Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 18

“വാടാ ..കഴുകിയെച്ചും വരാം. എന്നിട്ട് എനിക്ക് ഒന്ന് രണ്ടു കാര്യം പറയാൻ ഉണ്ട് , ഞാൻ നേരത്തെ പറഞ്ഞില്ലാരുന്നോ ..”

പിന്നെ അര്ത്ഥം വെച്ചെന്നോണം ഒന്ന് പറഞ്ഞു എന്നെ നോക്കി . അവളെന്നെ എന്തോ ബ്ലാക് മെയിൽ ചെയ്യുന്ന പോലൊരു ഫീൽ ആ സംസാരത്തിൽ തോന്നിയതുകൊണ്ട് ഞാൻ ഒന്ന് ശങ്കിച്ചു നിന്നു .സ്വല്പം ഗൗരവം ഉണ്ടായിരുന്നു അവളുടെ സംസാരത്തിലും ഭാവത്തിലുമൊക്കെ !

“എന്ത് കാര്യം ആണ് ? നീ കുറച്ചു നേരം ആയല്ലോ എന്നെ ഒരുമാതിരി വടിയാക്കുന്നെ..”
ഞാൻ സ്വല്പം സംശയത്തോടെ അവളെ നോക്കി .

“നീ ടെൻഷൻ ആവല്ലേ മോനെ..അതിനൊക്കെ ഇനീം സമയം ഇണ്ട്..”
മഞ്ജുസ് കൊഞ്ചിക്കൊണ്ട് എന്റെ കവിളിൽ തഴുകി . പിന്നെ കഴുകാനായി ബാത്റൂമിലേക്ക് കയറി . ഞാൻ ഒന്നും മനസിലാകാത്ത പോലെ അവിടെ തന്നെ നിന്നു ആലോചിച്ചു .

ഇനി ആദർശിന്റെ വല്ല കാര്യം ആണോ എന്തോ ! നേരത്തെ പറഞ്ഞോണ്ടിരുന്നത് അതാണല്ലോ . പക്ഷെ അതിനു എന്നെ ഒരുമാതിരി ഊശിയാക്കുന്ന നോട്ടവും ഭാവവും ഒക്കെ എന്തിനാണ് എന്ന് മാത്രം എനിക്ക് പിടികിട്ടിയില്ല .

ഞാൻ അങ്ങനെ ആലോചിച്ചു നിൽക്കെ മഞ്ജുസ് എല്ലാം കഴുകി വെടിപ്പാക്കി തിരിച്ചു നൈറ്റിയും ഇട്ടോണ്ട് മടങ്ങിയെത്തി .

“വേഗം ചെല്ലെടാ ..കഴുകിയിട്ട് വാ..”
അവൾ തിരിച്ചു വന്നു മുടിയൊക്കെ ഒന്ന് അഴിച്ചു കെട്ടിക്കൊണ്ട് എന്നോടായി പറഞ്ഞു .

‘മ്മ്..”
ഞാൻ ഒന്നമർത്തി മൂളികൊണ്ട് ബാത്റൂമിലേക്ക് പോയി കഴുകി വന്നു . പിന്നെ തിരികെയെത്തി ഞങ്ങളുടെ ബാഗ് തുറന്നു ഒരു മുണ്ടു എടുത്തു ചുറ്റി .

“എന്താ നിനക്ക് പറയാൻ ഉള്ളത് ? അത്രയ്ക്ക് സീരിയസ് മാറ്റർ ആണോ ?”
മുണ്ട് അരയിൽ തിരുകികൊണ്ട് ഞാൻ അവളെ നോക്കി .

“ആഹ്..സ്വല്പം സീരിയസ് ആണ്..ഞാൻ അവിടെ വെച്ചു അപ്പോഴൊരു സീൻ ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചു..”
മഞ്ജുസ് സ്വല്പം ഗൗരവം അഭിനയിച്ചു പറഞ്ഞതും ഞാനവളെ ഒന്ന് ഇടം കണ്ണിട്ടു നോക്കി .

“എന്ത് സീൻ ? എന്ത് കാര്യമാ നീ പറയുന്നേ..എനിക്കൊന്നും മനസിലാവുന്നില്ല..”
ഞാൻ അവളുടെ അവിടേം ഇവിടേം തൊടാത്ത സംസാരം കേട്ട് സ്വല്പം ചൂടായി .

“നീ ഇന്ന് എന്നോട് എന്തേലും മറച്ചു വെച്ചിട്ടുണ്ടേൽ ഇപ്പൊ പറ…ഇനി ഞാൻ ആയിട്ട് പറഞ്ഞാൽ സംഗതി സീൻ ആവും..”
മഞ്ജുസ് പെട്ടെന്ന് മുഖ ഭാവം ഒക്കെ മാറ്റി ഒന്ന് സീരിയസ് ആയി . അതോടെ ഞാൻ ഒന്ന് പതറി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025