്ടുകൊണ്ട് പറഞ്ഞു.
“ഷുവർ ..”
ഞാൻ പറഞ്ഞു ചിരിച്ചു .
“എന്റെ കൂടെ ഇനിസ്റ്റിട്യൂട്ടിൽ ഉണ്ടാരുന്ന കക്ഷിയാ..എന്നോട് മുടിഞ്ഞ പ്രേമം .നമ്മള് പറ്റിക്കാൻ പാടില്ലല്ലോ .എല്ലാം തുറന്നു പറഞ്ഞു ..”
റോസമ്മ പതിയെ എന്നെ നോക്കി പറഞ്ഞു .
“എന്നിട്ട് ?”
ഞാൻ ചോദിച്ചു .
“ഞാൻ അവൻ വീണ്ടെന്നു വെച്ച് പോകുമെന്ന് കരുതി..പക്ഷെ എന്നെ ഞെട്ടിച്ചോണ്ട് പിറ്റേന്ന് അമ്മേനേം കൂട്ടിയ വന്നേ ..എത്രേം പെട്ടെന്ന് കല്യാണം വേണമെന്ന് ..”
റോസ്‌മേരി ചിരിച്ചു..
“നന്നായെടോ …”
ഞാൻ പതിയെ പറഞ്ഞു .
“മ്മ്…പിന്നെ തന്റെ കേസുകെട്ടൊക്കെ എന്തായി ..ആ അയൽക്കാരി ചേച്ചിനെ ഒകെ വിട്ടോ ?”
അവൾ കളിയായി തിരക്കി..
“അതൊക്കെ വിട്ടു റോസമ്മോ..ഇപ്പൊ അസ്ഥിയിൽ പിടിച്ച ഒരു പ്രേമം ഉണ്ട്…അത് വിടാൻ ഉദ്ദേശിച്ചിട്ടില്ല “
ഞാൻ പതിയെ പറഞ്ഞു.
ഞാൻ മഞ്ജുവിന്റെ കാര്യം ഡീറ്റൈൽ ആയിട്ട് തന്നെ റോസമ്മയോടു പറഞ്ഞു . അവൾ എല്ലാം ഒരു കഥ പോലെ ആസ്വദിച്ചു കേട്ടിരുന്നു ..
“മ്മ്…അപ്പൊ ഇയാള് നന്നാവാൻ തീരുമാനിച്ചു അല്ലെ ..നമ്മുടെ ആ ബാക്കി വെച്ച് പോയ ഡീൽ പോലും ഇനി വേണ്ടെന്നാണോ ?”
റോസമ്മ തമാശ പോലെ ചോദിച്ചു..
“വേണ്ട റോസമ്മോ…ഞാൻ ഇനി ഒരു പെണ്ണിനേം ആയി ഇടപെടില്ലെന്ന് മഞ്ജുസിനു വാക്ക് കൊടുത്തതാ..അതെനിക്കു പാലിക്കണം “
ഞാൻ ചിരിയോടെ പറഞ്ഞു..
