Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17

“വരൂ..”
എല്ലാം സ്റ്റാക്കികൊണ്ട് അവരെന്നെ ക്ഷണിച്ചു . അതോടെ മഞ്ജുസ് കിടക്കുന്ന ബെഡിന്റെ അടുത്തേക്കായി അവരെന്നെ കൂട്ടികൊണ്ട് പോയി . മാറോളം പുതപ്പിപ്പിട്ടു മൂടി മുകളിൽ തെളിഞ്ഞു കിടക്കുന്ന ലൈറ്റും നോക്കി കണ്ണ് മിഴിച്ചു കിടക്കുന്ന മഞ്ജുസിന്റെ ക്ഷീണിച്ച മുഖം അതോടെ എന്റെ കണ്മുൻപിൽ തെളിഞ്ഞു .

കക്ഷി എന്തോ ആലോചനയിൽ ആണ് . ചിലപ്പോൾ കുഞ്ഞുങ്ങളെ കാണാത്ത ടെൻഷൻ ആയിരിക്കും ! ഞാനതെല്ലാം ഓർത്തുകൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി.

“കണ്ടോളൂ ….”
എനിക്ക് അനുവാദം നൽകികൊണ്ട് നഴ്സ് പുറത്തേക്ക് പോയി . അതോടെ ഞാൻ മഞ്ജുവിന്റെ അടുത്തേക്ക് നീങ്ങി . അവളുടെ കയ്യിൽ ഗ്ലൂക്കോസ് കയറ്റുന്ന സാധനം ഒകെ ഘടിപ്പിച്ചിട്ടുണ്ട് . അതിലൂടെ ഗ്ലൂക്കോസ് അവളുടെ ശരീരത്തിലേക്ക് കയറുന്നുമുണ്ട് .

പിന്നെ വിരൽത്തുമ്പിൽ മറ്റെന്തോ ഒരു സാധനവും ഘടിപ്പിച്ചിട്ടുണ്ട്. പൾസ്‌ നോക്കുന്നതോ എന്തോ ആയിരിക്കണം ! ആയാൽ എന്താ ആയില്ലെങ്കിൽ എന്താ അല്ലെ…?!നമ്മുടെ ഫിൽസ് മെഡിക്കൽ അല്ല !

എന്തോ ആലോചിച്ചു കിടന്നതുകൊണ്ട് അവള് ഞാൻ വന്നതൊന്നും അറിഞ്ഞില്ലെന്ന് എനിക്ക് തോന്നി .

“ഡീ മിസ്സെ…”
അവളുടെ ചിന്തകൾ അവസാനിപ്പിച്ചുകൊണ്ട് ഞാൻ പയ്യെ വിളിച്ചു .പിന്നെ ഇട്ടിരുന്ന മാസ്ക് കഴുത്തിലേക്ക് ഇറക്കിവെച്ചു .

ഒരു സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നെന്ന പോലെ അവള് ആ ശബ്ദം കേട്ട ഭാഗത്തേക്ക് മുഖം തിരിച്ചു . ആ ശബ്ദത്തിന്റെ ഉടമയെ അവൾക്കു ഏതു ഉറക്കത്തിലും മറക്കാൻ ആകില്ലലോ !

“ക…കവി…..”
സ്വല്പം ഒന്ന് ഇടറിപ്പോയ സ്വരത്തോടെ മഞ്ജുസ് എന്നെ നോക്കി . ആ മുഖത്ത് സന്തോഷമാണോ , സങ്കടമാണോ, ആശ്വാസമാണോ അതോ വേറെന്തെങ്കിലും വികാരമാണോ എന്ന് എനിക്ക് മനസിലായില്ല . അവളുടെ മുഖത്ത് ഒരു പുഞ്ചിരിയും കണ്ണിൽ ചെറിയ നനവോടു കൂടിയുള്ള തിളക്കവും ഉണ്ടായിരുന്നു .

എന്നെകണ്ടതോടെ അവള് കിടന്നിടത്തു നിന്നും എഴുനേൽക്കാൻ ശ്രമിച്ചു .

“വേണ്ട വേണ്ട…കിടന്നോ…”
എണീക്കാൻ തുടങ്ങിയ അവളുടെ പ്രയാസം ഓർത്തുകൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി . പിന്നെ അവളെ ബെഡിലേക്ക് തന്നെ കിടത്തി . പഴയതിൽ കൂടുതൽ തടിച്ചു , സ്വല്പം വാടിയ മുഖത്തോടെ കിടക്കുന്ന മഞ്ജുസിനെ ഞാൻ അന്ന് ആദ്യമായി കാണുന്ന പോലെ കൗതുകത്തോടെ നോക്കി നിന്നു. പിന്നെ അവളുടെ നെറ്റിയിലും നെറുകയിലും പയ്യെ തഴുകി .

“അങ്ങനെ അത് കഴിഞ്ഞു ല്ലേ …”
ഞാൻ അവളുടെ വലതു കൈപിടിച്ചെടുത്തുകൊണ്ട് പയ്യെ തിരക്കി .

“ഹ്മ്മ്…”
അവൾ പയ്യെ മൂളികൊണ്ട് ചിരിച്ചു . പിന്നെ എന്റെ കൈത്തലം പിടിച്ചെടുത്തു അവളുടെ മുഖത്തോടു ചേർത്ത് പിടിച്ചുകൊണ്ട് പയ്യെ അതിൽ ചുംബിച്ചു .

“എപ്പോ വന്നു ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025