അതങ്ങനെ വിട്ടാൽ ശരിയാകില്ല എന്ന് കരുതി ഞാൻ തന്നെ അവളോട് ആ വിഷയം സംസാരിക്കുകയും ചെയ്തിട്ടുണ്ട് . പതിവുപോലെ അന്നത്തെ ദിവസവും ബിസിനസ്സിന്റെ കാര്യങ്ങൾ സംസാരിച്ചു സ്വല്പം വൈകിയാണ് ഞാൻ കിടക്കാനായി റൂമിലെത്തിയത് . മഞ്ജു ആ സമയത്തു ഉണർന്നു തന്നെ കിടപ്പുണ്ടായിരുന്നു . കൈകൾ മാറിൽ പിണച്ചുകെട്ടി മുകളിൽ തിരിയുന്ന ഫാനും നോക്കിയായിരുന്നു കക്ഷിയുടെ കിടത്തം .
“ഉറങ്ങിയില്ലെടീ ?”
അവളുടെ കിടത്തം നോക്കി ഞാൻ പുരികങ്ങൾ ഇളക്കി .
“നീ വരട്ടെ എന്നുവെച്ചു …”
എന്നെ നോക്കികൊണ്ട് അവൾ പയ്യെ പറഞ്ഞു .
“ആഹ്…നല്ല കാര്യം …സ്നേഹമുള്ള പെണ്ണുങ്ങള് അങ്ങനെയാ …”
ഞാൻ കളിയായി പറഞ്ഞു ബെഡിലേക്കു കയറി .അതിനു പ്രേത്യകിച്ചു മറുപടി ഒന്നും നൽകാതെ അവൾ മൂളുക മാത്രം ചെയ്തു .
“റോസമ്മ ആയിരുന്നു വിളിച്ചത് …”
ഒന്നും മിണ്ടാതെ കിടക്കുന്ന മഞ്ജുവിനെ നോക്കി ഞാൻ പറഞ്ഞു .
“ഹ്മ്മ്…”
അതിനു അവൾ പയ്യെ മൂളി .
“എന്ത് കൂ …എന്തിനാ വിളിച്ചെന്നു നിനക്കു അറിയണ്ടേ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .
“വേണ്ട കവി ..ഞാൻ ഇനി ആ കാര്യത്തില് ഒന്നും പറയുന്നില്ല ..ഒരിക്കൽ പറഞ്ഞിട്ട് അനുഭവിച്ചതാ ..”
മഞ്ജുസ് ചെറിയ സങ്കടത്തോടെ തന്നെ പറഞ്ഞു .
“അനുഭവിച്ചതൊക്കെ ഞാൻ അല്ലെ ..നിനക്കെന്തായിരുന്നു കേട് ?”
ഞാൻ അവളുടെ അടുത്തേക്ക് കിടന്നുകൊണ്ട് ചിണുങ്ങി .
“ഒന്ന് പോ കവി…എനിക്കതു കേൾക്കണ്ട ..”
