Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17

“മഞ്ജുസ് എവിടെടി ? അവളെ എനിക്കൊന്നു കാണാൻ പറ്റുമോ ?”
ഞാൻ എല്ലാരേയും നോക്കി ദേഷ്യപ്പെട്ടു .

“പേടിക്കാൻ ഒന്നും ഇല്ല കവിനെ . കുട്ടികളെ ഇൻക്യൂബേറ്ററിലേക്ക് മാറ്റിട്ടുണ്ടെന്നു ഡോക്ടർ പറഞു . പിന്നെ മോൾക്ക് എന്തൊക്കെയോ പ്രേശ്നങ്ങൾ ഉള്ളോണ്ട് കുറച്ചു കഴിഞ്ഞിട്ട് വിവരം അറിയിക്കാം ന്നാ പറഞ്ഞത് .നേരം തെറ്റിയുള്ള പ്രസവം അല്ലെ ..അതിന്റെ ചെറിയ എന്തോ പ്രേശ്നനങ്ങൾ ആണ് ”
മഞ്ജുസിന്റെ അച്ഛൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു എന്റെ തോളിൽ കയ്യിട്ടു പിടിച്ചു .

“ഒന്നും പറ്റില്ലെടോ ..താൻ ഇങ്ങനെ ടെൻഷൻ ആയാലോ ”
എന്റെ പുറത്തു തട്ടി ആശ്വസിപ്പിക്കാൻ എന്നോണം അങ്ങേരു പറഞ്ഞു . അപ്പോഴേക്കും എന്റെ അമ്മയും മഞ്ജുസിന്റെ അമ്മയുമൊക്കെ എനിക്കടുത്തേക്ക് വന്നു . എന്റെ പരുങ്ങലും ടെൻഷനുമൊക്കെ അവരെയും ചെറുതായി വിഷമിപ്പിക്കുന്നുണ്ട്.

സ്വല്പ നേരം ഞാൻ ഒന്നും മിണ്ടാതെ ഓപ്പറേഷൻ തിയേറ്ററിനു മുൻപിലുള്ള ഇടനാഴിയിലെ കസേരയിൽ മുഖം കുനിച്ചിരുന്നു . കാൽമുട്ടിൽ കൈകൾ ഊന്നി , കൈകൾ കൊണ്ട് മുഖം താങ്ങിപിടിച്ചാണ് ഞാൻ ഇരുന്നിരുന്നത് .

എന്റെ ഇടംവലം ആയിട്ട് അമ്മമാരും ഉണ്ടായിരുന്നു . അങ്ങനെ ഇരിക്കെയാണ് കൃഷ്ണൻ മാമ പുറത്തെങ്ങോ പോയിട്ട് മുണ്ടും മടക്കി കുത്തി തിരികെ വന്നത് . പുള്ളി വരുന്നത് കണ്ടതോടെ അമ്മച്ചി എന്നെ തോണ്ടി വിളിച്ചു .

“വല്യമാമ വരുന്നുണ്ട്….ഡാ..കണ്ണാ ”
എന്നെ തോണ്ടിക്കൊണ്ട് അമ്മ വിളിച്ചതോടെ ഞാൻ അങ്ങോട്ടേക്ക് നോക്കി . വിവരം അറിഞ്ഞപ്പോൾ അമ്മയെയും അഞ്ജുവിനെയും കൂട്ടികൊണ്ട് കൃഷ്ണൻ മാമയാണ് ‌ഹോസ്പിറ്റലിലേക്ക് വന്നത് .

“ആഹ്..കണ്ണൻ എപ്പൊ എത്തിയെടാ?”
കയ്യിൽ പിടിച്ചിരുന്ന എന്തോ ബില് ചുരുട്ടി പോക്കറ്റിലേക്കിട്ടുകൊണ്ട് പുള്ളി എന്നെ നോക്കി പുഞ്ചിരിച്ചു .

“ഇപ്പൊ വന്നേയുള്ളു..”
അഞ്ജു ആണ് അതിനുള്ള മറുപടി പറഞ്ഞത് .

“ഹ്മ്മ്….നീ എന്തിനാടാ ഇങ്ങനെ ഇവിടെ ഇരിക്കുന്നെ…വാ..നമുക്ക് ക്യാന്റീനിൽ പോയി ഒരു ചായ ഒകെ കുടിച്ചിട്ട് വരാം ”
എന്റെ ഇരുപ്പിൽ എന്തോ പന്തികേട് തോന്നിയ കൃഷ്ണൻ മാമ ചിരിച്ചുകൊണ്ട് എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു .പുള്ളി ആയതുകൊണ്ട് എനിക്ക് ഒന്നും പറയാൻ പറ്റില്ല. അതുകൊണ്ട് ഞാൻ അനുസരിച്ചു എന്നുപറയാം .

“പേടിക്കാൻ ഒന്നും ഇല്ലെടാ…ഇതൊക്കെ സാധാരണ ഉള്ളതാ …നീ ബാ ”
എന്റെ തോളിൽ കയ്യിട്ടുകൊണ്ട് പുള്ളി ചിരിച്ചു . പിന്നെ മഞ്ജുസിന്റെ അച്ഛനെ നോക്കി .

“അളിയൻ വരുന്നോ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025