Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 12

“ഹ്മ്മ്…അത് വിട്..നീ പെട്ടെന്ന് അവനെ വിളിച്ചു കാര്യം സോൾവ് ആക്കിക്കെ..ഇതിപ്പോ ഞാൻ കാരണം ആണെന്നു ആണ്  അവൻ പറയുന്നത് . എനിക്കിവിടെ സ്വൈര്യം തരുന്നില്ല ”
ഞാൻ സ്വല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു .

“അയ്യടാ ..അങ്ങോട്ട് വിളിച്ചു ഉണ്ടാക്കാൻ ഒന്നും എനിക്ക് പറ്റില്ല ..വേണെങ്കിൽ ഇങ്ങോട്ടു വിളിച്ചു സോറി പറയട്ടെ ..”
വീണ വീണ്ടും കടും പിടുത്തം തുടങ്ങി .

“ദേ പെണ്ണെ ..എന്റെ വായിലിരിക്കുന്നത് കേൾക്കാൻ നിക്കല്ലേ ..അവൻ കൊറേ വിളിച്ചിട്ട് നീ പോസ് ഇട്ടതല്ലേ  ? അങ്ങനെ നീ മാത്രം വല്യ ആളാവണ്ട ”
ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു .

“ഓ ..അല്ലേലും കണ്ണേട്ടൻ അവന്റെ സൈഡല്ലേ പറയത്തുള്ളൂ..എന്റെ ഭാഗം പറയാൻ ആരും ഇല്യ ”
വീണ ചെറിയ പരിഭവത്തോടെ പറഞ്ഞു .

“ആഹ്..ആരും വേണ്ട ..നീ തന്നെ ധാരളം ആണ് ..”
ഞാൻ ചിരിയോടെ തട്ടിവിട്ടു .

“ദേ ദേ ..കണ്ണേട്ടാ ന്നു വിളിച്ച നാവുകൊണ്ട് എന്നെകൊണ്ട് ഒന്നും പറയിപ്പിക്കാതെ വെച്ചിട്ട് പോയെ ..”
എന്റെ കളിയാക്കിയുള്ള സംസാരം കേട്ട് വീണ പല്ലിറുമ്മി .

“വെക്കുവൊക്കെ ചെയ്യാം…പക്ഷെ പറഞ്ഞതൊക്കെ ഡീൽ അല്ലെ ?”
ഞാൻ വീണ്ടും സംശയത്തോടെ ചോദിച്ചു .

“ആഹ്..ഡീൽ ….”
വീണ അതിനു മറുപടിയും നൽകി . അതോടെ ഫോൺ വിളി അവസാനിപ്പിച്ച് ഞാൻ ശ്യാമിന്റെ അടുത്തേക്ക് ചെന്നു .

“മൈരേ …ഒകെ പറഞ്ഞു സെറ്റാക്കിയിട്ടുണ്ട് . വേണേൽ വിളിച്ചു നോക്ക് ..”
അവന്റെ  നീണ്ടു നിവർന്നുള്ള കിടത്തം നോക്കി ഞാൻ പുച്ഛത്തോടെ പറഞ്ഞു .

“അവളെന്തു പറഞ്ഞു ?”
ശ്യാം അതുകേട്ടു എന്നെ പ്രതീക്ഷയോടെ നോക്കി .

“അവള് പലതും പറയും ..നീ അത് നോക്കണ്ട ..വേണേൽ വിളിച്ചു നോക്കെടേയ് ”
ഞാൻ സ്വല്പം ഗമയിൽ തള്ളിക്കൊണ്ട് ചിരിച്ചു . പിന്നെ അവനെ റൂമിൽ നിന്നും ഉന്തി തള്ളി പുറത്തിറക്കി മഞ്ജുസിനെ വീഡിയോ കാൾ ചെയ്തു .

ആദ്യ ശ്രമത്തിൽ മഞ്ജുസ് കാൾ എടുത്തില്ലെങ്കിലും രണ്ടാമത്തെ ശ്രമത്തിൽ കണക്ട് ആയി . പറഞ്ഞ പോലെ എന്റെ റോസിമോളെയും ഒക്കത്തു വെച്ചുകൊണ്ടുള്ള മഞ്ജുസിന്റെ പുഞ്ചിരി തൂകിയുള്ള മുഖം വീഡിയോ കോളിൽ തെളിഞ്ഞു .

“കേൾക്കുന്നുണ്ടോ മിസ്സെ ?”
ഞാൻ ഹെഡ് സെറ്റ് ചുണ്ടോടു ചേർത്ത് പിടിച്ചുകൊണ്ട് തിരക്കി .

“ആഹ്..ഉണ്ടെടാ..പറഞ്ഞോ …”
മഞ്ജുസ് അതിനു ചിരിയോടെ മറുപടി നൽകി . പിന്നെ റോസ് മോളുടെ നേരെ കാമറ നീക്കിപിടിച്ചു .

“ഡീ ഡീ പൊന്നുസേ..ദേ നോക്കെടി നിന്റെ ചാ ച്ചാ”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025