Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 27

“സ്സ്….”
എന്റെ ചുംബനമേറ്റതും മഞ്ജുസ് ഒന്ന് പിടഞ്ഞു .

“നിനക്ക് തിരക്കുണ്ടോ ?”
ഞാൻ അവളുടെ കഴുത്തിൽ നിന്നും മുഖം ഉയർത്തി ചോദിച്ചു .

“എന്താ ഇപ്പൊ അങ്ങനെ ഒകെ ചോദിയ്ക്കാൻ ?”
മഞ്ജുസെന്നെ കൗതുകത്തോടെ നോക്കി .

“ഏയ് ..ചില കാര്യങ്ങളൊക്കെ പറയാൻ ഉണ്ട്.. അതോണ്ട് ചോയ്ച്ചതാ ”
ഞാൻ ചിരിയോടെ പറഞ്ഞു .

“എന്നെ പറഞ്ഞോ ..എന്റെ അടുത്തു എന്തിനാടാ ഈ മുഖവുരയൊക്കെ ?”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ ചുംബിച്ചു .

“മ്മ്…ഞാൻ നിന്റെ മൂഡ് ഒകെ സെറ്റായിട്ട് ചോദിക്കാലോ ന്നു വെച്ച് വൈറ്റ് ചെയ്യുവായിരുന്നു .”
ഞാൻ പയ്യെ പറഞ്ഞു നിർത്തി അവളെ ഉറ്റുനോക്കി .

“പറഞ്ഞോ ..ഞാനിപ്പോ ഓക്കേ ആണ്..”
മഞ്ജുസ് ചിരിച്ചു .

“പറയാനല്ലെടി മഞ്ജുസേ..എനിക്ക് അറിയാനാ ഉള്ളത് . നമ്മുടെ വഴക്ക് നടക്കുമ്പോൾ നിന്റെ ഫീൽ എങ്ങനെ ആയിരുന്നു ?”
ഞാൻ അറിയാനുള്ള കൗതുകമോർത്തു പയ്യെ തിരക്കി .

“ഓഹ്‌..അതോ ..അതൊക്കെ ഇനി എന്തിനാ കവി പറയണേ ..?
ഞാൻ ചോദ്യമെറിഞ്ഞതും മഞ്ജുസ് ഒന്ന് മുഖം വാടിക്കൊണ്ട് ചോദിച്ചു .

“ചുമ്മാ നീ പറ ..ഞാൻ ആകെ ഡെസ്പ്പ് ആയിരുന്നു . നീ വിളിച്ചാലും എടുക്കില്ല , എടുത്താൽ തന്നെ ഒരുമാതിരി സംസാരവും . ശരിക്കു നിന്റെ മോന്ത അടിച്ചു പൊട്ടിക്കാനാ തോന്നീത് ..”
ഞാൻ അവളെ എന്നിലേക്ക് ചേർത്തമർത്തി പല്ലിറുമ്മി .

“മ്മ്….”
മഞ്ജുസ് വിഷമത്തോടെ മൂളി .

“ഇപ്പൊ സോൾവ് ആകും , നീയിപ്പോ വിളിക്കും എന്നൊക്കെ വിചാരിച്ചു ഞാൻ ഇങ്ങനെ ഇരിക്കും ..എവടെ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളുടെ വലതുകൈയിൽ എന്റെ വിരൽ കോർത്തു.

“എനിക്കറിഞ്ഞൂടെടാ ..അപ്പൊ എനിക്ക് വേറൊരു മൂഡ് ആയിരുന്നു . നീ വിഷമിക്കും എന്നൊന്നും ഞാൻ അപ്പോൾ ഓർത്തില്ല. ആ സമയത്തു എനിക്കൊരുമാതിരി കലി ആയിരുന്നു . ഞാൻ അൽമോസ്റ്റ് ഒരു മണിക്കൂർ വിളിച്ചിട്ടും നീ എടുക്കാഞ്ഞപ്പോ എനിക്ക് ശരിക്കും ദേഷ്യം വന്നു ..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു .

“ന്നിട്ട് ?’
ഞാൻ ചിരിയോടെ തിരക്കി .

“എന്നിട്ടെന്താ , നീ റോസ്‌മേരിയെ ആണ് വിളിച്ചതന്നറിഞ്ഞപ്പോ ദേഷ്യം കൂടി . അവളെ മനസിൽ കൊറേ തെറിയും പറഞ്ഞു ”
മഞ്ജുസ് പയ്യെ ചിരിച്ചുകൊണ്ട് പറഞ്ഞു .

“ഹി ഹി..പാവം റോസമ്മ..അവളെന്തു പിഴച്ചെടി ? നീ വിചാരിക്കണ പോലെ ഞങ്ങള് കിന്നാരം പറയുവൊന്നും അല്ലാരുന്നു ”
ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് ഗൗരവത്തിൽ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025