ഞാൻ പെട്ടെന്ന് കോമരം കയറിയ പോലെ ചിരിച്ചു കാണിച്ചുകൊണ്ട് ഒറ്റ അടി ! അത്യവശ്യം വേദനിച്ചു കാണും..അവളുടെ മുഖം ഒരു സൈഡിലേക്ക് ചെരിഞ്ഞു പോയി..എന്നെ തിരിഞ്ഞു നോക്കുന്നില്ല..ഒന്നും മിണ്ടാതെ ഇരിപ്പാണ് ! മുടിയൊക്കെ മുഖത്തേക്ക് വീണു മുഖം ശരിക്കു കാണാനില്ല .
“ദൈവമേ…”
അടിച്ചു കഴിഞ്ഞാണ് ഞാൻ മനസ്സിൽ വിളിച്ചുപോയത്..
മഞ്ജുസിന്റെ റിയാക്ഷൻ എങ്ങനെ ആകുമെന്ന് ഒരു പിടിയും ഇല്ല..വട്ടു കേസ് ആണ് !.
അവൾ നീങ്ങിപോയ മുടി നീക്കി എന്നെ കലങ്ങിയ കണ്ണുമായി നോക്കിയതും ഞാനവളെ ഒറ്റ കുതിപ്പിന് കെട്ടിപിടിച്ചു , പിന്നെ അടിച്ച കവിളിൽ തന്നെ പെട്ടെന്നൊരു കിസ്സും കൊടുത്തു..
“സോറി സോറി …”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തു തട്ടി..
അവൾ ഒന്നും മിണ്ടാതെ എന്റെ കൈകൾക്കുള്ളിൽ ഇരുന്നു .
“സോറി….മഞ്ജുസേ ഞനറിയാതെ പറ്റിയതാ..സോറി ..കരയല്ലേ….പിന്നെ എന്നെ ഇനി തിരിച്ചു തല്ലല്ലേ ട്ടോ “
ഞാൻ അവളെ ഇറുകെ പുണർന്നുകൊണ്ട് പറഞ്ഞു.
അവൾ പെട്ടെന്ന് എന്റെ കഴുത്തിലേക്ക് മുഖം ചായ്ച്ചു കിടന്നു..എന്ത് പറ്റി! ആളാകെ വാടിപ്പോയോ എന്ന സംശയം എനിക്കും തോന്നാതിരുന്നില്ല..ഞാനടിക്കുമെന്നു അവളും കരുതി കാണില്ല . അതിന്റെ ഒരു പിണക്കം ആണ് .
“വേദനിച്ചോ “
ഞാൻ മടിച്ചു മടിച്ചു ചോദിച്ചു .
“മ്മ്…”
അവൾ മൂളി .
“ഒത്തിരി വേദനിച്ചോ ?”
ഞാൻ വീണ്ടും ചോദിച്ചു .
“ഇല്ല ..”
മഞ്ജുസ് പതിയെ പറഞ്ഞു..
“പിന്നെ ..എന്താ ഒന്നും മിണ്ടാത്തെ..ദേഷ്യാ”
ഞാൻ അടിച്ചു വേദനിപ്പിച്ച അവളുടെ കവിളിൽ പതിയെ ചുംബിച്ചുകൊണ്ട് തിരക്കി .
“പോടാ..എന്തിനു ദേഷ്യം ..ഇപ്പൊ നമ്മുടെ കടം വീടിയില്ലേ ..ഇനി അത് പറഞ്ഞു വന്നാൽ ഉണ്ടല്ലോ “
അവൾ പെട്ടെന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു .
“അയ്യാ ..അത് വേറെ ഇത് വേറെ ..”
