Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 27

“ഇല്ല ഇല്ല ..ഇപ്പൊ കുഴപ്പം ഒന്നുമില്ല . സംഭവം കഴിഞ്ഞിട്ട് കുറച്ചു ദിവസമായി . റോസമ്മയെ അറിയിക്കാൻ വിട്ടതാ ”
മഞ്ജു പുഞ്ചിരിയോടെ പറഞ്ഞു .

“ആഹ്….എന്നിട്ട് കക്ഷി എവിടെ ? ആക്സിഡന്റ് എന്ന് പറയുമ്പോ , പരിക്കൊക്കെ കാര്യായിട്ട് ഉണ്ടോ ?”
റോസമ്മ സ്വല്പം പേടിയോടെ തിരക്കി .

“ആളിവിടെ വീട്ടിൽ തന്നെ ഉണ്ട് . കാലിനു സർജറി ഒകെ കഴിഞ്ഞു . ഇനി ഒന്ന് രണ്ടുമാസം റെസ്റ്റ് ആണ് ”
മഞ്ജുസ് ഒരാശ്വാസത്തോടെ പറഞ്ഞു .

“ശോ..കഷ്ടം ആയല്ലോ കർത്താവെ ..ഇവനിതെന്നാ പണിയ കാണിച്ചേ ”
റോസമ്മ ആരോടെന്നില്ലാതെ പറഞ്ഞു . അതുകേട്ടപ്പോൾ എനിക്കും ഒരു ചിരി വന്നു .

“ഇപ്പൊ ഓക്കേ ആയെടോ റോസേ ..ഇങ്ങനെ പറയാൻ മാത്രം കുഴപ്പം ഒന്നുമില്ല. ഞാൻ വേണേൽ അവനു കൊടുക്കാം ”
മഞ്ജുസ് കണ്ണിറുക്കികൊണ്ട് ഫോൺ എനിക്ക് നീട്ടി .

“ആഹ്..കൊടുക്ക് കൊടുക്ക്..”
മറുതലക്കൽ റോസമ്മയും തിരക്ക് കൂട്ടി .

“ഹലോ റോസമ്മോ…”
ഞാൻ ചിരിയോടെ അവളെ വിളിച്ചു .

“എന്നാടോ ? എന്നതാ ഉണ്ടായേ ? വെള്ളം അടിച്ചേച്ചു വണ്ടി എങ്ങാനും ഓടിച്ചോ താൻ ?”
റോസമ്മ അവളുടെ കോട്ടയം സ്റ്റൈലിൽ എന്നോട് തിരക്കി .

“ഏയ് ഇല്ല…ഇത് വേറെ വിഷയം ആണ് . ഞാൻ എന്റെ ടീച്ചറുമായിട്ട് വഴക്കിട്ട് വീട്ടീന്ന് ഒന്നിറങ്ങി പോയതാ . പോണ പോക്കില് വേറെ ഒരു ടീം കൊണ്ട് ചാർത്തി …”
സംഭവിച്ചു കഴിഞ്ഞ കാര്യം ഞാനൊരു തമാശ പോലെ പറഞ്ഞു .

“അയ്യേ ..അതെന്നാ വഴക്ക് ? ഇറങ്ങി പോവാൻ മാത്രം നിങ്ങള് തമ്മിലെന്താ പ്രോബ്ലം ?”
റോസമ്മ എന്നെ കളിയാക്കുന്ന പോലെ ചോദിച്ചു .

“അതൊക്കെ ഉണ്ട് . തന്നെ നേരിൽ കാണുമ്പോ പറഞ്ഞു തരാം ”
ഞാൻ മഞ്ജുസിനെ നോക്കി ചിരിയോടെ പറഞ്ഞു .

“ഓഹ് അങ്ങനെ ആണേൽ ഞാൻ നാളെയോ മറ്റന്നാളോ നിന്റെ വീട്ടിലോട്ടു വരാം . ഇപ്പൊ സ്വന്തമായിട്ട് ഡ്രൈവിംഗ് ഒകെ തുടങ്ങിയോണ്ട് കുഴപ്പമില്ല ”
റോസമ്മ സ്വല്പം ആവേശത്തോടെ പറഞ്ഞു .

“ആണോ..എന്ന വാ ..തന്നെ കണ്ടിട്ടും കൊറേ ആയി…”
ഞാനും സ്വല്പം ആവേശത്തിൽ പറഞ്ഞു . മഞ്ജുസ് അതെല്ലാം നോക്കി കുശുമ്പിപാറു ആയി ഇരിക്കുന്നുണ്ട് ! അവൾക്ക് ഞാൻ വേറെ പെണ്ണുങ്ങളോട് കൊഞ്ചുന്നത് ഒട്ടും ഇഷ്ടമല്ല !

“ഓക്കേ..അപ്പൊ ബാക്കിയൊക്ക വന്നിട്ട്…”
റോസമ്മ ചിരിയോടെ പറഞ്ഞു നിർത്തി .

ഫോൺ വെച്ചതും വീണ്ടും ഞങ്ങളുടെ മാത്രം സ്വകാര്യം നിമിഷങ്ങളായി .

“അപ്പൊ നമുക്ക് തുടങ്ങാം ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025