Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13

എന്തായാലും ഗെറ്റ് ടുഗതർ നീണ്ടുപോയതുകൊണ്ട് വേറെ പ്ലാനുകളിലേക്ക് മഞ്ജു മാഡം നീങ്ങിയിരുന്നു . ആ വീക്കെൻഡ് അവളുടെ വീട്ടിൽ പോയിനിൽക്കാമെന്നൊക്കെ നിർദേശം മുന്നോട്ടു വെച്ചതും മഞ്ജു തന്നെയാണ് . വെള്ളിയാഴ്ച രാത്രി പന്ത്രണ്ടു മണി ഒക്കെ ആയപ്പോഴാണ് ഞാൻ കോയമ്പത്തൂരിൽ നിന്നും തിരികെ വീട്ടിലെത്തിയത് . വരുന്ന കാര്യം അറിയാവുന്നതുകൊണ്ട് മഞ്ജുസ് ഉറങ്ങാതെ കാത്തിരിപ്പുണ്ടായിരുന്നു . വീടിന്റെ ഗേറ്റ് അടക്കേണ്ട എന്നൊക്കെ ഞാൻ അവളെ ആദ്യമേ വിളിച്ചു പറഞ്ഞിരുന്നു .

അമ്മയ്ക്കും അച്ഛനും അഞ്ജുവിനുമൊക്കെ ഞാൻ വരുന്ന വിവരം അറിയാമെങ്കിലും എന്നെ കാത്തിരിക്കേണ്ട എന്നൊക്കെ ഞാൻ അമ്മയോട് പ്രേത്യേകം പറഞ്ഞിരുന്നു . നമുക്ക് നമ്മുടെ ശ്രീമതി ഉണ്ടല്ലോ! പന്ത്രണ്ട് ഒകെ കഴിഞ്ഞ സമയത്താണ് ഞാൻ വീട്ടിലെത്തിയത് . കാർ സാവധാനം വീട്ടുമുറ്റത്തേക്ക് ഓടിച്ചു‌ കയറ്റിക്കൊണ്ടു ഞാൻ ഒതുക്കി നിർത്തി . മഞ്ജുസിന്റെ കാർ നിൽക്കുന്നതിന്റെ അരികിലായി ഞാൻ എന്റെ കാറും പാർക്ക് ചെയ്തു .

വീടെത്തുന്നതിനു തൊട്ടുമുമ്പേ ഞാൻ മഞ്ജുസിനെ വിളിച്ചു പറഞ്ഞിരുന്നതിനാൽ അവള് മുകളിലെ റൂമിൽ ഇരുന്നേ കാറ് മുറ്റത്തു എത്തുന്നത് കണ്ടിരിക്കണം . ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി ഉമ്മറത്തേക്ക് നടന്നു . ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ എടുത്തു മഞ്ജുവിനെ വിളിക്കാൻ തുടങ്ങിയതും ഹാളിലെ ലൈറ്റ് തെളിഞ്ഞു . അത് മഞ്ജു ആകുമെന്ന് ഏറെക്കുറെ ഉറപ്പുള്ളതുകൊണ്ട് ഞാൻ മൊബൈൽ തിരികെ പോക്കറ്റിലേക്ക് തന്നെ ഇട്ടു വാതിൽക്കൽ കാത്തുനിന്നു .

എന്റെ പ്രതീക്ഷ തെറ്റിക്കാതെ മഞ്ജു വാതിൽ തുറന്നു . ഒരു കറുത്ത നൈറ്റി ആണ് അവളുടെ വേഷം . അതിന്റെ കഴുത്തിന് ചുറ്റും ചുവന്ന കോട്ടിങ് ഉള്ളതൊഴിച്ചാൽ കറുപ്പ് തന്നെയാണ് നിറം . മുൻവശത്തു സിബ്ബ് ഉള്ള ടൈപ്പ് ആണ് . മുടിയൊക്കെ അലക്ഷ്യമായി വിടർത്തിയിട്ടിട്ടുണ്ട് . ഒരു യക്ഷി തന്നെ !

ഞാൻ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഒന്നും മിണ്ടാതെ തന്നെ അകത്തേക്ക് കയറി . ഞാൻ അകത്തേക്ക് കയറിയതും മഞ്ജുസ് വാതിൽ അടച്ചു ലോക് ചെയ്തു .

“പിള്ളേരൊക്കെ ഉറങ്ങിയോടി ?”
ഞാൻ അവൾ വാതിൽ അടക്കുന്നതിനിടെ പയ്യെ തിരക്കി .

“അആഹ് ..പെണ്ണ് കൊറച്ചു മുൻപേ ഉറങ്ങിയതേ ഉള്ളു ..”
മഞ്ജുസ് അതിനു മറുപടി നൽകികൊണ്ട് എന്റെ നേരെ തിരിഞ്ഞു .

“ഹ്മ്മ്…”
ഞാൻ പയ്യെ മൂളി .

“നീ കഴിച്ചിട്ടാണോ വന്നേ ? അല്ലെങ്കിൽ ഞാൻ വല്ലോം ഉണ്ടാക്കി തരാം ”
മഞ്ജുസ് എന്നെ നോക്കി പറഞ്ഞുകൊണ്ട് മുടിയിഴകൾ പിന്നിൽ കെട്ടിവെച്ചു .

“കഴിച്ചു …ചുമ്മാ നിന്നെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ”
ഞാൻ അതിനു ചിരിയോടെ മറുപടി നൽകി .

“ആഹ്..നല്ല കുട്ടി …”
അവൾ അത് കേട്ട് ആ പാൽപ്പല്ലുകൾ കാണിച്ചു പുഞ്ചിരി തൂകി .

“എന്ന നടക്ക്..പോവാം ..”
ഞാൻ പെട്ടെന്ന് അവളെ ചേർത്തുപിടിച്ചുകൊണ്ട് പയ്യെ പറഞ്ഞു .അതോടെ ഹാളിലെ ലൈറ്റ് അണച്ചുകൊണ്ട് ഞങ്ങൾ സ്റ്റെപ്പുകൾ കയറി . മുകൾ നിലയിലെ വെളിച്ചം താഴേക്ക് കിട്ടുന്നതിനാൽ ആ കയറ്റം ബുദ്ധിമുട്ടായിരുന്നില്ല .

“ഹ്ഹ്മ്മ്മ് …വിട്ടു നടക്കെടാ..വിയർപ്പ് മണക്കുന്നുണ്ട് ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025