Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 27

ഞാൻ പയ്യെ പറഞ്ഞു .

അങ്ങനെ കുറച്ചു നേരം കൂടി ഞങ്ങൾ മിണ്ടിയും പറഞ്ഞുമിരിക്കെ അഞ്ജു കോളേജ് കഴിഞ്ഞു മടങ്ങിയെത്തി . അതോടെ മായേച്ചി എന്നെവിട്ടു അവളെ പിടിച്ചു . സ്വല്പം കൂടി കഴിഞ്ഞാണ് എന്റെ സുന്ദരിക്കുട്ടി വന്നത് ! കാറിന്റെ ഹോൺ മുഴങ്ങുന്നത് കേട്ടപ്പഴേ മഞ്ജുസ് എത്തിയെന്നു ഞാൻ ഊഹിച്ചു . പക്ഷെ മായേച്ചി ഉള്ളതുകൊണ്ടു എന്തോ കക്ഷി റൂമിലേക്കെത്താൻ കുറച്ചു താമസിച്ചു . വന്ന വഴിക്കു അവളുമായി സംസാരിച്ചിരുന്നെന്നു എനിക്ക് തോന്നി . ഒടുക്കം അവരുടെ ശബ്ദം എന്നോട് അടുത്ത് വരാൻ തുടങ്ങി .

സ്വല്പം കഴിഞ്ഞതും മായേച്ചിക്കൊപ്പം മഞ്ജുസ് റൂമിന്റെ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു . ഒരു ചുവന്ന ബ്ലൗസും ചുവപ്പും സിൽവറും കലർന്ന സാരിയുമാണ് വേഷം . ഇടതു കയ്യിൽ അതിനു മാച്ചിങ് ആയിട്ടുള്ള ചുവന്ന ലേഡീസ് വാച് . വലതു തോളിൽ അവളുടെ വിയർത്ത ബ്ലൗസിന് മീതേകൂടി തൂങ്ങുന്ന ഹാൻഡ്ബാഗ് . സ്വല്പം ഒന്ന് മുഷിഞ്ഞ മട്ടിലുള്ള കോലം ആണെങ്കിലും കക്ഷിയുടെ ചന്തത്തിനു ഒട്ടും കുറവില്ല !

“ഓക്കേ അല്ലെ കവി ?”
മഞ്ജുസ് വാതിൽക്കൽ എത്തിയതേ എന്നോടായി തിരക്കി ചിരിച്ചു .

“മ്മ്…”
ഞാൻ തലയാട്ടി മൂളി . അതോടെ കക്ഷിയും മായേച്ചിയും കൂടി എന്റെ റൂമിനകത്തേക്ക് വന്നു . മഞ്ജുസ് അകത്തേക്ക് കയറിയതും അവളുടെ സ്വാതസിദ്ധമായ ഗന്ധം എന്റെ നാസികയിലേക്ക് ഒഴുകി തുടങ്ങി ! ബാഗ് മേശപ്പുറത്തേക്കു വെച്ച് മഞ്ജുസ് പുറകിലെ ക്ലിപ് അഴിച്ചു മുടിയൊന്നു കുടഞ്ഞു . മായേച്ചി അതെല്ലാം നോക്കികൊണ്ട് എന്റെ അടുത്തേക്ക് വന്നു .

“എന്നാപ്പിന്നെ കണ്ണാ ഞാൻ പോവാടാ . ഇല്ലേൽ നിന്റെ ഹേമാന്റി അവിടെ കിടന്നു കയറു പൊട്ടിക്കും ”
മായേച്ചി എന്റെ കൈപിടിച്ച് പയ്യെ പറഞ്ഞു .

“മ്മ്…”
ഞാൻ പയ്യെ മൂളി .

“ഞാൻ ഇടക്ക് ഇതേപോലെ വരാം . അങ്ങനേലും നിന്റെ ഭാര്യക്ക് ചെക്കനെ നോക്കണം എന്നൊരു ചിന്ത ഉണ്ടാവട്ടെ ..’
മായേച്ചി മഞ്ജുസിനെ നോക്കികൊണ്ട് അർഥം വെച്ച് തന്നെ പറഞ്ഞു .

“ഡീ ഡീ ..നീ എനിക്കിട്ടു ഉണ്ടാക്കല്ലേ ..”
മായേച്ചി പറഞ്ഞു നിർത്തിയതും മഞ്ജുസ് ചിരിയോടെ പറഞ്ഞു തലമുടി ഇടതു തോളിലൂടെ മുന്നിലേക്കിട്ടു .
മായേച്ചിയും അതുകേട്ടൊന്നു പുഞ്ചിരിച്ചു . പിന്നെ പയ്യെ എഴുനേറ്റു മഞ്ജുസിനോടും യാത്ര പറഞ്ഞു . മായേച്ചിയെ യാത്രയാക്കിയ ശേഷം മഞ്ജു തിരിച്ചെന്റെ അടുത്തേക്ക് തന്നെ വന്നു . മുടിയൊക്ക അഴിച്ചിട്ടത് ഒരുകൈകൊണ്ട് തഴുകിയാണ് അവളുടെ വരവ് . റൂമിലെത്തിയതും അവള് പതിവ് പോലെ വാതിൽ ലോക് ചെയ്തു . പിന്നെ വേഷമൊന്നും മാറാൻ നിക്കാതെ ബെഡിലേക്ക് വലിഞ്ഞു കയറി എന്റെ അടുത്തേക്ക് വന്നു .
വിയർപ്പും പെർഫ്യൂമും കലർന്ന സുഖമുള്ളൊരു മണം അവൾ എന്റെ അടുത്തെത്തിയതും എന്നെയൊന്നു അലോസരപ്പെടുത്തി .

“ബോറടിച്ചോ ഇന്ന് ?”
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“ഏയ് ഇല്ല ..”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ ഇടംകൈകൊണ്ട് ചേർത്ത് പിടിച്ചു . പിന്നെ അവളുടെ കഴുത്തിന്റെ സൈഡിൽ പയ്യെ ഒന്ന് ചുംബിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025