Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12

“ഓഹോ…അപ്പൊ ടീച്ചറെ കേറി പ്രേമിച്ചതിൽ സാറിനു കൊഴപ്പം ഒന്നും ഇല്ലല്ലേ ?”
എന്റെ ഡയലോഗ് കേട്ട് അവൾ പുച്ഛത്തോടെ  തിരിച്ചു ചോദ്യമെറിഞ്ഞു .

“ആര് പ്രേമിച്ചു ? ഞാൻ ചുമ്മാ നോക്കിയല്ലേ ഉള്ളു ..നിന്നോടാരാ അതില്  വീഴാൻ പറഞ്ഞത് ”
ഞാൻ ചിരിയോടെ പറഞ്ഞു പുറത്തേക്കു നോക്കിയിരുന്നു .

“അത് പിന്നെ …നീ …ശല്യം ചെയ്തപ്പോ …”
മഞ്ജുസ് എന്റെ തിരിച്ചുള്ള ചോദ്യത്തിന് മുൻപിൽ ഒന്ന് പരുങ്ങി .

“ബ ബ ബ ..നിന്ന് ഉരുളാതെ വണ്ടി എടുക്കെടി ..”
അവളുടെ ചിണുക്കം നോക്കി ഞാൻ പല്ലിറുമ്മി . പിന്നെ അവളുടെ അടുത്തേക്ക് ഏന്തിവലിഞ്ഞു കവിളിൽ പയ്യെ ഉമ്മവെച്ചു .അത് നിറഞ്ഞ ചിരിയോടെ അവളും ഏറ്റുവാങ്ങി .

“ഞാൻ എന്നാടി നിനക്ക് ശല്യം ആയത് ?”
തിരിച്ചു പഴയ സ്ഥാനത്തേക്ക് ഇരുന്നുകൊണ്ട് ഞാനവളെ നോക്കി .

“എന്നാ അങ്ങനെ അല്ലാത്തത് ?”
മഞ്ജുസ് ചിരിയോടെ പറഞ്ഞു കാർ റിവേഴ്‌സ് എടുത്തു .

“ഓഹോ …ഇപ്പൊ അങ്ങനെ ഒക്കെ  ആയോ ?”
ഞാൻ അവളുടെ ഡ്രൈവിംഗ് ശ്രദ്ധിച്ചുകൊണ്ട് തന്നെ ചോദിച്ചു .

“ഇപ്പോഴല്ല ..പണ്ടും അങ്ങനെ തന്നാ ..”
ഗിയർ ഷിഫ്റ്റ് ചെയ്തു കാർ മുന്നോട്ടെടുത്തുകൊണ്ട് മഞ്ജുസ് ചിരിച്ചു .

“എന്തുവാടി ഇങ്ങനെ ഒക്കെ പറയണേ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“സത്യം അല്ലെ ..നീ ക്‌ളാസിൽ ഇരുന്നു നോക്കുന്നത് തന്നെ എനിക്കുണ്ടാക്കിയ ഇറിറ്റേഷൻ ചെറുതൊന്നും അല്ല . പിന്നെ ചുമ്മാ പൊറകേയുള്ള മണപ്പിച്ചു നടക്കലും ,അവന്റെ ഷോ കാണിക്കലും ..”
മഞ്ജുസ് എന്റെ പഴയ കാലം ഓർത്തു ചിരിച്ചു ആക്സിലറേറ്ററിൽ കാലമർത്തി .

“ഏഹ്? ശരിക്കും ?”
ഞാൻ അവളെ വിശ്വാസം വരാത്ത പോലെ നോക്കി .

“പിന്നല്ലാതെ ..വെറും സ്ടുടെന്റ്റ് ആയ നീ എന്റെ വേണ്ടാത്തിടത്തൊക്കെ നോക്കിയാൽ ഏതു പെണ്ണിനായാലും  ദേഷ്യം വരും . ബീഹെവ് യുവർസെൽഫ്  എന്ന് ഞാൻ നിന്നോട് എത്ര വട്ടം പറഞ്ഞിട്ടുണ്ട് ”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു കാണിച്ചുകൊണ്ട് പറഞ്ഞു .

“ഓഹ്..അപ്പൊ അന്ന് ശരിക്കും എന്നോട് ദേഷ്യം ആയിരുന്നു അല്ലെ ? ഞാൻ സത്യായിട്ടും വിചാരിച്ചത് നീ ചുമ്മാ അഭിനയിച്ചതാകും എന്നാണ് .. ”
ഞാൻ അവളെ നോക്കി ചിരിയോടെ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025