Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 27

“ഇപ്പൊ കുറവുണ്ടോ ?”
ഞാൻ മൊബൈൽ ബെഡിലേക്കിട്ടു അവളോടായി ചോദിച്ചു .

“ആഹ്…കുറച്ചു ആശ്വാസം ഉണ്ട് …”
മഞ്ജു പയ്യെ പറഞ്ഞു പുറത്തേക്ക് നടന്നു . മഞ്ജുസ് മുടിയൊക്കെ കെട്ടി ഹാളിലേക്ക് ചെന്നതും അഞ്ജുവിന്റെ വക കളിയാക്കിയുള്ള സംസാരം ഞാൻ റൂമിലിരുന്നേ കേട്ടു.

“അയ്യോ ഇള്ളകുട്ടി ഉറങ്ങി എണീറ്റോ ? നേരം വെളിച്ചാകാൻ ഇനീം സമയം ഉണ്ടേ ”
മഞ്ജുസിനെ കളിയാക്കി അഞ്ജു തട്ടിവിട്ടു .

“പോടി…”
ഹാളിൽ ഇരുന്നു ടി.വി കാണുന്ന അഞ്ജുവിനെ നോക്കി പല്ലിറുമ്മിക്കൊണ്ട് മഞ്ജുസ് കണ്ണുരുട്ടി ചിരിച്ചു . പിന്നെ ഒരു കള്ളച്ചിരിയോടെ അടുക്കളയിലേക്ക് ഓടി . അടുത്തത് അമ്മയെ സോപ്പിടാനുള്ള പോക്കാണ് !

അന്നത്തെ ദിവസം അവളുടെ മൂഡ് ശരിയല്ലാത്ത കാരണം പിന്നെ അധികം റൊമാൻസിനു മെനക്കെട്ടില്ല . മഞ്ജുസ് വന്നു നേരെ കിടന്നു . ഞാൻ അവളുടെ കിടത്തവും ഉറക്കവും ഒക്കെ നോക്കി കുറെ നേരം കൂടി മൊബൈലുമായി ഇരുന്നു . പിറ്റേന്ന് ശനിയാഴ്ചയെന്തോ ആയിരുന്നതുകൊണ്ട് മഞ്ജുവിനും ലീവ് ആണ് . മാത്രമല്ല റോസമ്മ വരുന്നുണ്ട് !

——–***********————*********———–********———–

റോസ്‌മേരിയെ വളരെ നാളുകൾക്കു ശേഷമാണ് നേരിട്ട് കാണാൻ പോകുന്നത് . കൃത്യമായി പറഞ്ഞാൽ അവളുടെ കല്യാണത്തിന് കണ്ടതാണെന്നു തോന്നുന്നു . പിന്നീട് ഫോൺ വിളികളും മെസ്സേജിംഗും മാത്രമേ ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ളൂ. അതിന്റെയൊരു സന്തോഷവും ആവേശവും എനിക്കും ഉണ്ടായിരുന്നു .

കാലത്തു തൊട്ടേ അവളെ പ്രതീക്ഷിച്ചു ഞാനും മഞ്ജുസും ഇരിപ്പാണ് . അവള് നേരം വെളിച്ചമാകുന്നതിനു മുൻപേ കോട്ടയത്ത് നിന്ന് ഇറങ്ങി എന്ന് പറഞ്ഞു ഞങ്ങളെ വിളിച്ചിരുന്നതുകൊണ്ട് പതിനൊന്നു മണിയൊക്കെ ആകുമ്പോഴേക്കും അവൾ എത്തുമെന്നുറപ്പായിരുന്നു .

അന്നത്തെ ദിവസം ശ്യാം വരാത്തതുകൊണ്ട് ഞാൻ റൂമിൽ തന്നെ ആയിരുന്നു കഴിച്ചു കൂട്ടിയത് . അതുകൊണ്ട് റോസമ്മ വരുന്നതൊന്നും എനിക്ക് കാണാൻ ഒത്തില്ല. അവളെയും പ്രതീക്ഷിച്ചു അഞ്ജുവും മഞ്ജുസും ഉമ്മറത്ത് തന്നെ കുറ്റിയടിച്ചിരുന്നു . ഏതാണ്ട് പതിനൊന്നു പതിനൊന്നര ഒക്കെ ആയപ്പോൾ അവള് എത്തുകയും ചെയ്തു . വീട്ടുവേഷത്തിൽ തന്നെയാണ് മഞ്ജു റോസമ്മയെ സ്വീകരിക്കാൻ നിന്നത് !

കെട്ട്യോൻ നല്ല ക്യാഷ് ടീം ആയതുകൊണ്ട് റോബിൻ അവളെ പൊന്നുപോലെ നോക്കുന്നുണ്ട് .ആ സമയത്തു റോബിൻ അവൾക്കായി വാങ്ങിച്ചു നൽകിയ സ്വിഫ്റ്റ് കാറിൽ ആണ് മഞ്ജുസ് സെല്ഫ് ഡ്രൈവ് ചെയ്തു എന്റെ വീടുവരെ വന്നത് . പതിവിലേറെ സുന്ദരി ആയിട്ടാണ് റോസമ്മയുടെ വരവ് ! അഞ്ജു ആദ്യമായിട്ടാണ് റോസ്‌മേരിയെ കാണുന്നത് . അതുകൊണ്ട് തന്നെ റോസമ്മയുടെ ഭംഗി കണ്ടു അവളൊന്നു അമ്പരന്നു !

“ഇവര് ഭയങ്കര ലുക്ക് ആണല്ലോ ചേച്ചി ?”
അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025