Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25

അപ്പോഴേക്കും കാര്യങ്ങളിൽ ഒക്കെ കാരണവന്മാര് ഒരു തീരുമാനം എടുത്തിരുന്നു . ഓണത്തിന് മുൻപ് ചിങ്ങ മാസത്തിൽ തന്നെ അവരുടെ കല്യാണം ഫിക്സ് ചെയ്തു . ഒരുമാസത്തിനകം നിശ്ചയവും ഉണ്ടാകും ! അതോടെ രണ്ടിനും ഔദ്യോഗികമായി ലൈസെൻസ് കിട്ടി . ഒരു പൂത്തിരി കത്തിയ സന്തോഷം രണ്ടിന്റെയും മുഖത്തുണ്ടായിരുന്നു .

ആ സന്തോഷത്തിൽ തന്നെ ഞങ്ങള് മടങ്ങി . ശ്യാമിനെയും അമ്മയെയും വീട്ടിൽ കൊണ്ടുവിട്ട ശേഷം ഞാനും കിഷോറും കൂടി , കിഷോറിന്റെ കാമുകിയെ കാണാൻ പോയി . കക്ഷി ഇപ്പൊ ഒരു ഫിനാൻസ് കമ്പനിയുടെ ബ്രാഞ്ചിൽ അക്കൗണ്ടന്റ് ആയിട്ട് ജോലി ചെയ്യുന്നുണ്ട് .അവിടേക്ക് ചെല്ലാനാണ് ഞങ്ങളോട് പറഞ്ഞിരുന്നത് .

അശ്വതി എന്നാണ് അവളുടെ പേര് . പ്ലസ് ടു നു പഠിക്കുന്ന സമയത് ഞങ്ങളുടെ ജൂനിയർ ആയിരുന്നു . കാഴ്ചക്ക് നല്ല ശാലീന സുന്ദരി ആണ് . അധികം അങ്ങനെ ആരോടും മിണ്ടുകയോ സംസാരിക്കുകയോ ചെയ്യാത്ത അടക്കവും ഒതുക്കവുമുള്ള ടൈപ്പ്. പക്ഷെ എങ്ങനെയോ കിഷോർ അവളെ വളച്ചു ചാക്കിലാക്കി .
ലഞ്ച് ബ്രെക്കിന്റെ ടൈം ആയതുകൊണ്ട് അവള് ഞങ്ങളെയും കാത്തു ഓഫീസിന്റെ താഴെ അക്ഷമയായി കാത്തു നിൽപ്പുണ്ടായിരുന്നു . ഒരു ഇളംനീല ചുരിദാറും കറുത്ത പാന്റും ആണ് അവളുടെ വേഷം . ഇളംനീലയിൽ വെള്ള പൂക്കൾ ഉള്ള ഒരു ഷാളും നല്ല വൃത്തിയിൽ മാറിലൂടെ പിണച്ചു ഇട്ടിട്ടുണ്ട്. അതിനു മുകളിലായി അവളുടെ ഓഫീസിലെ ഐഡന്റിറ്റി കാർഡും കഴുത്തിൽകൂടി തൂങ്ങുന്നുണ്ട് .മുടിയിഴകൾ ഒക്കെ കുതിരവാല് പോലെ പുറകിൽ കെട്ടിവെച്ചിട്ടുണ്ട് .

നെറ്റിയിൽ ഒരു കറുത്ത കുഞ്ഞുപൊട്ടും , കാതിൽ ഫാൻസി റിങ്ങുകളും , ഇടതു കയ്യിൽ ഒരു ലേഡീസ് വാച്ചും അശ്വതി അണിഞ്ഞിരുന്നു . വലതു കയ്യിൽ ഒരു ബ്രെസ്‌ലെറ്റ് ഉണ്ട് . അത് സ്വർണമാണോ ഗ്യാരണ്ടീ ആണോ എന്ന് വലിയ നിശ്ചയമില്ല . നല്ല വിടർന്ന കണ്ണുകൾ ആണ് അവൾക്ക് …അതുതന്നെയാണ് ഏറ്റവും ആകർഷണീയമായ അവളുടെ പോയിന്റ് !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025