Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 8

“അല്ലേടാ..നീ എനിക്ക് ഗിഫ്റ് ഒന്നും വാങ്ങിയില്ലേ?”

മഞ്ജു സംശയത്തോടെ തിരക്കി.

“ഇയാളല്ലേ പറഞ്ഞെ ഒന്നും വേണ്ടെന്നു “

ഞാൻ പതിയെ പറഞ്ഞു .

“അയ്യടാ..അങ്ങനെ പറഞ്ഞെന്നു വെച്ചപ്പോ ..നീ അത് സൗകര്യം ആക്കിയല്ലേ “

മഞ്ജു എന്നെ കളിയാക്കികൊണ്ട് പറഞ്ഞു .

അത് കേട്ട് ഞാനും പുഞ്ചിരിച്ചു .

പിന്നെ കയ്യെത്തിച്ചു ടേപ് ഓൺ ചെയ്തു .

“ശ്രീ രാഗമോ തേടുന്നു നീ
ഈ വീണ തൻ പൊൻതന്തിയിൽ
സ്നേഹാർദ്രമാം ഏതോ പദം
തേടുന്നു നാം ഈ നമ്മളിൽ
നിൻ മൗനമോ പൂമാനമായ്
നിൻ രാഗമോ ഭൂപാളമായ്
എൻ മുന്നിൽ നീ പുലർ കന്യയായ്..”

എന്ന മനോഹരമായ സിനിമ ഗാനം എഫ്. എം സ്റ്റേഷനിൽ നിന്നും ഒഴുകി തുടങ്ങി ..
രണ്ടാളുടെയും മൂഡിന് പറ്റിയ സാധനം ആണെന്ന് എനിക്കും മഞ്ജുസിനും ആ സമയം തോന്നി .ഞങ്ങൾ തമ്മിൽ തമ്മിൽ നോക്കി ചിരിച്ചും , ഗിയർ ലിവറിനു മീതെ ഇരുന്ന അവളുടെ കൈത്തലത്തിൽ തഴുകിയും അങ്ങനെ കുറച്ചു നേരം ഇരുന്നു ..

വഴിയോരത്ത് പിന്നെ ഒരു കോഫീ ഹൌസ് ടൗണിനോട് ചേർന്ന് കണ്ടപ്പോൾ ഞാൻ മഞ്ജുസിനോട് നിർത്താൻ പറഞ്ഞു .ഞങ്ങൾ മുൻപൊരിക്കൽ കയറിയിട്ടുള്ള കോഫീ ഷോപ് തന്നെയാണ് .

അവൾ കാർ ഒതുക്കി നിർത്തി എന്നെ നോക്കി .

“കോഫീ കഴിച്ചിട്ട് പോവാം “

ഞാൻ അവളോടായി പറഞ്ഞു .

“മ്മ്…”

അവൾ മൂളികൊണ്ട് ഡോർ തുറന്നു പുറത്തിറങ്ങി . പേഴ്‌സ് എടുക്കാൻ തുടങ്ങിയ മഞ്ജുസിനോട് ഞാൻ വേണ്ടെന്നു പറഞ്ഞു ..

“ഇന്ന് എന്റെ ചെലവ്…മഞ്ജുസിന്റെ ബർത്ഡേ അല്ലെ..”

ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ അവളും സമ്മതിച്ചു .

പിന്നെ സ്വല്പം ഗ്യാപ് ഇട്ട് നടന്നു . പാറാവുകാരൻ വാതിൽ തുറന്നതിലൂടെ ഞങ്ങൾ അകത്തേക്ക് ചെന്നു. സെപറേറ്റ് കാബിൻ ഉള്ള ഏരിയ ലക്ഷ്യമാക്കിയാണ് ഞാൻ മുൻപേ നടന്നത് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025