Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 27

“ഇന്നിവിടെ സ്റ്റേ ചെയ്തൂടെ ന്നു ?”
മഞ്ജുസ് സ്വല്പം ഉറക്കെ പറഞ്ഞു റോസമ്മയെ കളിയാക്കി .

“ഹ് ഹ് ..അത് പറ്റില്ലെടോ..എനിക്ക് കുറച്ചു കഴിഞ്ഞാൽ പോണം.. ഇനി നേരെ ബാംഗ്ലൂര് പിടിക്കണം ! ഒറ്റക്ക് ഡ്രൈവ് ചെയ്തു എപ്പോ എത്താനാണോ എന്തോ.”
റോസമ്മ ആരോടെന്നില്ലാതെ പറഞ്ഞു .

“മ്മ്…”
മഞ്ജുസ് പയ്യെ മൂളി. പിന്നെയും റോസ്‌മേരിയുമായി സംസാരിച്ചിരുന്നു . ഞാനാ സമയം മൊത്തം നിശബ്ദനായി അവളെ തന്നെ നോക്കിയിരുന്നു . വന്നു കേറിയപ്പോഴുള്ള ഒരു തെളിച്ചം പെട്ടെന്ന് റോസമ്മയിൽ നഷ്ടപെട്ടത് എന്തുകൊണ്ടാണെന്ന ചിന്ത എന്നെ വല്ലാതെ അലട്ടി . പലപ്പോഴും എന്നെ ഫേസ് ചെയ്യാനും അവള് മടിക്കുന്ന പോലെ എനിക്ക് ഫീൽ ചെയ്തു …

ഒടുക്കം സ്വല്പം കഴിഞ്ഞു അവരെന്റെ റൂം വിട്ടു പുറത്തിറങ്ങി . റോസമ്മ എന്റെ വീടും പരിസരവുമൊക്കെ ചുറ്റി കണ്ടു ഞങ്ങളുടെ വിവാഹ ആൽബവും നോക്കി ഹാളിൽ ഇരുന്നു . അഞ്ജുവും മഞ്ജുസും അവൾക്കു കൂട്ടായിരുന്നു ഓരോ ഫോട്ടോക്കും ഓരോ കമ്മന്റ് അടിക്കുന്നുണ്ട് !

“ദാണ്ടെ കണ്ണേട്ടൻ കുടുങ്ങിയ മോമെന്റ്റ് ”
ഞാൻ താലികെട്ടുന്ന ഫോട്ടോ ചൂണ്ടി അഞ്ജു പരഞ്ഞതും റോസും മഞ്ജുസും പൊട്ടിച്ചിരിച്ചു .

“പോടി പെണ്ണെ…”
ആദ്യമൊന്നു ചിരിച്ചു മഞ്ജുസ് അഞ്ജുവിനെ നോക്കി കണ്ണുരുട്ടി .

“നിങ്ങള് നാത്തൂനും നാത്തൂനും നല്ല കമ്പനി ആണല്ലോ ?”
അഞ്ജുവിന്റേയും മഞ്ജുസിന്റെയും കെമിസ്ട്രി കണ്ടു റോസമ്മ ചിരിയോടെ തിരക്കി.

“ആഹ്..ഇപ്പൊ കുഴപ്പമില്ല..ഭാവിയില് എന്താകുമോ എന്തോ..”
മഞ്ജുസ് അർഥം വെച്ച് താനെ പറഞ്ഞു അഞ്ജുവിനെ നോക്കി . അതിനു അവളൊന്നു പുഞ്ചിരിച്ചു നിന്നു.

——–******——-*****——-*****——******——-****———–

അങ്ങനെ ഉച്ചയൂണൊക്കെ കഴിഞ്ഞു സ്വല്പം നേരം കൂടി വീട്ടിൽ സ്പെന്റ്‌ ചെയ്തു ഒടുക്കം റോസ്‌ പോകാനൊരുങ്ങി . എന്നോട് യാത്ര പറയാൻ വേണ്ടി അവള് മഞ്ജുസിനോടൊപ്പം റൂമിലേക്ക് വന്നു . പഴയ പൊസിഷനിൽ തന്നെ ഇരുന്ന ഞാൻ അവളെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു . എന്നാൽ ഇത്തവണ റോസമ്മക്ക് ആ പഴയ ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല.

“മഞ്ജു ..വിരോധം ഇല്ലെങ്കിൽ ഞാൻ കവിനോട് പേഴ്സണൽ ആയിട്ട് ഒന്ന് സംസാരിച്ചോട്ടെ ..”
എന്നെ ചെറിയൊരു ദേഷ്യത്തോടെ നോക്കി റോസമ്മ മഞ്ജുസിനോട് ചോദിച്ചു .

“ഓഹ്..പിന്നെന്താ….”
റോസമ്മയുടെ റിക്വസ്റ്റ് കേട്ട് മഞ്ജുസ് ഒന്ന് ചിരിച്ചു , അവൾക്കു അനുവാദം നൽകി .

അതോടെ റോസമ്മയും ഞാനും ആ റൂമിൽ ഒറ്റക്കായി . മഞ്ജു തന്നെ പുറത്തേക്കു കടന്നു വാതിൽ ചാരി ! ഞാൻ ഒന്നും മനസിലാകാത്ത മട്ടിൽ റോസമ്മയെ നോക്കി . ഇവൾക്കിതെന്തു പറ്റി ദൈവമേ എന്നതായിരുന്നു എന്റെ ചിന്ത മുഴുവൻ .

റോസമ്മ ഒന്നും മിണ്ടാതെ എന്റെ അടുത്തേക്ക് വന്നിരുന്നു . പിന്നെ മുഖമൊന്നുയർത്തി എന്നെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025