Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 1

മഞ്ജുസ് ഒന്നയഞ്ഞുകൊണ്ട് പയ്യെ പറഞ്ഞു . അതോടെ സംസാരിച്ചിട്ട് കാര്യമില്ലെന്നു എനിക്കുറപ്പായി . അതുകൊണ്ട് ഒന്നും മിണ്ടാതെ ഞാൻ കാർ സ്റ്റാർട്ട് ചെയ്തു .ഹോസ്പിറ്റൽ കോമ്പൗണ്ടിൽ നിന്ന് പുറത്തു കടന്നതും ഞാൻ കാറിന്റെ വേഗം കൂട്ടി .മഞ്ജുസ് പുറത്തെ കാഴ്ചയൊക്കെ നോക്കി വിൻഡോയുടെ അടുത്ത് തന്നെ ഇരുന്നു .

കക്ഷിക്ക് മിണ്ടാട്ടം ഒന്നുമില്ല .

“ഡീ നീ ശരിക്കും തെറ്റിയാ ?”
ഞാൻ പുറകിലേക്ക് ഒന്നുടെ പാളിനോക്കികൊണ്ട് ചിരിച്ചു .

“ഇല്ല മാൻ …നീ ആദ്യം നേരെ നോക്കി ഓടിക്ക്..”
എന്റെ കെയർലെസ്സ് ആയിട്ടുള്ള ഡ്രൈവിംഗ് കണ്ടു മഞ്ജുസ് കണ്ണുരുട്ടി .

“അതൊക്കെ ഓടിക്കാം…അതിനു മുൻപ് നിനക്ക് ഫുഡ് കഴിക്കണ്ടേ ?”
ഞാൻ ചോദിച്ചതും വണ്ടി നിർത്തിയതും ഒപ്പം ആയിരുന്നു . റോഡ് സൈഡിലുള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിനു മുൻപിലാണ് ഞാൻ കാർ നിർത്തിയത് .

“ഓഹ്ഹ്.. വേണമെന്നില്ല.. ”
മഞ്ജുസ് എന്നെ ബോധിപ്പിക്കാൻ എന്നോണം ഗൗരവം അഭിനയിച്ചു .

“എന്ന നീ വണ്ടിയിലിരിക്ക്..ഞാൻ വല്ലോം കഴിച്ചിട്ട് വരാം …എനിക്ക് നല്ല വിശപ്പുണ്ട് ”
ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞു കാറിന്റെ ഡോർ തുറന്നു . അതോടെ മഞ്ജുസ് ആകെ അക്കിടി പറ്റിയ ഭാവത്തിൽ എന്നെയൊന്നു നോക്കി .

അതുമനസിലാക്കികൊണ്ട് തന്നെ ഞാൻ അവളിരിക്കുന്ന പുറകിലെ സീറ്റിന്റെ ഭാഗത്തേക്ക് മാറി .

“പോസ് ഇടാതെ വാടി ….”
ഞാൻ അവളുടെ തുറിച്ചുള്ള നോട്ടം കണ്ടു ചിരിച്ചു . പിന്നെ അവളുടെ സൈഡിലെ ഡോർ തുറന്നു കൊടുത്തു .

അതോടെ കക്ഷി മടിച്ചിട്ടാണേലും പുറത്തേക്കിറങ്ങി .അവൾ ഇറങ്ങിയതോടെ ഞാൻ ഡോർ അടച്ചു കാർ ലോക്ക് ചെയ്തു കീ പോക്കറ്റിലിട്ടു .

“പൈസ ഉണ്ടല്ലോ അല്ലെ ?”
ഞാൻ അവളെ നോക്കി പുരികം ഇളക്കി .

“നാണമില്ലല്ലോ ?”
എന്റെ ചോദ്യം കേട്ട് മഞ്ജുസ് ചിരിച്ചു .

“സത്യായിട്ടും എന്റല് ഒന്നും ഇല്ലെടി …ഞാൻ പേഴ്‌സ് എടുത്തിട്ടില്ല ”
ഞാൻ മഞ്ജുസിനെ നോക്കി കൈമലർത്തി .

“ഇങ്ങനെ സ്വയം കൊച്ചാവുന്നത് എന്തിനാ കവി ?”
എന്റെ സ്വഭാവം അറിയാവുന്ന പോലെ മഞ്ജുസ് എന്റെ കയ്യിൽ നുള്ളി .പിന്നെ ഹോട്ടലിന്റെ നേരെ നടന്നു . കയ്യിൽ ഒന്ന് തടവിക്കൊണ്ട് ഞാനും അവൾക്ക് പിന്നാലെ നടന്നു .

ഹോട്ടലിനുള്ളിൽ കേറി ഞങ്ങൾ രണ്ടുപേരും ഒഴിഞ്ഞ ഒരു മൂലയിലിരുന്നു . അത്യാവശ്യം തിരക്കൊക്കെ ഉണ്ട് . വെയ്റ്റർ വന്നതോടെ ഞങ്ങള് ഓരോ മസാലദോശ പറഞ്ഞു . പിന്നെ മഞ്ജുസിനു ഒരു മസാല ടീയും !
അയാൾ തലയാട്ടികൊണ്ട് പിൻവാങ്ങിയതോടെ ഞങ്ങള് വീണ്ടും സംസാരിച്ചു തുടങ്ങി .

“ഛെ…ഒരെണ്ണം പാഴ്‌സൽ പറയാരുന്നു..അഞ്ജുന്റെ കാര്യം ഓർത്തില്ല ”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025