“താൻ പോടോ …”
അമ്മയോടുള്ള ദേഷ്യം എന്നോട് തീർത്തുകൊണ്ട് അവള് റൂമിലോട്ടു പോയി . ഞാൻ അതുകേട്ടു ഒന്ന് ചമ്മിയെങ്കിലും അത് പുറത്തു ഭാവിച്ചില്ല . അമ്മയെ നോക്കി ഇതിന്റെ ഒകെ വല്ല കാര്യം ഉണ്ടായിരുന്നോ എന്ന ഭാവത്തിൽ കൈ മലർത്തി .
പക്ഷെ അമ്മച്ചി ഒന്നുംമിണ്ടാതെ അടുക്കളയിലേക്ക് തന്നെപോയി . അപ്പോഴേക്കും മഞ്ജുസ് മുകളിൽ നിന്നും താഴേക്കിറങ്ങി വന്നു . റോസിമോളെയും തോളിലിട്ടുകൊണ്ടാണ് അവള് വന്നത് . പെണ്ണ് അപ്പോഴും അവളുടെ തോളിൽ കിടന്നു ഉറങ്ങി തൂങ്ങുവാണ്.
മഞ്ജുസിനെ കണ്ടതോടെ ആദി എന്റെ കയ്യിലിരുന്നുകൊണ്ട് തുള്ളി കളിയ്ക്കാൻ തുടങ്ങി .
“‘അ..മ്മ …”
മഞ്ജുസിനെ ചൂണ്ടിക്കൊണ്ട് അവനെന്റെ കയ്യിലിരുന്നു ചിണുങ്ങി .
“എന്താ ഒരു ബഹളം കേട്ടത് ?”
മഞ്ജുസ് സ്റ്റെയർകേസ് ഇറങ്ങി വന്നുകൊണ്ട് ശബ്ദം താഴ്ത്തികൊണ്ട് തിരക്കി .
“അത് അമ്മ അഞ്ജുനെ ചീത്ത പറഞ്ഞതാ …”
ഞാൻ നിസാരമട്ടിൽ പറഞ്ഞു.
“എന്താ സംഭവം ?”
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .
“ചുമ്മാ….അവള് തമാശക്ക് എന്തോ പറഞ്ഞതാ ..അമ്മക്ക് അത് പിടിച്ചില്ല ”
ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .
“ഹ്മ്മ്….എന്നിട്ട് അവളെവിടെ ?”
മഞ്ജുസ് എന്നെ നോക്കികൊണ്ട് റോസ്‌മോളുടെ പുറത്തു തട്ടി .
“എണീക്കെടി പൊന്നു …അമ്മ പാല് തരാ”
പെണ്ണ് തോളിൽ കിടന്നു ചപ്പുന്നത് കണ്ടു മഞ്ജുസ് ചിണുങ്ങി .
“അവള് റൂമിലോട്ടു പോയിട്ടുണ്ട്..നല്ല ചൂടിലാ..ഇപ്പൊ പോയാ നിനക്കും വല്ലോം കേൾക്കും ”
ഞാൻ അഞ്ജുവിന്റെ സ്വഭാവം ഓർത്തു ഒരു മുന്നറിയിപ്പ് നൽകി .
“ഹ്മ്മ് …എന്ന കൊറച്ചു കഴിയട്ടെ …”
മഞ്ജുസും അതുകേട്ടു ചിരിച്ചു .
“ആഹ്..എന്ന ഇതിനെ പിടിക്ക് …ഞാൻ കളിയ്ക്കാൻ പോവാ ..”
ഞാൻ പെട്ടെന്ന് ആദിയെ അവളുടെ നേരെ നീട്ടികൊണ്ട് ധൃതികൂട്ടി .
“രണ്ടിനേം കൂടി ഞാൻ എങ്ങനെ പിടിക്കാനാ? താഴത്തു ഇറക്കിക്കോ ”
മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു .
“പ്ലീസ് …പിടിക്ക് …”
