Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12

Rathishalabhangal Life is Beautiful 12

Previous Part

 

ഏറ്റവും അവസാനമായാണ് ഞാനും മഞ്ജുവും ശ്യാമും  മായേച്ചിയും മടങ്ങിയത് . അന്ന് കോയമ്പത്തൂരിലേക്ക് തിരിച്ചു പോകാതെ എന്റെ വീട്ടിൽ തങ്ങി അതിനടുത്ത ദിവസം മടങ്ങാം എന്നായിരുന്നു ഞങ്ങളുടെ പ്ലാൻ . മഞ്ജുസ് കൂടെ വന്നില്ലെങ്കിലും കൊഴപ്പമില്ല എന്ന് ഞാൻ തമാശക്ക് പറഞ്ഞതും അവളെന്റെ വയറിനിട്ടു കുത്തുവെച്ചു തന്നു !മായേച്ചി അവളുടെ സ്‌കൂട്ടറിൽ ആണ് വന്നത് . ശ്യാം സ്വന്തം ബൈക്കിലും . അതുകൊണ്ട് നേരം കളയാതെ ഞങ്ങളോട് യാത്ര പറഞ്ഞു അവര് മടങ്ങി . മായേച്ചിക്ക് വിവേകേട്ടന്റെ മെസ്സേജ്ഉം ഇടയ്ക്കിടെ വന്നു തുടങ്ങിയതോടെ അവൾക്കു നിൽക്ക കളി ഇല്ലാതായി  . ഭാവി വരന്റെ പ്രണയ സല്ലാപങ്ങൾക്കു നിന്ന് കൊടുക്കണമല്ലോ !

ആ സമയത്താണ് കാറിൽ കയറി ഇരുന്നുകൊണ്ട് ഞങ്ങൾ എന്ത് വേണമെന്ന് പരസ്‍പരം ആലോചിച്ചത് . മഞ്ജുസ് ആണ് ഇത്തവണ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നത് . എല്ലാവരും പോയതോടെ ഞങ്ങൾ മാത്രം അവിടെ ഒറ്റക്കായി !

“ശോ..ഇങ്ങനെ ഞാൻ ലൈഫിൽ നാണം കെട്ടിട്ടില്ല ഡാ ..”
സ്റ്റീയറിങ്ങിലേക്ക് മുഖം ചേർത്തുവെച്ചു മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“ഞാനും …”
അവളുടെ കിടത്തം കണ്ടു ഞാനും പയ്യെ തട്ടിവിട്ടു . അതോടെ കക്ഷി  എന്നെ തുറിച്ചൊന്നു നോക്കി .

“നീ എന്താ ഡീ ഇങ്ങനെ നോക്കുന്നെ ? എനിക്കും അത്യവശ്യം നാണവും മാനവും ഒക്കെ ഉണ്ട് ”
ഞാനവളെ നോക്കി ഗൗരവത്തിൽ പറഞ്ഞു .

“ഓഹ്..അത് പുതിയ അറിവാണല്ലോ ”
ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് എന്നെ കളിയാക്കുന്ന മട്ടിൽ പറഞ്ഞു .

“ആഹ്..ആണെങ്കിൽ നന്നായി . നിനക്കു അല്ലേലും സ്വന്തം കാര്യം മാത്രമേ ഉള്ളു . ”
അവളുടെ ദേഷ്യം കണ്ടു ഞാൻ പുച്ഛത്തോടെ തട്ടിവിട്ടു .

“ആഹ്..ഇനി അത് പറഞ്ഞോ . അല്ലേലും അവസാനം എന്റെ നെഞ്ചത്തേക്കാണല്ലോ വരവ് ”
എന്റെ സ്വഭാവം ഓർത്തു മഞ്ജുസ് കണ്ണുരുട്ടി .

“പിന്നെ ദേഷ്യം വരില്ലേ..ഏതു നേരത്തും ഒരുമാതിരി മനുഷ്യനെ കളിയാക്കുന്ന പോലത്തെ സംസാരം ആണ് ”
ഞാൻ ഒരു പരിഭവം പോലെ പറഞ്ഞു .

“ഹ്മ്മ്…ബെസ്റ്റ് പാർട്ടിയാ ഈ പറയുന്നത് .”
മഞ്ജുസ് ഞാൻ പറഞ്ഞത് കേട്ട് സ്വയം ചിരിച്ചു .p

“എന്തായാലും ഇമ്മാതിരി പരിപാടിക്ക് ഇനി ഞാനില്ല മോനെ . ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതി എന്നായി . ഹോ.ഒരു കല്യാണം കഴിച്ചെന്നു വെച്ച് ഇങ്ങനെ ഉണ്ടോ ആള്ക്കാര് ..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു കാർ ഓണാക്കി .

“സ്റ്റുഡന്റിനെ കല്യാണം കഴിച്ചാൽ അങ്ങനെ ഒക്കെ ഉണ്ടാകും ”
ഞാൻ അവളെ കളിയാക്കികൊണ്ട് പയ്യെ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025