Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25

ക്ഷേത്രത്തിലൂടെ അങ്ങനെ തൊഴുതു നടക്കുമ്പോൾ ആണ് മുൻപ് വന്ന അവസരം ഞാൻ ഓർക്കുന്നത് . ഉണ്ണികളുടെ ഒന്നാം പിറന്നാളിന് ആണ് ഇതിനു മുൻപ് ഞങ്ങൾ ക്ഷേത്രത്തിൽ വന്നത് .

അന്നും അഞ്ജു ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു . അമ്പലത്തിൽ വന്നു വഴിപാടുകൾ ഒകെ നേർന്നുകൊണ്ട് ഞങ്ങൾ ആൽമരത്തിന്റെ ചുവട്ടിലും കുളക്കടവിലും ഒകെ ഇരുന്നു കൊറേ ഫോട്ടോ എടുത്തു . എന്നെയും മഞ്ജുസിനെയും പിള്ളേരെയും ഒകെ പല പോസിൽ ഇരുത്തി അഞ്ജുവും വീണയും ആണ് അന്ന് ഫോട്ടോസ് എടുത്തത് .

അന്നെടുത്ത ഞങ്ങളുടെ ഫാമിലി ഫോട്ടോ തന്നെയാണ് എന്റെയും മഞ്ജുസിന്റെയും മൊബൈൽ വാൾപേപ്പർ ആയി ഇപ്പോഴും നിൽക്കുന്നത് . അമ്പലത്തിൽ നിന്നു വീട്ടിലേക്ക് എത്തിയതോടെ പിറന്നാളിന് ക്ഷണിക്കപ്പെട്ടവരൊക്കെ എത്തിത്തുടങ്ങുന്ന നേരമായിരുന്നു .

മഞ്ജുസിന്റെ അച്ഛനും അമ്മയും ഒക്കെ രാവിലെ നേരത്തെ തന്നെ എത്തിയിരുന്നു . കൃഷ്ണൻ മാമയും , അമ്മായിമാരും , കുഞ്ഞാന്റിയും , മായേച്ചിയും , ശ്യാമും , ബീനേച്ചിയും ഒക്കെ അന്നവിടെ സന്നിഹിതർ ആയിരുന്നു . ബന്ധുക്കാരും കുടുംബക്കാരുമൊക്കെ ആയി അത്യാവശ്യം ആൾക്കാരൊക്കെ ഉണ്ട്
.
വരുന്നവരും പോകുന്നവരും ഒക്കെ ആദിയെയും റോസിമോളെയും കൊഞ്ചിക്കാനും എടുക്കാനും തിരക്ക് കൂട്ടുകയായിരുന്നു .

ആ സമയത് ഞാനും ശ്യാമും ഫ്രണ്ട്സും ഒകെ കൂടി ഫ്ലെക്സ് വീട്ടിന്റെ ഉമ്മറത്തെ ചുവരിലൊട്ടിക്കുന്ന തിരക്കിലായിരുന്നു . റോസ്‌മോളുടെയും ആദിയുടെയും ഫോട്ടോകൾ പ്രിന്റ് ചെയ്ത ചെറിയ ഫ്ലെക്സുകൾ ആയിരുന്നു . “ഹാപ്പി ബർത്ത്ഡേ ആദി ആൻഡ് റോസ് മോൾ ” എന്നൊക്കെ അതിൽ എഴുത്തും ഉണ്ട് .

ഫുഡ് ഒകെ കാറ്ററിങ് ഏൽപ്പിച്ചിരുന്നു . കേക്ക് മാത്രമാണ് പുറമെ നിന്ന് വാങ്ങേണ്ടി വന്നത് . അത് മഞ്ജുസിന്റെ അച്ഛന്റെ വക തന്നെ ആയിരുന്നു . അത്രേം വല്യ കേക്ക് ഞാൻ വേറൊരു പിള്ളേരുടെയും പിറന്നാളിന് കണ്ടിട്ടില്ല ..നല്ല വിലകൂടിയ കേക്ക് വിത്ത് ഡെക്കറേഷൻ !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025