Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25

“ഏയ് കൊഴപ്പല്യ ..അത്രേ ഉള്ളു …”
ഞാൻ കിഷോറിനെ തിരുത്തികൊണ്ട് ചിരിച്ചു .

“നിന്നോട് ചോദിച്ചില്ല മൈരേ…നിനക്കു എല്ലാത്തിനും കൊണച്ച അഭിപ്രായം ആണ് ”
എന്റെ സ്വഭാവം ഓർത്തു ശ്യാം ചൂടായി .

“എന്നാപ്പിന്നെ പോവല്ലേ ?”
കിഷോർ വാച്ചിൽ നോക്കികൊണ്ട് ഞങ്ങളെ മാറി മാറി നോക്കി .

“ആഹ്…ഇറങ്ങാം ..എന്റെ കഴിഞ്ഞു ”
ശ്യാമും പയ്യെ പറഞ്ഞുകൊണ്ട് മുടി ഒന്നുടെ ചീകി. പിന്നെ ചീപ് മേശപ്പുറത്തേക്ക് വെച്ച് ഞങ്ങളുടെ അടുത്തെത്തി .പിന്നെ ഞങ്ങളൊന്നിച് താഴേക്കിറങ്ങി. പിന്നെ രണ്ടു കാറുകളിൽ ആയി കയറി വീണയുടെ വീട്ടിലേക്ക് തിരിച്ചു . ഞങ്ങളോടൊപ്പം ശ്യാമിന്റെ അമ്മയും എന്റെ കാറിൽ ഉണ്ടായിരുന്നു . അതുകൊണ്ട് ഞങ്ങൾക്ക് ഫ്രീ ആയിട്ട് അധികം സംസാരിക്കാൻ പറ്റിയില്ല . ഫോർമൽ ടോക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു .കിഷോറിന്റെ ദുബായ് ജീവിതത്തെ കുറിച്ചൊക്കെ ശ്യാമിന്റെ മമ്മി ചോദിച്ചറിഞ്ഞു .

ഒടുക്കം പതിനൊന്നുമണി ഒകെ ആയപ്പോൾ ഞങ്ങള് കൃഷ്ണൻ മാമയുടെ വീട്ടിലെത്തി . രണ്ടു കാറും കൂടി കയറ്റിയിടാൻ വീടിനു മുൻപിൽ സ്ഥലം കുറവായിരുന്നതുകൊണ്ട് എന്റെ കാർ പുറത്തു നിർത്തിയാണ് ഞങ്ങൾ ഇറങ്ങിയത് .

ഞങ്ങളെ പ്രതീക്ഷിച്ചുകൊണ്ട് കൃഷ്ണൻ മാമയും , വിവേകേട്ടനും ,ഏറെ വല്യച്ചനും മുത്തശ്ശിയും ഒക്കെ അവിടെ ഉണ്ടായിരുന്നു . ഒരുവിധം എല്ലാവരും ശ്യാമിനെ കണ്ടിട്ടുള്ളതുകൊണ്ട് ആർക്കും ഭാവി വരനെ കണ്ടു അതിശയം ഒന്നും ഇല്ല .

ഞങ്ങൾ സാധാരണ പോലെ തന്നെ ഉമ്മറത്തേക്ക് കയറി . ആതിഥ്യ മര്യാദയോടെ കൃഷ്ണൻ മാമയും വിവേകേട്ടനും ഞങ്ങടെ സ്വീകരിച്ചിരുത്തി .

“വരൂ വരൂ..അകത്തേക്കിരിക്കാം ..”
മുന്നേ കയറിച്ചെന്ന ശ്യാമിന്റെ അച്ഛനെയും മാമന്മാരെയും ക്ഷണിച്ചുകൊണ്ട് കൃഷ്ണൻമാമ ചിരിച്ചു .പുള്ളിക്ക് ഹസ്തദാനം നൽകി പുഞ്ചിരിച്ചുകൊണ്ട് ശ്യാമിന്റെ അച്ഛനും അകത്തേക്ക് കയറി .പിന്നാലെ കയറിവന്ന ശ്യാമിന്റെ അമ്മയെ മോഹനവല്ലി അമ്മായിയും കുഞ്ഞാന്റിയും ഒകെ സ്വീകരിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025