“ആഹ്…നിങ്ങൾ എത്തിയോ …”
ഞങ്ങളെ കണ്ടതും പുള്ളിക്കാരി ചിരിച്ചു . പിന്നെ പയ്യെ സോഫയിൽ നിന്ന് എഴുന്നേറ്റു .”കുടിക്കാൻ ജ്യൂസോ ചായയോ എടുക്കട്ടേ ..”
പിന്നെ ചോദ്യ ഭാവത്തിൽ ഞങ്ങളെ നോക്കി .”ഏയ്…ഒന്ന് വേണ്ട…ഇങ്ങളുടെ മോന് കൊടുക്ക് ..ചിലപ്പോ ടെൻഷൻ കാണും ”
ഞാൻ പയ്യെ പറഞ്ഞു . കിഷോർ അതുകേട്ടു ഒന്ന് പുഞ്ചിരിച്ചു .”ഹ ഹ …അവൻ റൂമിൽ ഉണ്ട്…കൊറേ നേരമായി നിന്നും ഒരുങ്ങുന്നു …”
പുള്ളിക്കാരി അതുകേട്ടു ചിരിച്ചു .”ഹ്മ്മ്…ഞങ്ങള് പോയിനോക്കട്ടെ,,.”
ഞാൻ ധൃതിയോടെ പറഞ്ഞു കിഷോറിനെയും കൂട്ടി മുകളിലേക്ക് കയറി . രണ്ടാം നിലയിലാണ് ശ്യാമിന്റെ റൂം .

“ഡാ മൈരേ കഴിഞ്ഞില്ലേ ?”
റൂമിലേക്ക് കയറിയതും ഞാൻ സ്വല്പം ഉറക്കെ തിരക്കി . അപ്പോഴാണ് കണ്ണാടിക്കു മുൻപിൽ നിന്ന് സ്വന്തം വേഷം വിലയിരുത്തിയിരുന്നു ശ്യാം ഞങ്ങളെ ഒന്ന് തിരിഞ്ഞു നോക്കിയത് .
“ആഹ്..ഇങ്ങെത്തിയാ ?”
ഞങ്ങളെ കണ്ടതും അവൻ ഒന്ന് ചിരിച്ചു . ഒരു ബ്ലാക്ക് ജീൻസും ടി-ഷർട്ടും അതിനു മുകളിലായി ഒരു ജീൻസ് ടൈപ്പ് ഡെനിം ജാക്കെറ്റും ഉം ആണ് ശ്യാമിന്റെ വേഷം …
“ഇതെങ്ങനെ ഉണ്ട് ?”
കോസ്റ്യൂം നിലവാരം അറിയാൻ വേണ്ടി ശ്യാം ഞങ്ങളെ നോക്കി .
“കൊള്ളാടാ…”
കിഷോർ ആണ് അതിനു മറുപടി നൽകിയത് .