Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13

“അല്ല…ഇപ്പൊ നിനക്ക് ഫുൾ ടൈം റോസ്‌മോളുടെ കാര്യം ചോദിക്കാനേ നേരമുള്ളൂ ..ഒരു പാവം ഭാര്യയും മോനും കൂടെ ഉള്ളതൊക്കെ ഇയാൾക്ക് വല്ല ഓര്മ ഉണ്ടോടോ ?”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ കഴുത്തിൽ കൈച്ചുറ്റി പിടിച്ചു .

“തമാശ ആണെങ്കിൽ ഓക്കേ …സീരിയസ് ആയിട്ടാണേൽ നിന്നെ ഞാൻ ഇവിടിട്ടു ചവിട്ടും ..”
ഞാൻ അവളുടെ പുറത്തു പയ്യെ നുള്ളികൊണ്ട് പല്ലിറുമ്മി .

“ഹി ഹി…”
എന്റെ മറുപടി കേട്ട് മഞ്ജുസ് ചിരിച്ചു.

“അതൊക്കെ പോട്ടെ ..നിനക്കെന്തൊ പറയാൻ ഉണ്ടെന്നു പറഞ്ഞിരുന്നല്ലോ ..അതെന്നതാ?”
ഞാൻ അവളെ അടർത്തിമാറ്റികൊണ്ട് പുരികങ്ങൾ ഇളക്കി .

“അതോ…അത്…”
മഞ്ജുസ് എന്നെ നോക്കി ശങ്കിച്ചുകൊണ്ട് കൈവിരലുകൾ തമ്മിൽ കോർത്ത് പിടിച്ചു .

“ഹാഹ്..കാര്യം പറ..”
ഞാൻ അവളുടെ പരുങ്ങല് കണ്ടു ചിരിച്ചു .

“അല്ലെടാ..ഇന്നലെ അമ്മേം മുത്തശ്ശിയും ഒക്കെ വിളിച്ചിരുന്നു ..ഇപ്പൊ വീട്ടിൽ പോയിട്ട് കുറച്ചായില്ലേ ..”
മഞ്ജുസ് പറഞ്ഞുനിർത്തികൊണ്ട് എന്നെ നോക്കി.

“ഓഹ് ..മനസിലായി ..”
അവൾ പറഞ്ഞു വന്ന റൂട്ട് മനസിലാക്കികൊണ്ട് ഞാൻ ചിരിച്ചു .

“അതിലെന്താടാ ഇത്ര ചിരിക്കാൻ …”
എന്റെ മറ്റേടത്തെ ചിരി കണ്ടു മഞ്ജുസ് കണ്ണുരുട്ടി .

“ചുമ്മാ ..നീ എന്തിനാ ഇങ്ങനെ വളഞ്ഞു മൂക്ക് പിടിക്കണേ..നേരിട്ടങ്ങു പറ ”
ഞാൻ അവളെ കളിയാക്കികൊണ്ട് ചിരിച്ചു.

“പറഞ്ഞാൽ ഇപ്പൊ എന്താ ? നമുക്കെന്റെ വീട്ടിൽ പോവാം…അവിടെ രണ്ടു ദിവസം നില്ക്കാൻ ചെല്ലാൻ അച്ഛൻ പറഞ്ഞു . പിള്ളേരെയൊക്കെ കാണാൻ തോന്നുന്നുണ്ടെന്നു അമ്മയും പറഞ്ഞു ”
മഞ്ജുസ് ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട് എന്നെ ഉറ്റുനോക്കി.

“അതിനു ?”
ഞാൻ ഗൗരവത്തിൽ അവളെ നോക്കി .

“നാളെ നമ്മള് പോകും അത്രന്നെ ..കിടന്നോ…”
മഞ്ജുസ് എന്റെ ചൊറി ഒന്നും കാര്യമാക്കാതെ സ്വയം തീരുമാനിച്ചുകൊണ്ട് പറഞ്ഞു .പിന്നെ കട്ടിലിന്റെ ക്രാസിയിലേക്കായി ചാരി ഇരുന്നു .

“ആഹാ ..അതൊക്കെ ചേച്ചി ഒറ്റക്കങ്ങട് തീരുമാനിച്ചാൽ മതിയോ ?”
അവളുടെ ഭാവം കണ്ടു ഞാൻ സ്വല്പം വെയ്റ്റ് ഇട്ടു .

“ആഹ്…ഒന്ന് തീരുമാനിച്ചു നോക്കട്ടെ ..നടക്കുമോന്നു അറിയണമല്ലോ ”
അവളും അതെ രീതിക്കു റിപ്ലൈ നൽകി എന്നെ നോക്കി .

“ഓഹോ….”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025