Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20

മഞ്ജുസ് അവളെ കണ്ടു മൂക്കത്തു വിരൽ വെച്ചു .”എവിടെ …ഇവള് സമ്മതിക്കുന്ന ലക്ഷണം ഇല്ല ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .

മഞ്ജുസ് അതുകേട്ടു ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ആദിയെ തൊട്ടിലിൽ  കൊണ്ടുപോയി കിടത്തി . കട്ടിലിനോട് ചേർന്നാണ് രണ്ടു മരത്തിന്റെ തൊട്ടിലുകൾ പ്ലെയ്‌സ്‌ ചെയ്തിട്ടുള്ളത്.അതിൽ കുഞ്ഞു ബെഡ്ഡുകൾ പോലെ ഒരു സെറ്റപ്പും തലയിണയും ഒക്കെ  ഉണ്ട് .

ആദിയെ കിടത്തിയ ശേഷം മഞ്ജുസ് ബെഡിലേക്ക്  കയറി . പിന്നെ ബെഡിൽ ഇരുന്നു  കൈകൊട്ടി ബഹളം വെക്കുന്ന റോസ്‌മോളുടെ തുടയുടെ ഭാഗത്തായി പയ്യെ ഒരു അടി കൊടുത്തു .

“പൊന്നു..നിനക്ക് നല്ല അടികിട്ടും ട്ടോ..മിണ്ടാണ്ടിരിക്ക് ….”
അവളെ പയ്യെ ഒന്ന് അടിച്ച ശേഷം മഞ്ജുസ് ചുണ്ടത്തു വിരൽ വെച്ചുകൊണ്ട് പെണ്ണിനെ നോക്കി . വേദനിക്കാൻ മാത്രം ഉള്ള അടിയൊന്നും അല്ലെങ്കിലും റോസീമോൾക്ക് മഞ്ജുസിനെ പേടിയാണ് . അതോടെ അവളുടെ ഒച്ചയും  ബഹളവും ഒകെ സ്വിച്ച് ഇട്ടപോലെ നിന്നു .

“ചാ ..ച്ചാ”
മഞ്ജുസ് അടിച്ചതും അവള് എന്റെ മടിയിലേക്ക് നിരങ്ങി കയറി . ഒരു ധൈര്യത്തിന് !

“ഹി ഹി..പൊന്നൂട്ടി പേടിച്ചാ ..ഇതൊന്നും ചെയ്യൂല …”
ഞാൻ അവളുടെ നെറുകയിൽ തഴുകികൊണ്ട് ചിരിച്ചു .പിന്നെ മറുകൈകൊണ്ട് മഞ്ജുസിന്റെ തുടയിൽ നുള്ളി .

“വെറുതെ എന്തിനാടി എന്റെ മോളെ അടിക്കുന്നെ ..”
ഞാൻ അവളുടെ തുടയിൽ പയ്യെ നുള്ളികൊണ്ട് ചിരിച്ചു .

“അവളെ ഇങ്ങനെ ഒന്നും അടിച്ചാൽ പോരാ ..രണ്ടു ദിവസം മുൻപ് എന്റെ തല അടിച്ചു പൊട്ടിച്ചതാ ”
മഞ്ജുസ് റോസിമോളെ നോക്കി കണ്ണുരുട്ടി .

“ഹി ഹി.അതെന്താ സംഭവം ?”
ഞാനതുകേട്ടു ചിരിച്ചു .

“ആഹ്…ഒരു കാര്യവും ഇല്ലെന്നേ …ടോയ് എടുത്തു വെറുതെ കിടന്ന എന്റെ തലയ്ക്കു ഒരൊറ്റയടി …ഇതിനു പ്രാന്താണെന്ന തോന്നുന്നേ ..”
മഞ്ജുസ് കയ്യെത്തിച്ചു അവളെ വലിച്ചെടുത്തുകൊണ്ട് ചിരിച്ചു . റോസ് മോൾ ഒന്ന് ബലം പിടിച്ചു നോക്കിയെങ്കിലും മഞ്ജുസ് അവളെ ഈസി ആയി വലിച്ചെടുത്തു .

“ആഹ് ..ഹ ഹ ”
മഞ്ജുസ് എടുത്തത് ഇഷ്ടപെടാത്ത അവള് അതുകൊണ്ട് തന്നെ ബഹളം വെച്ചുകൊണ്ട് കയ്യും കാലും ഇട്ടടിച്ചു .പക്ഷെ മഞ്ജുസ് അതൊന്നും കാര്യമാക്കാതെ അവളെ വാരിയെടുത്തു .

“അടങ്ങി കിടന്നില്ലെങ്കില് നല്ല പെട കിട്ടും നിനക്ക് ”
അവളുടെ മൂക്കിന് തുമ്പിൽ പയ്യെ ഉമ്മവെച്ചുകൊണ്ട്  മഞ്ജുസ് ചിണുങ്ങി .പിന്നെ അവളുടെ കവിളിലും ചുണ്ടത്തുമൊക്കെ പയ്യെ ചുംബിച്ചു . അതോടെ പെണ്ണ് കീഴടങ്ങി അവളെ നോക്കി ചിരിച്ചു .

“നീ അതിനെ എങ്ങനെലും ഉറക്കാൻ നോക്ക് ..അല്ലെങ്കിൽ ഒരു തേങ്ങയും നടക്കില്ല”
ഞങ്ങളുടെ പ്ലാൻ ഓർത്തു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“ഹ്മ്മ്…”
മഞ്ജുസ് മൂളികൊണ്ട് പെണ്ണിനെ തോളത്തിട്ടു തട്ടി തുടങ്ങി . വല്ലോം നടന്നാൽ മതിയാരുന്നു !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025