Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 27

പിന്നെ സ്വയം ചൂണ്ടിക്കാണിച്ചുകൊണ്ട് അവൾ എന്നെ നോക്കി .” ഞാനോ ?” എന്ന ഭാവം ആയിരുന്നു റോസമ്മക്ക് !

“അതെ ..നീ തന്നെ …”
ഞാൻ പയ്യെ ചിരിച്ചു .

“ശൊ..ഇതെന്നാ തേങ്ങയാ നിങ്ങളീ പറയുന്നേ..എനിക്കൊന്നും മനസിലാവണില്ല”
ഞങ്ങളുടെ അവിടേം ഇവിടേം തൊടാത്ത സംസാരം കേട്ട് റോസമ്മ ചൂടായി .

“ഒക്കെ പറയാം റോസമ്മോ..പക്ഷെ വേറാരും കേൾക്കണ്ട..സീക്രട്ട് ആണ്..”
ഞാൻ പയ്യെ പറഞ്ഞു മഞ്ജുസിനെ നോക്കി .

കാര്യം മനസിലായ അവൾ അതോടെ എഴുനേറ്റു ചെന്ന് ഞങ്ങളുടെ റൂമിന്റെ വാതിൽ അടച്ചു . ഇനി അമ്മയും അഞ്ജുവും ഒന്നും ഞങ്ങളുടെ വഴക്കിന്റെ കാര്യം അറിയണ്ട എന്ന് കരുതിയാണ് ആ തീരുമാനം .

“താൻ പറയുന്നുണ്ടേൽ പറയെടോ ”
റോസമ്മ ഒടുക്കം ക്ഷമ നശിച്ചു എന്നെ നോക്കി കണ്ണുരുട്ടി .

“ഒകെ ഞാൻ പറഞ്ഞു തരാം റോസേ..”
പെട്ടെന്ന് മഞ്ജു ഇടയിൽ കേറി പറഞ്ഞു അവളുടെ അടുത്തേക്ക് ചേർന്നിരുന്നു .

“എന്ന പറ…ഞാൻ ഇതിൽ എങ്ങനെ കേറി വന്നു ?”
റോസമ്മ ഒന്നുമറിയാത്ത മട്ടിൽ ചോദിച്ചു .

“അതൊക്കെ ഉണ്ട് ..ഇവിടെ ഒരാൾക്ക് തന്നോട് ഭയങ്കര പ്രേമം ആയിരുന്നു എന്ന് റോസമ്മക്ക് അറിയോ ?”
മഞ്ജുസ് എന്നെ നോക്കി കണ്ണിറുക്കി റോസ്‌മേരിയോട് തിരക്കി .

ആ ചോദ്യം കേട്ടതും റോസമ്മ ഒന്ന് ഞെട്ടിയോ എന്നെനിക് സംശയം തോന്നാതിരുന്നില്ല . റോസ്‌മേരി വിശ്വാസം വരാതെ എന്നെ മിഴിച്ചൊന്നു നോക്കി . ഞാൻ അതിനു ഉത്തരമായി അവളെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു .

“അതേടോ , എന്റെ കവിക്ക് തന്നെ വല്യ ഇഷ്ടായിരുന്നു എന്നൊക്കെ അവൻ എന്നോട് പറഞ്ഞിട്ടുണ്ട് . എന്നെ കണ്ടില്ലായിരുന്നേൽ റോസമ്മയെ എങ്ങനേലും കെട്ടിയേനെ എന്നൊക്കെ ഇടയ്ക്കു എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറയുവേം ചെയ്യും…”
മഞ്ജുസ് ഒരു തമാശ പറയുന്ന ലാഘവത്തിൽ എല്ലാം പറഞ്ഞു നിർത്തി .

പക്ഷെ റോസമ്മയിൽ അതത്ര തമാശ ഫീൽ ചെയ്യിച്ചതായി എനിക്ക് തോന്നിയില്ല. അവളുടെ നോട്ടത്തിലും ഭാവത്തിലുമൊക്കെ ഒരു വിശ്വാസക്കുറവ് ഉണ്ടായിരുന്നു . അതോ ഇനി അവൾക്കും എന്നോട് വല്ല ….
എന്റെ ചിന്തകൾ ആ സമയം അങ്ങനെയാണ് കടന്നു പോയത് . രണ്ടുപേരും പറയാതിരുന്ന ഒരു പ്രണയമാണോ എന്റെയും റോസമ്മയുടെയും ? അവളുടെ കൈവിരലുകൾ പിണച്ചുള്ള ഇരുത്തവും എന്നെ തുറിച്ചു നോക്കിയുള്ള നോട്ടവും ഒകെ കണ്ടപ്പോ എനിക്കങ്ങനെയാണ് തോന്നിയത് !

“അതേടോ റോസമ്മോ . ഇപ്പൊ ഇനി ധൈര്യം ആയിട്ടു പറയാലോ ,തന്റെം എന്റേം കെട്ടൊക്കെ കഴിഞ്ഞില്ലേ ”
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു .

“മ്മ്….”
റോസമ്മ ഒന്ന് പയ്യെ മൂളി . പക്ഷെ ആ മൂളലിനൊരു ബലക്കുറവുണ്ട്! അവളെന്നെ ഒരു നിർവികാരതയോടെ നോക്കി. വന്നപ്പോഴുള്ള ആവേശമൊന്നും ആ സമയം അവളിൽ കാണാൻ കഴിഞ്ഞില്ല .
“ഇതിലിപ്പോ ഞാൻ എന്ത് ചെയ്‌തെന്ന നിങ്ങളീ പറയണേ ?”
അത്രേം കേട്ടിട്ടും ഒന്നും മനസിലാകാത്ത പോലെ റോസമ്മ എന്നെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025