Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 14

അവിടെ നിന്നു കൃത്യം നാല് മാസം കഴിഞ്ഞതോടെ കല്യാണം ! ഇത് അത്യാവശ്യം ഗ്രാൻഡ് ആയിരുന്നു. ഞങ്ങളുടെ പ്രായക്കുറവ് ചിലർക്കൊക്കെ സംസാര വിഷയം ആയെങ്കിലും മഞ്ജുസിന്റെ അച്ഛൻ പരിപാടി ഗ്രാൻഡ് ആകണമെന്ന വാശിയിൽ ആയിരുന്നു . മഞ്ജുസിന്റെ വാടക വീട്ടിനടുത്തുള്ള കുശുമ്പി തള്ളയെ ഞങ്ങൾ രണ്ടാളും കൂടിയാണ് കല്യാണം വിളിക്കാൻ പോയത്..

ഞങ്ങളെ രണ്ടാളെ കണ്ടതും അവർ ചിരിയോടെ സംസാരിച്ചു തുടങ്ങി .

“അല്ല ..അനിയൻ കുട്ടനെ ഇപ്പൊ കാണാറില്ലലോ “

അവർ ചിരിയോടെ തിരക്കി..

“ഞാനിപ്പോ കോയമ്പത്തൂർ ആണ് ചേച്ചി..അതാണ് കാണാത്തതു”
ഞാൻ അവരോടു ചിരിയോടെ പറഞ്ഞു .

“ആഹ്..പിന്നെന്തൊകെ ഉണ്ട് വിശേഷം..?”
അവർ കൗതുകത്തോടെ ചോദിച്ചതും മഞ്ജുസ് ചാടി വീണു . നല്ല തിളക്കമുള്ള സാരി ഒകെ ചുറ്റി നല്ല ഫോമിൽ ആയിരുന്നു മഞ്ജുസ്..

“വിശേഷം പറയാനാ ചേച്ചി വന്നത്..”
മഞ്ജുസ് അവരെ നോക്കി ചിരിയോടെ പറഞ്ഞു ഞങ്ങളുടെ വെഡിങ് കാർഡ് അവർക്കു നേരെ നീട്ടി..

അവരതു സംശയത്തോടെ വാങ്ങി തിരിച്ചും മറിച്ചും നോക്കി .

“എന്റെ കല്യാണം ആണ് ചേച്ചി…”
മഞ്ജുസ് ചെറു ചിരിയോടെ പറഞ്ഞപ്പോൾ അവർ മഞ്ജുവിനെ സംശയത്തോടെ നോക്കി .

“അപ്പൊ മറ്റേത് ?”
മഞ്ജുസിന്റെ ആദ്യ ഭർത്താവ് അവിടെ വന്നു അടിയുണ്ടാക്കിയ കാര്യം ഒകെ അറിയാവുന്നതുകൊണ്ട് ആ തള്ള ചോദിച്ചു .

“അത് അലസി ..ഇത് പുതീതാ…”
മഞ്ജു കള്ളച്ചിരിയോടെ പറഞ്ഞു..

“മ്മ്…എന്തായാലും നന്നാവട്ടെ..അല്ല ചെക്കൻ എവിടന്നാ?”
അവർ കുശലാന്വേഷണത്തിനിടെ തിരക്കി..

“ഇവിടന്നു തന്നെ..ദേ ഈ നിക്കുന്നവൻ ആണ് ചെറുക്കൻ ”
മഞ്ജു എന്നെ പിടിച്ചു അവരുടെ മുൻപിലേക്ക് നീക്കിയതും തള്ളയുടെ കിളിപോയി.. മഞ്ജുസ് അവരെ ആസ് ആക്കുകയാണെന്നാണ് തള്ളയുടെ വിചാരം…

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025