Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25

ബലൂണും വരണകടലാസും ഒക്കെ കൊണ്ട് ഹാളും ഉമ്മറവും ഒകെ ഞങ്ങൾ അലങ്കരിച്ചു .മഞ്ജുസിന്റെ കസിന്സും അഞ്ജുവും വീണയും ഒകെകൂടി ആ സമയത് പിള്ളേരെ കൊഞ്ചിക്കുന്ന തിരക്കിലായിരുന്നു . ഇടക്കു ശ്യാമിനെ കാണുമ്പോൾ മാത്രം വീണ ഒന്നിളകും . പിന്നെ കണ്ണും കണ്ണും കഥകൾ കൈമാറുന്ന അനുരാഗമാണ് .ഞാനോ മഞ്ജുവോ ശ്രദ്ധിക്കുന്നുണ്ടെന്നു മനസിലായാൽ രണ്ടും കൂടി എങ്ങോട്ടേലും വലിയും .

അതിനിടെ ഫോട്ടോഗ്രാഫർ വന്നതോടെ എനിക്ക് വിളിയെത്തി . പിള്ളേരുടെ ഒപ്പം നിന്നുള്ള ഫോട്ടോ എടുക്കാൻ വേണ്ടി മഞ്ജുസിന്റെ ചെറിയമ്മ ആണ് എന്നെ വന്നു വിളിച്ചത് .

“നീ ഇവിടെ നിക്കുവാണോ കവിനെ …വന്നേ ..നിന്നെ അവിടെ അന്വേഷിക്കുന്നുണ്ട് ”
കൃഷ്ണൻ മാമയുമായി സംസാരിച്ചു നിന്നിരുന്ന എന്റെ അടുത്തെത്തി ശൈലജ ചെറിയമ്മ ചിരിയോടെ മൊഴിഞ്ഞു .

“അവിടെ ആകെ പെണ്ണുങ്ങളുടെ ബഹളം ആണ് …അവരോടു പൊറത്തോട്ടു വരാൻ പറ ..ഫോട്ടോ പുറത്തുവെച്ചും എടുക്കാലോ ..”
ഉള്ളിലെ ബഹളം കാരണം ഞാൻ പയ്യെ പറഞ്ഞു .അപ്പോഴേക്കും വീണയും അഞ്ജുവും സയാമീസ്‌ ഇരട്ടകളെ പോലെ ഒട്ടികൊണ്ട് അങ്ങോട്ടേക്കെത്തി .

“പിള്ളേരുടെ അച്ഛനെ അവിടെ അന്വേഷിക്കുന്നുണ്ട് …ഒന്ന് ചെന്നെ …”
വീണ എന്നെ ഒന്നാക്കികൊണ്ട് ചിരിച്ചു .

“ഇങ്ങോട്ടു വരാൻ പറ …എനിക്കൊന്നും വയ്യ അതിനകത്തോട്ട് കേറാൻ ”
ഞാൻ പിന്നെയും ബലം പിടിച്ചു .

“ചെല്ലെടാ കണ്ണാ …ചടങ്ങ് ഒക്കെ ഉണ്ട് ..പിള്ളേരുടെ ജാതകം ഒകെ വായിക്കണ്ടേ ..”
കൃഷ്ണൻ മാമ കൂടി എന്നെ നിർബന്ധിച്ചു .

“ഇതിന്റെ ഒന്നും ഒരാവശ്യം ഇല്ലായിരുന്നു …നിങ്ങള് ഈ കാരണവന്മാരാണ്‌ ഓരോ പൊല്ലാപ്പ് ഉണ്ടാക്കി വെക്കുന്നത് ”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025