Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12

“എന്താ .ഡാ കോപ്പേ ..എനിക്ക് നിന്നോട് സംസാരിക്കാൻ ഒന്നുമില്ലെന്ന്‌ പറഞ്ഞില്ലേ ”
വീണ ഫോണിലൂടെ പല്ലിറുമ്മി .

“ഞാൻ ശ്യാം അല്ല ..”
അവളുടെ സംസാരം കേട്ട് ഞാൻ ശാന്തനായി പറഞ്ഞു . അതോടെ മറുതലക്കൽ വീണ എരിവ് വലിച്ചു !

“സ്സ് ….പണ്ടാരങ്ങള്,,നിങ്ങൾക്ക് രണ്ടാൾക്കും കൂടി ഒരു ഫോൺ ആണോ  ”
വീണ ആരോടെന്നില്ലാതെ പറഞ്ഞു .

“നീ എന്തിനാ മോളെ ഇങ്ങനെ ചൂടാവുന്നെ ? ഞാൻ നിന്നെ എന്തേലും ചെയ്തോ ?”
അവളുടെ ദേഷ്യം കേട്ട് ഞാൻ ചിരിയോടെ തിരക്കി .

“കണ്ണേട്ടാ പ്ലീസ് ….എനിക്കിപ്പോ സംസാരിക്കാൻ മൂഡില്ല ..ആ തെണ്ടി അടുത്ത് തന്നെ ഉണ്ടാകുമല്ലേ ?”
വീണ എല്ലാമറിയാവുന്ന മട്ടിൽ ചോദിച്ചു .

“ഉണ്ടെങ്കിൽ നിനക്കെന്താ ? നീ എന്നോടല്ലെ സംസാരിക്കുന്നത് ”
ഞാൻ വളരെ നോർമൽ ആയി തട്ടിവിട്ടു .

“ദേ കണ്ണേട്ടാ ..”
എന്റെ മറുപടി കേട്ട് വീണ ചിണുങ്ങി .

“എന്തോന്നാടി പെണ്ണെ…എന്റെ പേരും പറഞ്ഞിട്ട് നീ അവനോടു മിണ്ടാതെ നടന്നാൽ പിന്നെ എനിക്കെന്താ ഒരു അന്തസ് ഉള്ളത് ? ഏഹ് ?”
ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ തിരക്കി .

അതിനു വീണ പ്രേത്യകിച്ചു ഒന്നും പറഞ്ഞില്ല.

“എന്താടി നീ ഒന്നും പറയാത്തെ?”
ഞാൻ വീണ്ടും പയ്യെ തിരക്കി .

“കണ്ണേട്ടാ..അത്…അങ്ങനെ കണ്ണേട്ടൻ വിചാരിക്കണ പോലെ ഒന്നും ഇല്യ …”
വീണ എന്റെ സംസാരം കേട്ട് ഒന്ന് മനസാന്തരപ്പെട്ടു .

“ഞാൻ അല്ലല്ലോ ..നീയല്ലേ അതിനു എന്നെക്കുറിച്ചു മോശമായിട്ട് വിചാരിച്ചത് . നീയും അവനും സംസാരിക്കുന്നത് കേട്ടിരിക്കുന്ന ഞാനാണല്ലോ  നിന്റെ കാഴ്ചപ്പാടില് മോശക്കാരൻ ”
ഞാൻ ഇത്തവണ സ്വല്പം കടുപ്പിച്ചു തന്നെ പറഞ്ഞു .

“ശോ..എന്തൊരു കഷ്ടം ആണിത് ..ഞാൻ ഇങ്ങനെ ഒന്നും പറഞ്ഞില്ലല്ലോ . ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ ട്ടോ കണ്ണേട്ടാ ”
ഞാൻ ചുമ്മാ ഓരോന്ന് സെന്റി അടിക്കുന്നത് ഇഷ്ടമാകാത്ത പോലെ അവള് ദേഷ്യപ്പെട്ടു . അതോടെ ഞാൻ സ്പീക്കർ മോഡ് ഓഫ് ചെയ്തുകൊണ്ട് ബെഡിൽ ഇന്നും എഴുനേറ്റു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025