Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 24

റോസിമോളെ എടുത്തു നിൽക്കുന്ന എന്നെ നോക്കി മഞ്ജുസിന്റെ അച്ഛൻ പറഞ്ഞു . അതോടെ ഞാൻ അവളെയും എടുത്തു ബാർബറുടെ മുൻപിൽ എത്തി .”ചാ..ച്ച ഹ്ഹ്ഹ് …”
ഞാൻ അയാളുടെ മുൻപിൽ എത്തിയതും റോസ്‌മോളുടെ സ്വരം കൂടുതൽ ഉയർന്നു . പെണ്ണിനെ ഞാൻ മഞ്ജുസിന്റെ അച്ഛന്റെ മടിയിലേക്ക് വെക്കാൻ നോക്കിയെങ്കിലും അവള് ബലം പിടിച്ചു . ഒടുക്കം എങ്ങനെയൊക്കെയോ അവളെ അവിടെ ഇരുത്തി .

ബാബർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അവളുടെ കരച്ചില് മാറ്റാൻ മാറ്റിയില്ല . അങ്ങേര് കത്തി എടുത്തു കയ്യിൽ പിടിച്ചാൽ ഉടനെ പെണ്ണ് നിലവിളിക്കും . പിന്നെ അച്ഛന്റെ മടിയിൽ കിടന്നു കയ്യും കാലും ഒക്കെ ഇട്ടു പെടക്കും .

ഒടുക്കം രക്ഷയില്ലെന്ന് കണ്ടതോടെ രണ്ടും കൽപ്പിച്ചു അവള് കുറച്ചു നേരം കരഞ്ഞോട്ടെ എന്ന് തന്നെ വിചാരിച്ചു പണി തുടങ്ങി . മഞ്ജുസിന്റെ അച്ഛനെ എണീപ്പിച്ചു തല്ക്കാലം ഞാൻ അവളെ മടിയിൽ ഇരുത്തി .എന്നിട്ടും വല്യ മെച്ചം ഒന്നും ഉണ്ടായില്ല . പക്ഷെ എങ്ങെനെയൊക്കെയോ ഞാനും മഞ്ജുസിന്റെ അച്ഛനും കൂടി ബലമായി പിടിച്ചു വെച്ച് സംഗതി നടത്തി എടുത്തു .

അവളുടെ തലയിൽ കത്തിവെച്ചു ചുരണ്ടിയപ്പോൾ വീണ മുടി ഒക്കെ കണ്ടു റോസിമോള് ഉറക്കെ കരയാന് തുടങ്ങി . മടിയിൽ വീണ സ്വന്തം മുടിയിഴ ഒകെ കയ്യിൽ എടുത്തുപിടിച്ചു എന്തൊക്കെയോ പിറുപിറുത്തു ഞങ്ങളെ ചീത്ത പറയുന്ന റോസിമോളെ അവിടെ കൂടിനിന്നവരൊക്കെ ചിരിയോടെയും എന്നാൽ തെല്ലൊരു സഹതാപത്തോടെയും നോക്കുന്നുണ്ട് .

“പൊന്നുസേ…ഇല്യാടി ഇപ്പോ കഴിയും …”
“ഇല്ലെടി പൊന്നോ …..”
എന്നൊക്കെ പറഞ്ഞു ഓരോ സെക്കൻഡും ഞങ്ങള് അവളെ ആശ്വസിപ്പിച്ചു . ഒടുക്കം എല്ലാം കഴിഞ്ഞു മൊട്ടത്തലയിൽ ചന്ദനം തേക്കുന്ന വരെ പെണ്ണ് ഒരേ കരച്ചിൽ ആയിരുന്നു . ഒടുക്കം അവിടെ നിന്നു അവളെയും എടുത്തു ഞാൻ എണീറ്റപ്പോൾ ആണ് അവളുടെ തേങ്ങല് അവസാനിച്ചത് . അപ്പോഴേക്കും കണ്ണിനും മൂക്കിന്നും ഒകെ വെള്ളം വന്നു വല്ലാത്ത കോലം ആയിരുന്നു .

“ചാച്ചാ …ഹ്ഹ്ഹ്…”
എന്റെ തോളിൽ കിടന്നു അവള് പിന്നെയും തേങ്ങി . മുടി പോയതിലുള്ള വിഷമം ആണോ എന്തോ . കൂട്ടത്തിൽ അവളുടേതായ ഭാഷയിൽ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട് .

“ഇവള് ജനിച്ചിട്ട് ഇന്നേവരെ ഇങ്ങനെ കരഞ്ഞിട്ടില്ല…”
പെണ്ണിന്റെ സങ്കടം കണ്ടു മഞ്ജുസ് പയ്യെ പറഞ്ഞു .

“ഹ്മ്മ്….”
ഞാൻ അതുകേട്ടു പയ്യെ മൂളി അവളുടെ പുറത്തു തട്ടി .

“പൊന്നുസേ …ഇപ്പൊ സുന്ദരി ആയെടി ….മൊട്ടകുട്ടി ആയി ”
ഞാൻ അവളുടെ തലയിൽ തഴുകികൊണ്ട് ചിരിച്ചു . പക്ഷെ അവള് സങ്കടത്തിൽ തന്നെ ആയിരുന്നു . എന്നെ മുഖം ഉയർത്തി നോക്കാൻ പോലും കൂട്ടാക്കാതെ അവളെന്റെ തോളിൽ മുഖം ചേർത്ത് തേങ്ങി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025