Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു . പിന്നെ അവളെയും കെട്ടിപിടിച്ചു ബെഡിൽ കിടന്നുരുണ്ടു . അതിനു ശേഷമായിരുന്നു ഞങ്ങളുടെ മാലിയിലെ ഹണിമൂൺ ദിവസങ്ങളും കോയമ്പത്തൂരിലെ വെക്കേഷനുമൊക്കെ .അതിനും ശേഷമാണ് ബിസിനസ്സിന്റെ ലോഞ്ച് . ആർ ആൻഡ് കെ ഗാര്മെന്റ്സ് എന്ന പേരിൽ ഒരു പ്രൈവറ്റ് എന്റർപ്രൈസ് ആയിട്ടാണ് ആരംഭിച്ചത് . റോസ്‌മേരിയുടെ “ആർ ” ഉം കവിന്റെ “കെ” യും സെലക്ട് ചെയ്തുകൊണ്ട് റോസമ്മ തന്നെയാണ് പേരിട്ടത് . എല്ലാ സെറ്റ് ചെയ്ത ശേഷമാണ് മഞ്ജുവിനോട് ഞങ്ങൾ കാര്യം പറയുന്നത് .

ആദ്യത്തെ ഇൻവിറ്റേഷൻ കാർഡ് കൊടുക്കുന്നതും എന്റെ പുന്നാര മിസ്സിന് തന്നെയാണ് .
“എടി നിനക്കൊരു കൊറിയർ ഉണ്ട് ” എന്ന് പറഞ്ഞു കാർഡ് അവളെ ഏൽപ്പിച്ചത് ഞാൻ തന്നെയാണ് . വല്യ താല്പര്യത്തോടെ കവർ പൊട്ടിച്ചു നോക്കിയാ കക്ഷി കാർഡും ബ്രോഷറുമൊക്കെ കണ്ടു എന്നെ ഒന്ന് വിശ്വാസം വരാതെ നോക്കി . പക്ഷെ ഞാൻ പ്രതീക്ഷിച്ച എക്സൈറ്റ്മെന്റ് ഒന്നും കക്ഷിയിൽ കണ്ടില്ല എന്നതാണ് വാസ്തവം ! ഓഫീസിന്റെയും ഷോപിന്റെയും ഫോട്ടോസും ഇന്റീരിയറും ഡീറ്റൈൽസും ഗാര്മെന്റ്സ് ഫാഷനുമെല്ലാം ആ ബ്രോഷറിൽ അടങ്ങിയിരുന്നു .

“ഹ്മ്മ്….അപ്പൊ ഇതായിരുന്നു രണ്ടും കൂടി ഒപ്പിച്ചോണ്ടിരുന്നത് ല്ലേ ?”
മഞ്ജുസ് പുരികങ്ങൾ ഇളക്കി എന്നെ നോക്കി .

“യാ യാ ..എങ്ങനുണ്ട് ? കൊള്ളാവോ ?”
ഞാൻ അവളുടെ അഭിപ്രായമറിയാൻ വേണ്ടി പെണ്ണിനെ ചേർത്തുപിടിച്ചു ഇരുന്നു .

“ആഹ് ..വല്യ കൊഴപ്പമില്ല എന്ന് പറയാം ..ഇതൊക്കെ വിജയിക്കോ?”
അവൾ മുനവെച്ചുകൊണ്ട് തന്നെ പറഞ്ഞു എന്നെ നോക്കി .

“അത്രേ ഉള്ളു ? ശേ ..ആദ്യത്തെ ഫീഡ്ബാക് തന്നെ നെഗറ്റീവ് ആണല്ലോ ”
മഞ്ജുസിന്റെ ഭാവം കണ്ടു ഞാൻ സ്വയം പരിതപിച്ചു .

“ഹി ഹി..പോടാ പൊട്ടാ ..നന്നായിട്ടുണ്ട് . ഞാൻ ചുമ്മാ പറഞ്ഞതാ ..”
എന്റെ നിരാശ കണ്ടെന്നോണം മഞ്ജുസ് ആവേശത്തോടെ പറഞ്ഞു . പിന്നെ എന്റെ കവിളിൽ പയ്യെ മുത്തി .

“അതൊക്കെ പോട്ടെ മോനുനു ഇതിനൊക്കെ എവിടുന്നാ പൈസ കിട്ടിയത് ?”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .

“ലോൺ എടുത്തതാ..എന്തേയ് ?”
ഞാൻ ചെറിയൊരു കള്ളം തട്ടിവിട്ടു അവളെ നോക്കി .

“ഏയ് ഒന്നും ഇല്ല…ചുമ്മാ . അതെന്തായാലും നന്നായി റിസ്ക് ഉണ്ടെങ്കിൽ നീ വർക് ചെയ്തോളും ”
മഞ്ജുസ് എന്റെ കൈപിടിച്ച് പ്രോത്സാഹനം നൽകി .

“ഹ്മ്മ് ..നോക്കാം ..റോസമ്മ നിര്ബന്ധിച്ചപ്പോ ഇറങ്ങിയെന്നെ ഉള്ളു മോളെ ..”
ഞാൻ അതിലൊന്നും വല്യ ഇന്ററസ്റ്റ് ഇല്ലാത്ത പോലെ പറഞ്ഞു .

“അങ്ങനെ പറഞ്ഞു ഒഴിഞ്ഞു മാറല്ലേ കവി…സ്വല്പമൊക്കെ സിൻസിയർ ആവാം ”
മഞ്ജുസ് ഒരുപദേശം പോലെ തട്ടിവിട്ടു .

“ആഹ് ..നമുക്ക് നോക്കാന്നെ..അതൊക്കെ പോട്ടെടി..ഫേമിന്റെ പേരെങ്ങനെ ഉണ്ട് ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025