Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 11

ഞാൻ ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയിൽ ആയതുകൊണ്ട് അവിടെ തന്നെ ചാരി കിടന്നു . മഞ്ജുസും മായ മിസ്സും പിന്നെ തിരികെ പോകാതെ ഞാനിരുന്ന സീറ്റിൽ തന്നെ ഇരുന്നു .

എന്റെ തൊട്ടടുത്തായാണ് മഞ്ജുസ് . അവളുട മുടിയിഴ എന്റെ മുഖത്തേക്ക് പാറികളിക്കുന്നുണ്ട്. ഞാൻ അവളുടെ തോളിലേക്ക് ചാഞ്ഞു കിടന്നു . സാധാരണ നോർമൽ കണ്ടീഷൻ ആണെന്കി അവളതു സമ്മതിക്കില്ല..പക്ഷെ ഛർദിച്ചു വയ്യാതെ ആയതോടെ പാവം തോന്നിയിട്ടോ എന്തോ അവളൊന്നും മിണ്ടിയില്ല.. മായേച്ചിയും അതത്ര കാര്യം ആക്കിയില്ല .

ഞാൻ അങ്ങനെ കിടന്നു സ്വല്പം കഴിഞ്ഞപ്പോൾ ഉറങ്ങി പോകുകയും ചെയ്തു .

കോളേജിലെ സ്ഥിരം കീരിയും പാമ്പും ഒന്നിച്ചിരിക്കുന്ന കാഴ്ച. അതും ടീച്ചറുടെ തോളിൽ ചാരി കിടക്കുന്ന എന്നെ ചിലർ അല്ബുധതോടെയും അസൂയയോടെയും നോക്കുന്നുണ്ട് .

മഞ്ജുസൊരു കൊച്ചു ഐശ്വര്യ റായ് ആയതുകൊണ്ടാണ് അങ്ങനെ ഒരു നോട്ടവും അസൂയയുമൊക്കെ ! പക്ഷെ അവന്മാർക്ക് അറിയില്ലല്ലോ അഭിഷേക് ബച്ചൻ ഞാൻ ആണെന്നും ഞങ്ങളുടെ ഹണിമൂൺ കഴിഞ്ഞെന്നും !

ആഹ്…എന്തേലും ആകട്ടെ..

ഞാനങ്ങനെ കിടക്കുന്നതിനിടെ മഞ്ജുസും മായേച്ചിയും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. മായേച്ചിക്ക് ഞങ്ങളുടെ കാര്യത്തിലെന്തോ സംശയം ഉള്ളപോലെ എനിക്ക് തോന്നിയിരുന്നു . അവളതു ചോദിക്കുവേം ചെയ്തപ്പോഴാണ് മഞ്ജുസ് ഞെട്ടിയത് . പിന്നെ കഴിഞ്ഞ രാത്രികാലങ്ങളിലെ ഞങ്ങളുടെ സോമനാമ്പുലിസം അവൾ അറിഞ്ഞിരുന്നു.മഞ്ജുസ് എഴുനേറ്റു പോയതും തിരിച്ചു വന്നതുമൊക്കെ മായേച്ചി അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചതാണ് .

“മഞ്ജു ..നിങ്ങള് തമ്മിലെങ്ങനെയാ ?”

അടുത്തിരിക്കുന്ന മഞ്ജുസിനെ തോണ്ടി മായേച്ചി ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു .

“ആര് തമ്മിൽ ?”

മഞ്ജുസും സ്വല്പം നിഷ്കളങ്കത അഭിനയിച്ചു .

“ഓ..ആ കിടക്കുന്ന മുതൽ തന്നെ “

അവളുടെ തോളിൽ തല ചായ്ച്ചു കിടക്കുന്ന എന്നെ ചൂണ്ടി മായേച്ചി പതുക്കെ ചോദിച്ചപ്പോൾ മഞ്ജുസ് ഒന്ന് പതറി .

“നീ എന്താ അങ്ങനെ ഒകെ ചോദിക്കുന്നെ..?”

മഞ്ജുസ് ഒന്ന് ആശങ്കപ്പെട്ടുകൊണ്ട് മായേച്ചിയെ നോക്കി . അവളുടെ മുഖത്ത് എന്തോ കള്ളത്തരം കയ്യോടെ പൊക്കിയ ആളുടെ ചിരി ഉണ്ട് .

“അല്ല..ഒനിങ്ങളുടെ ഈ അടിയും വഴക്കും ഒകെ ..എനിക്കെന്തോ അങ്ങോട്ട് ഡൈജസ്റ്റ് ആകുന്നില്ല..ഒരു ചുറ്റിക്കളി മണക്കുന്നുണ്ട് “

മായേച്ചി ഉള്ള കാര്യം വളരെ പതുക്കെ മഞ്ജുസിന്റെ കാതിൽ പറഞ്ഞതും അവളുടെ നെഞ്ചിടിപ്പ് കൂടി .

“ദേ മായെ നീ വെറുതെ ഓരോ തെണ്ടിത്തരം പറയല്ലേ…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025