Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 1

ഞാൻ മഞ്ജുസിന്റെ കാര്യം ആലോചിച്ചു കൊണ്ട് പറഞ്ഞു ..

“ആഹ്..എന്ന നന്നായി…”
ശ്യാം ചിരിയോടെ പറഞ്ഞു..

“ഡേയ്..നീ വാ..നമുക്ക് പുറത്തു പോയിട്ട് ഒരു ബിയർ അടിച്ചിട്ട് വരാം ..ഒരു ധൈര്യത്തിന്…”
ഞാൻ അവനെ തോണ്ടിക്കൊണ്ട് പറഞ്ഞു..

“അതൊന്നും ഇപ്പോ നടപ്പില്ല ..ബാക്കിയുള്ളോരൊക്കെ അറിഞ്ഞാൽ മോശം ആണ് ”
ശ്യാം പെട്ടെന്ന് മാന്യത അഭിനയിച്ചു പറഞ്ഞു ..

മ്മ്..ഒരു കണക്കിന് ആലോചിച്ചാൽ ശരി ആണ്..തൊട്ടപ്പുറത്തെ മുറികളിൽ തന്നെ അമ്മയും അച്ഛനും അഞ്ജുവും മാമന്മാരും കുഞ്ഞാന്റിയും എല്ലാമുണ്ട് . അവരൊക്കെ അറിഞ്ഞാൽ മോശം ആണ് . നാളത്തേക്കുള്ള ഒരുക്കങ്ങളിൽ ആണ് എല്ലാവരും . ഡ്രസ്സ് ഒക്കെ എടുക്കാൻ ഞാനും മഞ്ജുസും അവരോടൊപ്പം ഉണ്ടായിരുന്നു . നല്ലൊരു സംഖ്യ പൊടിച്ചിട്ടുണ്ട് !

ഞാൻ അങ്ങനെ ടെൻഷൻ അടിച്ചിരിക്കെയാണ് മഞ്ജുസ് വിളിക്കുന്നത് . അന്നത്തെ ദിവസത്തെ അവളുടെ എത്രാമത്തെ വിളിയാണ് അതെന്നു ഞാൻ ഓർക്കുന്നു പോലും ഇല്ല ..

എന്തായാലും ഫോൺ എടുത്തു ..

“എന്താ ഇനി പുതിയ വിശേഷം ?”
ഞാൻ പതിയെ ചോദിച്ചു..

“ഒന്നുമില്ല..ചുമ്മാ..”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു .

“മ്മ്…എനിക്ക് നല്ല ടെൻഷൻ ഉണ്ട് മഞ്ജുസേ..”
ഞാൻ മഞ്ജുസിന്റെ അടുത്ത് സ്വല്പം പരിഭ്രമത്തോടെ പറഞ്ഞു .

“എനിക്കൊട്ടുമില്ല …”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“ആഹ്…നിനക്കു കല്യാണം കഴിച്ചു എക്സ്പീരിയൻസ് ഉള്ളതല്ലേ..അതോണ്ടാവും ”
ഞാൻ കിട്ടിയ ഗ്യാപ്പിൽ മഞ്ജുസിനിട്ടൊന്നു താങ്ങി..

“ഡാ നാറി..വേണ്ട ട്ടോ ..നല്ലൊരു ദിവസം ആയിട്ട് ..”
മഞ്ജുസ് പെട്ടെന്ന് ദേഷ്യത്തോടെ പല്ലിറുമ്മി..

“ഹി ഹി ..അവിടെ എങ്ങനൊണ്ട് ..മേക്ക്അപ് പുട്ടി ഒകെ അടിച്ചു കഴിഞ്ഞോ ?”
കല്യാണത്തലേന്നത്തെ മേക്കപ്പ് മഹാമഹം ഉദ്ദേശിച്ചു ഞാൻ ചോദിച്ചു . കുറച്ചു മുൻപേ അവൾ അണിഞ്ഞൊരുങ്ങി മേക്കപ് ഇടുന്ന ഫോട്ടോസ് എനിക്ക് വാട്ട്സ് ആപ്പിൾ അയച്ചിരുന്നു .

“ആഹ്…കഴിഞ്ഞു കഴിഞ്ഞു..എന്നെ പൂതം കെട്ടിയ പോലെ ആക്കിയിട്ടുണ്ട് .”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു ..

“ഓ..അതിലെന്താ ചിരിക്കാൻ..അല്ലേലും നീ അങ്ങനെ ഒകെ തന്നെയാ ..”
ഞാൻ അവളെ കളിയാക്കി..

“പോടാ പട്ടി..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025