Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 27

റോസമ്മ എന്റെ കയ്യിൽ പിടിച്ചു കുലുക്കി എന്നെ ഉറ്റുനോക്കി .

“എടി..റോസമ്മോ നീയെന്താ ഈ പറയണേ …”
ഞാൻ അവളെ വിശ്വാസം വരാതെ നോക്കി കണ്ണുമിഴിച്ചു .

“ഒന്ന് പറയാരുന്നില്ലേ ഡാ കവി ..”
പെട്ടെന്ന് റോസമ്മ സ്വരം താഴ്ത്തി ഇടർച്ചയോടെ പറഞ്ഞു ചിണുങ്ങി . അതോടൊപ്പം ആ കണ്ണുകളും നിറയാൻ തുടങ്ങി .

ഞാനതെല്ലാം സത്യമാണോ മിഥ്യയാണോ എന്നറിയാതെ അന്തം വിട്ടു നോക്കി . ദൈവമേ അപ്പൊ ഇവൾക്കെന്നോട് !

“റോസേ…നീ ”
ഞാൻ അവളെ പയ്യെ വിളിച്ചു .

“അതേടാ..എനിക്ക് നിന്നെ വല്യ ഇഷ്ടായിരുന്നു . നീയെന്നെങ്കിലുമെന്നെ ഇഷ്ടമാണെന്നു പറയും എന്നൊക്കെ ഞാനും കുറെ ഓർത്തിട്ടുണ്ട്…”
റോസമ്മ ചെറിയൊരു പുഞ്ചിരിയോടെ കണ്ണ് തുടച്ചു .

ഞാനതൊന്നും വിശ്വസിക്കാനാകാതെ കണ്ണുമിഴിച്ചിരുന്നു . ഒരിക്കൽ പോലും അവളെ പ്രൊപ്പോസ് ചെയ്യാൻ എനിക്ക് ധൈര്യം വന്നിട്ടില്ല എന്നത് സത്യം ആണ് .ഉള്ളിലെവിടെയോ അവളോട് ഒരു ഇത് ഉണ്ടായിരുന്നെങ്കിലും റോസമ്മ അതെങ്ങനെ എടുക്കും എന്ന ചിന്ത ആയിരുന്നു എനിക്ക് .

“സത്യമാടാ ..ശരിക്കും നിന്നെ ഞാൻ വല്ലാണ്ടെ സ്നേഹിച്ചിരുന്നു . പക്ഷെ …”
റോസമ്മ ഒന്ന് പറഞ്ഞു നിർത്തി .

“എന്താ ഒരു പക്ഷെ ..നിനക്കെന്നോട് പറയാരുന്നില്ലേ . മഞ്ജുസിനെ കാണും മുൻപേ തന്നെ എന്നെ നിനക്കും നിനക്കെന്നെയും അറിയാവുന്നതല്ലേ..?”
ഇത്തവണ എനിക്കും ചെറിയൊരു ദേഷ്യം തോന്നി . ഒരുപക്ഷെ ഉള്ളിലെ പ്രേമം ഇപ്പോഴും അവിടെ കിടക്കുന്നതുകൊണ്ടാകും !

“ഞാനെങ്ങനെ പറയുമെടാ കവി . എന്തൊക്കെ പറഞ്ഞാലും ഞാനൊരു പോക്ക് കേസ് അല്ലെ. ഞാൻ കേറി വല്ലോം പറഞ്ഞാൽ നീയെങ്ങനെ റിയാക്റ്റ് ചെയ്യുമെന്നെനിക്കറിയില്ലല്ലോ ? പോരാത്തേന് നസ്രാണിയും ”
റോസമ്മ ചെറിയൊരു നഷ്ടബോധത്തോടെ പറഞ്ഞു നിർത്തി .

“പോടീ പുല്ലേ ..പോക്ക് കേസ് ആണത്രേ ..ഇനി അങ്ങനെ വല്ലോം പറഞ്ഞാൽ ഞാനൊറ്റ കുത്തങ്ങു തരും ..”
ഇത്തവണ ഞാൻ വോളിയം കുറച്ചു കൂട്ടി അവളെ നോക്കി പല്ലിറുമ്മിയാണ് പറഞ്ഞത് .

“എടി പുല്ലേ..എനിക്ക് നിന്നെ എന്തിഷ്ടയിരുന്നെന്നു അറിയോ ? മഞ്ജുസിനെ കാണും വരെ ഞാൻ നിന്നെ കുറെ മനസ്സിലിട്ടു നടന്നതാ .എന്നെങ്കിലും നീ പറഞ്ഞിരുന്നേൽ ഇപ്പൊ മഞ്ജുസിന്റെ സ്ഥാനത്തു നീയിവിടെ ഇരുന്നേനെ ”
ഞാൻ അവളോടുള്ള ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു .

ആദ്യ പ്രണയം എന്ന് പറയുന്നത് ഒരു വല്ലാത്ത ഫീൽ ആണല്ലോ . എന്റെ കാര്യത്തിൽ അത് അങ്ങോട്ടുമിങ്ങോട്ടും അറിയാതെ പോയ ആയിരകണക്കിന് കേസുകളിൽ ഒന്ന് മാത്രം !

“അപ്പൊ നീയോ ? നിനക്കെന്നോടും പറയാരുന്നു ”
റോസമ്മ നിരാശയോടെ പറഞ്ഞു മുഖം കുനിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025