Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13

റോസമ്മ നിറഞ്ഞ ചിരിയോടെ തന്നെ പറഞ്ഞു .”ആഹ്..അച്ഛൻ അങ്ങനെയാ ..”
മഞ്ജുസും ആ വാദത്തെ പിന്താങ്ങി ചിരിച്ചു . പിന്നെ എന്നെയൊന്നു തിരിഞ്ഞു നോക്കി യാത്രാമൊഴി ചൊല്ലി . അതോടെ ഞങ്ങള് ഓഫീസ് ക്യാബിനു പുറത്തിറങ്ങി മഞ്ജുവിന്റെ അച്ഛന്റെ അടുത്തേക്ക് നീങ്ങി . റോസ്‌മേരിയുടെ ഭർത്താവായ റോബിന്റെ കൂടെ പുള്ളി അവിടെ സോഫയിലിരുന്നു സംസാരിക്കുന്നുണ്ട് . ഞങ്ങളെ കണ്ടതും അവർ സംസാരം അവസാനിപ്പിച്ചുകൊണ്ട് എഴുനേറ്റു .

“അആഹ്..എന്ന പിന്നെ വരട്ടെ മോനെ ..കാണാം ..”
റോബിന് ഹസ്തദാനം നൽകികൊണ്ട് മഞ്ജുവിന്റെ അച്ഛൻ ചിരിച്ചു . അതിനു റോബിനും സന്തോഷത്തോടെ തലയാട്ടി .

“എന്ന പിന്നെ നമ്മൾക്കങ്ങോട്ടു നീങ്ങിയാലോടി?”
എന്റെ കൂടെ ഒട്ടിനിൽക്കുന്ന മഞ്ജുവിനെ നോക്കികൊണ്ട് അവളുടെ അച്ഛൻ ചോദിച്ചു .

“ഹ്മ്മ്..”
അതിനു അവൾ പയ്യെ മൂളി .

“ആഹ്…എന്ന മോനെ…റോസ് മോളെ …അങ്ങനെ ആവട്ടെ .ഒകെ നന്നായി വരാൻ അച്ഛൻ പ്രാർത്ഥിക്കാം ”
മഞ്ജുസിനെ നോക്കി തലയാട്ടി , ശേഷം എന്റെയും റോസമ്മയുടെയും തോളിൽ പയ്യെ തട്ടി പറഞ്ഞുകൊണ്ട് പുള്ളി ചിരിച്ചു .

“ശരി അച്ഛാ …ഇടക്കൊക്കെ ഇതുപോലെ വരണേ..”
അതിനുള്ള മറുപടി റോസമ്മയാണ് ചാടിക്കയറി പറഞ്ഞത് .

“ഇവിടേക്കോ ? ഹ ഹ ..നോക്കട്ടെ ..”
പുള്ളി അതിനു പയ്യെ ചിരിച്ചുകൊണ്ട് ഒരു മറുപടിയും നൽകി .

“അപ്പൊ ഇയാളെന്നാടോ ഇനി തിരിച്ചു വരുന്നേ ?”
ഒന്നും മിണ്ടാതെ നിൽക്കുന്ന എന്നോടായി മഞ്ജുവിന്റെ അച്ഛൻ തിരക്കി .

“അയ്യോ…മാക്സിമം രണ്ടീസം .അത് കഴിഞ്ഞ വരും അച്ഛാ ..”
ഞാൻ സ്വല്പം ഭയഭക്തി ബഹുമാനത്തോടെ തട്ടിവിട്ടു .

“ആഹ്…എന്നാൽ പിന്നെ അങ്ങനെ ആവട്ടെ…പിന്നെ സ്വന്തം ബിസിനെസ്സ് ഒകെ ആയി എന്നുവെച്ചു ഇരിക്കുന്ന കൊമ്പു വെട്ടണ്ട ട്ടോ ..”
എന്റെ സ്വഭാവമൊക്കെ ഏറെക്കുറെ പഠിച്ചു വെച്ചെന്ന മട്ടിൽ പുള്ളി പറഞ്ഞു ചിരിച്ചു . കൂടെ നിന്ന മഞ്ജുസും റോസ്‌മേരിയും റോബിനുമെല്ലാം അതുകേട്ടു ഒന്ന് ചിരിയാടക്കിയെന്നു എനിക്ക് തോന്നി !

“ഏയ് ഇല്ലച്ഛാ ,,നമ്മുടെ ബിസിനെസ്സ് ഒകെ ഞാനേറ്റു ..”
സ്വല്പം ജാള്യതയോടെ തന്നെ ഞാൻ പറഞ്ഞു തലചൊറിഞ്ഞു . അതോടെ ആ സംഗമം അവസാനിപ്പിച്ചുകൊണ്ട് മഞ്ജുവും അവളുടെ അച്ഛനും ഞങ്ങയോടു യാത്ര പറഞ്ഞു ഇറങ്ങി .

“ഡാ കവിനെ , ഞാൻ ചുമ്മാ പറയുവല്ല …എന്ത് രസാടാ നിങ്ങളുടെ കെമിസ്ട്രി കാണാൻ ..”
മഞ്ജുസ് അച്ഛനൊപ്പം നടന്നു നീങ്ങുന്നത് നോക്കി റോസമ്മ എന്റെ ചെവിയിൽ ചെറിയ അസൂയയോടെ തന്നെ പറഞ്ഞു .റോബിൻ ആ സമയത്തു എങ്ങോട്ടോ മാറിയതുകൊണ്ട് റോസമ്മക്ക് മനസു തുറക്കാനും അത് സൗകര്യം ആയി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025