Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 11

“അത് സാരല്യ…”

അവൾ കട്ടായം പറഞ്ഞു പുറത്തേക്കു നോക്കി . ആരെങ്കിലും ഉണ്ടോ എന്ന് നോക്കാൻ വേണ്ടിയിട്ടാണ് . ആരുമില്ലെന്നുറപ്പാക്കി അവൾ എന്റെ രണ്ടു കവിളിലും കൈത്തലം ചേർത്ത് പിടിച്ചു .

നല്ല തണുപ്പുണ്ട് അവളുടെ കൈകൾക്കു . ഞാൻ അവളെ താനെന്ന നോക്കി ഇരുന്നു. പെട്ടെന്ന് മഞ്ജുസ് കുനിഞ്ഞു എന്റെ നെറുകയിൽ ചുംബിച്ചു..

“ആർ യു ഓക്കേ ബേബി ..”

അവൾ എന്റെ കഴുത്തിൽ കൈചുറ്റി അവളിലേക്ക് എന്നെ ചേർത്തുകൊണ്ട് ചിരിയോടെ ചോദിച്ചു.

“ഉം “

ഞാൻ മൂളി ..

“ഒന്നുറക്കെ പറയെടാ..നീ ഇങ്ങനെ ഇരിക്കുന്ന കണ്ടിട്ട് എനിക്കെന്തോ പോലെ “

മഞ്ജുസ് ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞു എന്നെ അമർത്തി പിടിച്ചു. അവൾ എന്റെ കവിളിൽ അമർത്തി ചുംബിച്ചു ..

“കവി…ലവ് യ്യു ഡാ “

മഞ്ജു എന്നെ വരിഞ്ഞുമുറുക്കി കൊണ്ട് പറഞ്ഞു .

“ഒന്നുമില്ലെന്റെ മഞ്ജുസേ …”

ഞാൻ അവളെ സന്തോഷിപ്പിക്കാനായി സ്വല്പം ഉറക്കെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .

മഞ്ജുസ് എന്റെ ചുണ്ടുകളെ ചുംബിക്കാൻ വന്നപ്പോൾ ഞാൻ മുഖം വെട്ടിച്ചു .

“വേണ്ട..ഞാൻ വാള് വെച്ചതല്ലേ “

ഞാൻ മഞ്ജുസിന്റെ വാ പൊത്തികൊണ്ട് പറഞ്ഞു .

അത് കേട്ടപ്പോൾ അവൾക്കു പിന്നെയും വിഷമം ആയപ്പോ എന്തോ . ഞാൻ അവളുടെ വൃത്തികര്യം ഓർത്തു പറഞ്ഞെന്നെ ഉള്ളു .

അവൾ എന്നെ വീണ്ടും കെട്ടിപിടിച്ചു കുറച്ചു നേരം ഇരുന്നു .

“ഈ സ്നേഹം ഒക്കെ എന്നും കാണുമോ ?”

ഞാൻ മഞ്ജുസിന്റെ പുറത്തു തഴുകി പതിയെ ചോദിച്ചു .

“ഇല്ല..എനിക്ക് തോന്നണം ..”

മഞ്ജുസ് കട്ടായം പറഞ്ഞു .

അത് കേട്ടപ്പോൾ എനിക്ക് ചിരി പൊട്ടി..ഞാൻ അതിൽ കൂടുതലൊന്നും പ്രതീക്ഷിച്ചിട്ടില്ല . മഞ്ജുസ് റൊമാന്റിക് ആണോ എന്ന് ചോദിച്ചാൽ അവളരെ റൊമാന്റിക് ആണ്. പക്ഷെ നമ്മളുദ്ദേശിക്കുന്ന രീതിക്കു എപ്പോഴും വരില്ലെന്ന് മാത്രം !

“ഞാൻ തോന്നിപ്പിച്ചോളാം ..”

ഞാൻ അവളുടെ കഴുത്തിൽ മുഖം ഉരസികൊണ്ട് പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025