Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17

“എന്ത് ബോറടി ..മിസ്സിനെ ഞാൻ ഒരുപാടു ആഗ്രഹിച്ചു നേടിയതാ മോനെ ..നിനക്ക് ഒകെ അറിയുന്നതല്ലേ ? എന്റെ എല്ലാ സൂക്കേടും അറിഞ്ഞുകൊണ്ട് തന്നെയാ അവള് എന്നെയും സ്നേഹിച്ചത് .. അപ്പൊ അവളെ അങ്ങനെ വിട്ടുകളയാൻ പറ്റോ മൈരേ ?”
ഞാൻ അവനെ നോക്കി പുരികങ്ങൾ ഇളക്കി .

“ഹ്മ്മ്….”
ശ്യാം അതുകേട്ടു പയ്യെ മൂളി .

“നമ്മള് കണ്ട മഞ്ജു മിസ് ഒകെ ചുമ്മാ അതിന്റെ ഷോ മാത്രമാടാ..ശരിക്ക് ഒരുമാതിരി പിള്ളേരെ പോലാ അതിന്റെ സ്വഭാവം ..”
മഞ്ജുസിന്റെ ജര്യം ഓർത്തു ഞാൻ സ്വല്പം റൊമാന്റിക് ആകാൻ തുടങ്ങി .

“ഉവ്വ ഉവ്വ…അതിനു രണ്ടു പിള്ളേരായി …എന്നിട്ടാണ് ഇവിടെ കിടന്നു തള്ളുന്നത് ”
ശ്യാം എന്നെ കളിയാക്കികൊണ്ട് ചിരിച്ചു .

“ഹി ഹി ..പൊന്നു മൈരേ …അതൊക്കെ ഇപ്പൊ പറയുമ്പോ നല്ല രസം ആണ് . അവളുടെ ഡെലിവറി ടൈമിൽ ഞാൻ അനുഭവിച്ച ടെൻഷൻ ഉണ്ടല്ലോ …ഹോ..”
ഞാൻ അന്നത്തെ എന്റെ മാനസികാവസ്ഥ ഓർത്തു ഒരു ദീർഘ ശ്വാസം വിട്ടു .

“ഹ ഹ ..അന്നത്തെ സ്വപ്നം അല്ലെ ?”
ശ്യാം അതോർത്തെന്ന പോലെ ചോദിച്ചു .

“ആഹ്..അത് തന്നെ …ഓരോ മൈര് ..അവളെ ആണ് കാണുന്നത് വരെ ഞാൻ തീ തിന്നുവായിരുന്നു ”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു .

അന്നത്തെ ദിവസം ഒന്നുകൂടി ഓർക്കാൻ എനിക്കതു ഒരു കാരണവുമായി …

അന്ന് വൈകീട്ട് ഓഫീസിൽ ഇരിക്കുമ്പോഴാണ് മഞ്ജുസിന്റെ അമ്മയുടെ ഫോൺ വന്നത് . മഞ്ജുസിനു പെട്ടെന്ന് പെയിൻ വന്നതുകൊണ്ട് ഹോസ്പിറ്റലിൽ കൊണ്ടുപോയി എന്ന് അറിയിക്കാൻ വേണ്ടിയാണ് അവര് വിളിച്ചത് . പറ്റുവാണെങ്കിൽ എന്നോടൊന്ന് അത്രേടം വരെ എത്താനും പറഞ്ഞു . ഈ ഏഴാം മാസത്തിൽ തന്നെ ഇവൾക്കിതെന്തു പെയിൻ എന്ന് ഞാനും ആലോചിക്കാതിരുന്നില്ല . പക്ഷെ അടങ്ങി ഇരിക്കാൻ എനിക്കാവുമായിരുന്നില്ല. ഞാൻ കേട്ടപാതി ഓഫീസിൽ നിന്നും കാറുമെടുത്തു ഇറങ്ങി .സാമാന്യം നല്ല സ്പീഡിൽ പറപ്പിച്ചു വിട്ടു. മഞ്ജുസിന്റെ അമ്മയുടെ സംസാരത്തിലെ ടെൻഷനും എന്നെ കുറച്ചൊന്നു ഭയപെടുത്തിയിരുന്നു .

അതിനേക്കാൾ എന്നെ ടെൻഷൻ അടിപ്പിച്ചത് രണ്ടു ദിവസം മുൻപേ കണ്ട ദുഃസ്വപ്നം ആണ് . ഡെലിവെറിയോടു കൂടി അവൾക്കൊരു കോമ്പ്ലികേഷൻ ഉണ്ടായി പുള്ളിക്കാരി തട്ടിപോകുന്ന തരത്തിൽ ഒരു വൃത്തികെട്ട സ്വപ്നം …

ഇടക്കിടെ ഹോസ്പിറ്റലിലെ ഡീറ്റെയിൽസ് മഞ്ജുസിന്റെ അമ്മയും അച്ഛനുമൊക്കെ എന്നെ വിളിച്ചു അറിയിക്കും . പിന്നാലെ അഞ്ജുവും അമ്മയും വേറെ ! അവൾക്കു പൈൻ കൂടിയതോടെ സ്വല്പം കോമ്പ്ലിക്കേഷനും ഉണ്ടെന്നു ഡോക്ടേഴ്സ് പറഞ്ഞു .എത്രയും പെട്ടെന്ന് ഡെലിവെറിക്ക് കയറ്റേണ്ടി വരുമെന്നും ,ഓപ്പറേഷൻ വേണ്ടി വരുമെന്നും കൂടി കൂട്ടത്തിൽ മൊഴിഞ്ഞു !

ഇതൊക്കെ ഞാൻ ഫോണിൽ കൂടിയാണ് അറിയുന്നത് ! പക്ഷെ എന്റെ പെണ്ണിന്റെ സ്വരം മാത്രം അന്ന് കേട്ടിട്ടില്ല .അതെനിക് കൂടുതൽ ടെൻഷൻ ഉണ്ടാക്കുന്നുണ്ട് . മാത്രമല്ല എല്ലാംകൂടി കേട്ടപ്പോൾ മുൻപ് കണ്ട ആ നശിച്ച സ്വപ്‍നവും മനസിലേക്ക് ഉരുണ്ടു കയറി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025