Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 26

അഞ്ജുവും മഞ്ജുസും , അല്ലെങ്കിൽ അമ്മയും മഞ്ജുവും കൂടി എന്നെ ബാത്‌റൂമിൽ കൊണ്ടിരുത്തും , പരിപാടിയൊക്കെ തീർന്നു കഴിഞ്ഞാൽ ഞാൻ അവരെ വിളിക്കും . പിന്നെ തിരിച്ചു ബെഡിലേക്ക് തന്നെ .
സത്യംപറഞ്ഞാൽ  രണ്ടു മൂന്നു ദിവസം കൊണ്ട് തന്നെ എനിക്ക് ആ ലൈഫ് മടുത്തു തുടങ്ങി .

വലതു കൈ വിരലിലും ബാൻഡേജും പ്ലാസ്റ്ററുമൊക്കെ ഉള്ളതുകൊണ്ട് ഭക്ഷണമൊക്കെ ഇടംകൈകൊണ്ട് സ്പൂണിലാണ് കോരി കഴിച്ചിരുന്നത് .അമ്മയും മഞ്ജുസും  വാരി തരാം എന്നൊക്കെ പറയുമെങ്കിലും നാണക്കേട് ഓർത്തു ഞാൻ സമ്മതിക്കില്ല . അങ്ങനെ ഒരുവിധം വീട്ടിലെത്തി കിട്ടിയാൽ മതി എന്നായി . അങ്ങനെയാണ് ഡോക്റ്ററോട് പറഞ്ഞു എളുപ്പം ഡിസ്ചാർജ് വാങ്ങിയത് .

വീടെത്തിയതോടെ ശ്യാമും കൃഷ്ണൻ മാമയും കൂടി എന്നെ താങ്ങിപിടിച്ചു  റൂമിലേക്ക് കൊണ്ടുപോയി . എന്റെ ഇരുകയ്യും അവരുടെ തോളിലൂടെയിട്ടു ഒരു കാലുകൊണ്ട് ചാടി ചാടി പ്രയാസപ്പെട്ടാണ് ഞാൻ നടന്നത് . പിന്നീട സ്റ്റിക്ക് ഒകെ കുത്തിപ്പിടിച്ചു നടക്കാൻ തുടങ്ങിയതോടെ ഒരാശ്വാസം കിട്ടിത്തുടങ്ങി .
മുട്ടിനു താഴേക്കാണ് എല്ലിന് ഒടിവുള്ളത് . അതുകൊണ്ട് കാല്മുട്ടു ഇളക്കാൻ പ്രയാസമുണ്ടായിരുന്നില്ല .

ഹോസ്പിറ്റലിൽ കിടക്കുമ്പോൾ തന്നെ മഞ്ജുസിന്റെ അച്ഛനും അമ്മയും മായേച്ചിയുമെല്ലാം എന്നെ കാണാൻ വന്നിരുന്നു .  ഞങ്ങളുടെ വഴക്കിന്റെ കാരണം ഒന്നും ആർക്കും അറിയില്ലെങ്കിലും മഞ്ജുസിനു അവളുടെ അമ്മയുടെ വായിന്നു കണക്കിന് കേട്ടു . ഞാൻ എതിർക്കാൻ പോയെങ്കിലും കാര്യം ഉണ്ടായില്ല !

എന്നെ റൂമിൽ കൊണ്ട് ബെഡ്‌ഡിലിരുത്തി കൃഷ്‌ണൻ മാമയും ശ്യാമും ഒന്ന് നടുനിവർത്തി . ഞാൻ ആകെക്കൂടി വട്ടുപിടിച്ച അവസ്ഥയിൽ തലയും കുനിച്ചു ഓരോന്ന് ആലോചിച്ചിരുന്നു . ഇനി ഒന്ന് രണ്ടു മാസത്തോളം പണ്ടാരം ഈ കിടപ്പു കിടക്കണം !

“എന്തായാലും കുറെ ഓടി നടന്നതല്ലേ..കൊറച്ചു ദിവസം വീട്ടിലിരി …”
എന്റെ പാവം പിടിച്ച ഇരുത്തം കണ്ടിട്ടെന്നോണം കൃഷ്‌ണൻ മാമ ചിരിയോടെ പറഞ്ഞു .

“മ്മ്…അതെ അതെ..വെറുതെ ഓരോന്ന് ഉണ്ടാക്കി വെച്ചിട്ട് ..”
എന്റെ അമ്മയും കൃഷ്ണൻ മാമയെ പിന്താങ്ങി . പിന്നെ എനിക്ക് കുടിക്കാനുള്ള ഹോർലിക്സുമായി റൂമിനകത്തേക്ക് വന്നു .

“ശ്യാമേ നീ ചായ കുടിച്ചിട്ടൊക്കെ പോയാൽ മതീട്ടോ…”
എനിക്ക് നേരെ ഹോര്ലിക്സ് ഗ്ലാസ് നീട്ടി മാതാശ്രീ ശ്യാമിനോടായി പറഞ്ഞു . അതിനു കക്ഷി ഒന്ന് തലയാട്ടുക മാത്രം ചെയ്തു .

അപ്പോഴാണ് മഞ്ജുസ് റൂമിനകത്തേക്ക് കയറിവരുന്നത് . അവള് കയറിവന്നതും കൃഷ്‌ണൻ മാമയും ശ്യാമും പുറത്തേക്കിറങ്ങാനൊരുങ്ങി .

“എന്നാപ്പിന്നെ നിങ്ങള് സംസാരിച്ചിരിക്ക് കണ്ണാ ..വല്യമ്മാമ ഉമ്മറത്തുണ്ടാവും . എന്തായാലും ഇനി നാളെ കാലത്തെ പോണുള്ളൂ ”
കൃഷ്‌ണൻ മാമ ചിരിയോടെ പറഞ്ഞു മഞ്ജുസിനു വഴിയൊരുക്കി .ഞാൻ അതിനു മറുപടിയായി തലയാട്ടി.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025