Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 18

“എന്താ സംഭവം മഞ്ജുസേ..എനിക്കൊന്നും മനസിലാവുന്നില്ല..നീ എന്നെ ഇങ്ങനെ ടെൻഷൻ ആക്കല്ലേ..”
ഞാൻ അവളുടെ മട്ടും ഭാവവും നോക്കി ദയനീയ ഭാവത്തിൽ പറഞ്ഞു .

“ഓഹ് ..നിനക്ക് ഒന്നും അറിയില്ല അല്ലെ…ഹോ..എന്തൊരു പാവം..”
മഞ്ജുസ് സ്വല്പം പുച്ച്ചതോടെ എന്നെ നോക്കി .

ശെടാ..ഇതെന്തു കൂത്ത് എന്ന ഭാവത്തിൽ ഞാനവളെയും നോക്കി . അറക്കാൻ പോകുന്ന കോഴിക്ക് വെള്ളം കൊടുക്കുന്ന പോലെ ഒരു കളിയും തന്നിട്ട് ഇവളിതെന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നെ എന്നെ സംശയം എനിക്കില്ലാതില്ലാതില്ല !

“നീ എന്താന്ന് വെച്ച തെളിച്ചു പറയ്..ഇത് ചുമ്മാ..”
അവളുടെ ഉരുണ്ടു കളി കണ്ടു എനിക്ക് ദേഷ്യം വന്നു .

“ഓഹ്..എന്ന നേരെ അങ്ങ് പറയാം..നീ ഇന്ന് ആരോടാ ഫോണിൽ സംസാരിച്ചേ ?”
മഞ്ജുസ് എടുത്തിട്ട പോലെ ചോദിച്ചപ്പോ ഞാൻ വീണ്ടും പതറി .

“അത് ഞാൻ അപ്പപ്പോഴേ പറഞ്ഞില്ലേ..ഫ്രെണ്ടാ..”
ഒരു നിമിഷം ഒന്ന് പതറിയെങ്കിലും ഞാൻ പയ്യെ വിക്കികൊണ്ട് പറഞ്ഞൊപ്പിച്ചു . പക്ഷെ അവളുടെ മുഖത്ത് നോക്കാൻ എനിക്ക് ധൈര്യം ഉണ്ടായില്ല.

“ആണോ..എന്നാൽ എന്താ ഫ്രണ്ടിന്റെ പേര് …ഞാൻ കൂടി ഒന്ന് അറിയട്ടെ ..”
മഞ്ജുസ് എന്നോടായി ചിരിയോടെ ചോദിച്ചു . പക്ഷെ എന്നെ ആക്കിയുള്ള ചിരിയാണ് അത് !

“അത്..എനിക്ക് പല ഫ്രണ്ട്സും ഉണ്ട്..എല്ലാരേം ഇപ്പൊ നീ അറിയോ..?”
അവളുടെ ചോദ്യം ചെയ്യൽ മടുത്തു ഞാൻ സ്വല്പം ചൂടായി തുടങ്ങി .

“ആദ്യം നീ മുഖത്ത് നോക്കി സംസാരിക്ക് ..ചൂടാവലൊക്കെ പിന്നെ ആവാം ..”
ഞാൻ ശബ്ദം ഉയർത്തിയിട്ടും ഒരു പരുങ്ങലും ഇല്ലാതെ മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

അതോടെ ഞാൻ ഏറെക്കുറെ ഫ്യൂസ് പോയ അവസ്ഥയിൽ ആയി .

“കവിൻ..സത്യം പറ…ആരായിരുന്നു അത്..ഞാൻ ഏറെക്കുറെ നിന്റെ സംസാരം ഒക്കെ ശ്രദ്ധിച്ചു..ചിലതൊക്കെ കേൾക്കുവേം ചെയ്തു . എന്നിട്ടും നിനക്ക് എന്നോട് പറയാൻ വയ്യേ ?”
അവൾ ഒരു മായവും ഇല്ലാതെ എന്റെ കുനിഞ്ഞിരുന്നു മുഖം പിടിച്ചുയർത്തി . അപ്പോഴേക്കും ചോര വറ്റിയ അവസ്ഥയിൽ ആയിരുന്നു ഞാൻ .

എന്റെ ഫോൺ എങ്ങാനും അവൾ എടുത്തു നോക്കിയോ എന്ന സംശയവും എനിക്ക് ബലപ്പെട്ടു . അതോ ഇനി പറഞ്ഞതൊക്കെ അവൾ കേട്ടോ എന്തോ ! ദൈവമേ എല്ലാം തീർന്നല്ലോ !!

ഞാൻ അങ്ങനെ തീ തിന്നു ഇരിക്കവേ മഞ്ജു വീണ്ടും തുടങ്ങി .

“കവി എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ ..ആരാന്നു പറയെടാ ..”
അവൾ പല്ലിറുമ്മി .

ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല.

“എന്ന ഞാൻ പറയെട്ടെ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025