Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20

“നിനക്കു പഠിക്കാൻ ഒന്നും ഇല്ലേടി? ഏതു നേരത്തും ഇതും കയ്യിൽ പിടിച്ചാണല്ലോ ?”
അഞ്ജുവിന്റെ നിൽപ്പ് നോക്കി അച്ഛൻ ഗൗരവത്തിൽ തിരക്കി .

“പഠിപ്പൊക്കെ കഴിഞ്ഞു അച്ഛാ …”
അഞ്ജു പയ്യെ തട്ടിവിട്ടു .

“ഹ്മ്മ്…”
പുള്ളി അതുകേട്ടു അമർത്തിയൊന്നു മൂളി . പിന്നെ ഉമ്മറത്ത് കിടന്ന കസേരയിലേക്കിരുന്നുകൊണ്ട് ഷർട്ടിന്റെ പോക്കെറ്റിൽ നിന്നു സിഗരറ്റും ലൈറ്ററും എടുത്തു .

“ഹ്മ്മ്..ഹ്മ്മ്..എന്ന പോയി കഴിക്ക് ….നേരം കൊറേ ആയി..”
ഞങ്ങളെ രണ്ടിനെയും അവിടന്ന് ഒഴിവാക്കാൻ വേണ്ടി അച്ഛൻ ഗൗരവത്തിൽ തട്ടിവിട്ടു . അതോടെ ഞാനും അവളും ബോബനും മോളിയും പോലെ ഒരുമിച്ചു ഹാളിലേക്ക് കടന്നു .

“ആഹാ..ഇവനിന്നു ഒറക്കം ഒന്നും ഇല്ലേ ?”
ആദി ഹാളിൽ കിടന്നു പരക്കം പായുന്നത് കണ്ടു അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .

“ആഹ്..അല്ലെങ്കിൽ ഈ ടൈമിൽ ഉറങ്ങുന്നതാ , ഇന്നെന്താ പറ്റിയേ ആവോ  ”
മഞ്ജുസും അത് ശരിവെച്ചുകൊണ്ട് ചിരിച്ചു .

“ചാ ച്ചാ..”
മഞ്ജുസിന്റെ മടിയിൽ ഇരുന്ന റോസിമോള് എന്നെ കണ്ടതോടെ വീണ്ടും കൈചൂണ്ടി തുടങ്ങി .

“ചാച്ചൻ  ചത്തു ..പോയെടി അവിടന്ന് …”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി  പക്ഷെ അത് കണ്ടു അവള് കൈകൊട്ടി ചിരിക്കുകയാണ് ചെയ്തത് .

“ഹി ഹി ഹി..ചാച്ചാ …ഹ്ഹ ”
മഞ്ജുസിന്റെ മടിയിൽ ഇരുന്നു അവള് കുലുങ്ങി ചിരിച്ചു .

“ഇതിനു വട്ടാണെന്ന തോന്നുന്നത് ”
മഞ്ജുസ് അതുകണ്ടു ആരോടെന്നില്ലാതെ പറഞ്ഞു .

“നിന്നെപ്പോലെ ആണെന്ന് അങ്ങട് പറഞ്ഞ മതി…കൂടുതൽ ഡെക്കേറേഷൻ ഒന്നും വേണ്ട ”
ഞാൻ അതുകേട്ടു ഒരു കൌണ്ടർ അടിച്ചു .

“ഹ ഹ ..”
മഞ്ജുവും അഞ്ജുവും അതുകേട്ടു പയ്യെ ചിരിച്ചു .

“മതിയെടാ നിന്നു പ്രസംഗിച്ചത് …വല്ലോം കഴിച്ചിട്ട്  കിടക്കാൻ നോക്ക് ”
നേരം വൈകുന്നത് കണ്ടു അമ്മച്ചി ഞങ്ങളോടായി പറഞ്ഞു .

“എന്താണ് മമ്മി …ഇങ്ങള് ഒരു പൊടിക്ക് അടങ് ..”
ഞാൻ അമ്മയുടെ അടുത്തേക്കായി നടന്നുകൊണ്ട് ചിരിയോടെ പറഞ്ഞു. പിന്നെ നേരെ ചെന്നു ഡൈനിങ് ടേബിളിലേക്ക് ഇരുന്നു . അമ്മച്ചി തന്നെ എനിക്കുള്ളതൊക്കെ വിളമ്പി തന്നു .

ഞാൻ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സമയത്തു അഞ്ജുവും മഞ്ജുവും കൂടി പിള്ളേരെ കളിപ്പിച്ചിരുന്നു . മാതാശ്രീ ടി.വി യിൽ തന്നെയാണ് ശ്രദ്ധ .എന്റെ കൂടി കഴിഞ്ഞ ശേഷമാണ് അവരെല്ലാവരും കൂടി കഴിക്കാറ് . ഞാനും മഞ്ജുസും ഒറ്റക്കുള്ള അവസരത്തിലൊക്കെ ഞങ്ങളൊരുമിച്ചേ കഴിക്കാറുള്ളു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025