Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12

“നിങ്ങള് ഇവിടെ നിന്ന് പ്രസംഗിക്കാതെ അകത്തോട്ടു കയറ് . പോവലും വരലും ഒക്കെ നമുക്ക് പിന്നെ ആലോചിക്കാം ”
രണ്ടുപേരോടുമായി തീർത്തു പറഞ്ഞുകൊണ്ട് മാതാശ്രീ ഉമ്മറത്തേക്ക് കയറി .പിന്നാലെ ഞങ്ങളും .  അപ്പോഴേക്കും ശബ്ദമൊക്കെ കേട്ട് അഞ്ജുവും ഉമ്മറത്തേക്കെത്തി .

“ആഹാ ..ഇതാരൊക്കെയാ ..ഇവരൊക്കെ എവിടുള്ളതാ അമ്മെ ? ഇവിടെ ഒന്നും മുൻപ്  കണ്ടിട്ടില്ലല്ലോ ”
ഞങ്ങളെ കണ്ടതും അവളൊന്നു ആക്കികൊണ്ട് തിരക്കി .

“ഒന്ന് വെറുതെ ഇരിക്കെടി പെണ്ണെ ..വന്നു കേറിയില്ല ..”
അഞ്ജുവിന്റെ സംസാരം കേട്ട് അമ്മച്ചി ചൂടായി .

“എന്റെ എടത്തിയമ്മ എന്താ ഒന്നും മിണ്ടാതെ നിക്കണേ ? ഇങ്ങോട്ടു വന്നത് ഇഷ്ടായില്ലേ?”
അവള് കൊഞ്ചിക്കൊണ്ട് മഞ്ജുവിന്റെ അടുത്തേക്ക് നീങ്ങി.  ചോദ്യം കേട്ടതും മഞ്ജുസ് അവളെ നോക്കി പേടിപ്പിക്കാൻ തുടങ്ങി .

“അമ്മ പോയിട്ട് കുടിക്കാൻ എന്തേലും എടുത്തേ ..എനിക്ക് നല്ല ദാഹം ”
അഞ്ജുവിന്റെ സംസാരം ശ്രദ്ധിച്ചുകൊണ്ട് തന്നെ ഞാൻ അമ്മയോടായി പറഞ്ഞു .

“ആഹ്…ചായ മതിയോടാ ?”
മാതാശ്രീ എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“എന്തായാലും മതി…”
ഞാൻ പയ്യെ തട്ടിവിട്ടു . അതോടെ മൂന്നു പേരെയും ഒന്ന് തറപ്പിച്ചു നോക്കികൊണ്ട് അമ്മച്ചി അകത്തേക്ക് വലിഞ്ഞു .

“എന്താ ഇത്ര ഗൗരവം ? രണ്ടും കൂടി ഉടക്കിയോ?”
ഒന്നും മിണ്ടാതെ നിൽക്കുന്ന മഞ്ജുസിനെ തോണ്ടിക്കൊണ്ട് അഞ്ജു പുരികങ്ങൾ ഇളക്കി .

“ഏയ് ഇല്ലെടി ..അതിന്റെ മോന്ത എപ്പോഴും അങ്ങനെ തന്നെയാ ..”
അഞ്ജുവിന്റെ ചോദ്യം കേട്ട് ഞാൻ ഇടയിൽ കേറി കൗണ്ടർ അടിച്ചു .

“കവി …”
ആ തമാശ കേട്ട് ഇഷ്ടപെടാത്ത പോലെ മഞ്ജുസ് എന്നെ നോക്കി പല്ലിറുമ്മി .

“ഹി ഹി ..ഈ ചേച്ചി എപ്പോഴും ഇങ്ങനെ ആണല്ലോ …എന്തേലും തമാശ പറഞ്ഞാൽ അപ്പൊ പല്ലു കടിക്കും ”
മഞ്ജുവിന്റെ കയ്യിൽ പിടിച്ചു തിണ്ണയിലേക്കിരുത്തികൊണ്ട് അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .

“പിന്നെ എന്തൊക്കെ ഉണ്ട് എടത്തിയമ്മേ വിശേഷം ? ഒരു മാസം കൊണ്ട് ഒന്ന് മെച്ചപ്പെട്ടല്ലോ ?”
മഞ്ജുസിനെ അടിമുടി നോക്കികൊണ്ട് അഞ്ജു ചിരിച്ചു .

“ആഹ് എങ്ങനെ മെച്ചപ്പെടാതെ ഇരിക്കും ..നല്ല തീറ്റയല്ലേ”
ഞാൻ അത് കേട്ട് പയ്യെ പറഞ്ഞു .

“ഞാൻ തന്നോട് ചോദിച്ചില്ല ..ചേച്ചി പറയട്ടെ ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025