Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20

ഞാൻ അവളുടെ മുൻപിൽ ഒന്ന് കൊഞ്ചി നോക്കി .”ആ സോഫയിലോട്ടു വെക്ക് …ഞാൻ വരാം ”
ഒടുക്കം സോഫയിലേക്ക് കണ്ണുപായിച്ചുകൊണ്ട് മഞ്ജുസ് പറഞ്ഞു . പിന്നെ രണ്ടു മൂന്നു ചുവടുവെച്ചുകൊണ്ട്  സോഫയിലേയ്ക്ക് ചെന്നിരുന്നു .  പിന്നെ ആദിയെ അവളുടെ അടുത്തിരുത്തികൊണ്ട് ഞാൻ ടാറ്റ പറഞ്ഞു ഇറങ്ങി .അച്ഛൻ ആ നേരത്തു പുറത്തെങ്ങോ പോയിരുന്നു .

വണ്ടി ഒന്നും എടുക്കാതെ നടന്നിട്ടു തന്നെയാണ് ഞാൻ ക്ളബ്ബിലോട്ടു പോയത് . പിന്നെ അവിടെ നിന്നും കൂട്ടുകാരുടെ കൂടെ ഫുട്ബോൾ കളിക്കുന്ന ഗ്രൗണ്ടിലേക്ക് പോയി . പിന്നെ കളിയും സൊള്ളലും ഒക്കെ കഴിഞ്ഞു സ്വല്പം ഇരുട്ടിയ ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത് .

അച്ഛൻ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നത് കൊണ്ട് സ്വല്പം മര്യാദക്കാരൻ ആയിട്ട് തലയും താഴ്ത്തിയാണ്  വന്നു കേറിയത് . കളിയൊക്കെ കഴിഞ്ഞു മുഷിഞ്ഞു വരുന്ന എന്നെ പുള്ളിക്കാരൻ സ്പടികത്തിലെ ചാക്കോ മാഷേ പോലെ ഗൗരവത്തിൽ നോക്കുന്നുണ്ട് .

ഞാൻ അത് ശ്രദ്ധിക്കാതെ തലയും താഴ്ത്തികൊണ്ട് അകത്തേക്ക് കയറി . ഹാളിൽ എത്തിയതോടെ ഒരാശ്വാസത്തോടെ നെടുവീർപ്പിട്ടു . അമ്മയും മഞ്ജുസും പിള്ളേരും ഒക്കെ ഹാളിൽ തന്നെ ഉണ്ട് . അഞ്ജു അവളുടെ റൂമിൽ ആണെന്ന് തോന്നുന്നു .

റോസ് മോളും ആദിയും നിലത്തിരുന്നു ടോയ്‌സ് ഒകെ എടുത്തു കളിക്കുന്നുണ്ട്. അതിനൊപ്പം അവരുടേതായ ഭാഷയിൽ എന്തൊക്കെയോ കൂക്കി വിളിക്കുന്നുണ്ട് .

“ചായ വേണോ ?”
എന്നെ കണ്ടതും സോഫയിൽ ഇരുന്ന മഞ്ജുസ് പുഞ്ചിരിയോടെ തിരക്കി .

“വേണ്ട …ഒന്ന് വന്നേ ..”
ഞാൻ ആ ക്ഷണം നിരസിച്ചുകൊണ്ട്  അവളെ  ഒന്ന് അടുത്തേക്ക് വിളിച്ചു . പിന്നെ സ്റ്റെയർകേസ് കേറാൻ  തുടങ്ങി . കാര്യം മനസിലായ അവള് ഇരിക്കുന്നിടത് നിന്നും എഴുനേറ്റു എന്റെ പിറകെ വന്നു . അമ്മച്ചി സീരിയൽ കാണുന്നതിനിടെ തന്നെ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട് .

“എന്താടാ ? ”
എന്റെ ഒപ്പം ഓടിക്കേറിക്കൊണ്ട് മഞ്ജുസ് പയ്യെ ചോദിച്ചു .

“കാര്യം ഉണ്ട് …വാ ..പറയാം ”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് അവളുടെ കയ്യിൽ പിടിച്ചു . പിന്നെ കൈകോർത്തുകൊണ്ട് തന്നെ മുകളിലേക്ക് കയറി .

“കാര്യം എന്താന്ന് വെച്ചാൽ പറ ..പിള്ളേർക്ക് ചോറ് കൊടുക്കാൻ നേരായി ”
റൂമിൽ എത്തിയ ഉടനെ മഞ്ജുസ് കൈവിടുവിച്ചുകൊണ്ട് ഗൗരവം നടിച്ചു . അതോടെ ഞാൻ എന്റെ ബാഗ് തുറന്നു റോസ്‌മേരി തന്നെ പെർഫ്യൂം എടുത്തു അവളെ നോക്കി .

“ഇത് നേരത്തെ തരാൻ മറന്നു …ബാംഗ്ലൂർ പോയപ്പോ വാങ്ങിയതാ..”
ഞാൻ പെർഫ്യൂമിന്റെ ബോക്സ് അവളുടെ നേരെ നീട്ടികൊണ്ട് പയ്യെ പറഞ്ഞു .

“ഹ്മ്മ്….”
അവൾ ഒന്ന് അമർത്തി മൂളികൊണ്ട് അത് കൈനീട്ടി വാങ്ങി . വല്യ ഭാവ

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025