Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 7

അതോടെ എന്റെ കയ്യിലെ പിച്ചലിന്റെ വേദനയും കൂടി .

“പോടാ ..തെണ്ടിത്തരം കാണിച്ചിട്ട് ന്യായം പറയുന്നോ..അതെങ്ങാനും ലീക് ആയാൽ ഉള്ള അവസ്ഥ എന്താ ”
മഞ്ജു നാട്ടിൽ നടക്കുന്ന കാര്യങ്ങളൊക്കെ ഓർത്തു സ്വല്പം ഭയത്തോടെ പറഞ്ഞു .

“എല്ലാരും കാണട്ടെ ..കാണാൻ കൊള്ളാവുന്ന പെൺപിള്ളേരല്ലേ ”
ഞാൻ അവളെ ഒന്ന് ആക്കികൊണ്ട് പറഞ്ഞു .

“കവി..എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ..”
അവൾ എന്റെ മുൻപിൽ നിന്നു നിലത്തു ചവിട്ടി നൃത്തം വെച്ചുകൊണ്ട് ചിണുങ്ങി .

ഞാൻ പെട്ടെന്ന് അവളെ ചേർത്ത് പിടിച്ചുകൊണ്ട് മുന്നോട്ടു നടന്നു .
“എടി മഞ്ജു വാര്യരെ ഞാൻ ചുമ്മാ പറഞ്ഞതാ ..നീ ഇങ്ങനെ ചൂടാവല്ലേ ..പിന്നെ ശരിക്കു ഒരെണ്ണം എടുത്താൽ കൊള്ളാം എന്നുണ്ട് കേട്ടോ ”
ഞാൻ പയ്യെ പറഞ്ഞു അവളെ നോക്കി .

“ആഹ്…നീ ഇങ്ങു വാ..ഞാൻ എടുത്തു തരാം ”
മഞ്ജു എന്നെ നോക്കി കണ്ണുരുട്ടി പറഞ്ഞു .

“ആഹ്..അത് കേട്ട മതി ..”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു കാഴ്ചകളിലേക്ക് നീങ്ങി . അവിടെ കുറച്ചു സമയം ചിലവഴിച്ച ശേഷം ഞങ്ങൾ പുറത്തിറങ്ങി . പിന്നെ കുറെ ചോക്ലേറ്റ്സും കണകുണാ സാധനങ്ങളുമൊക്കെ ആയി മഞ്ജുസിന്റെ വക ചെറിയൊരു ഷോപ്പിംഗ് .

പൂച്ച കുട്ടിയെ വാങ്ങണം എന്നൊക്കെ പറഞ്ഞെങ്കിലും ലാസ്റ്റ് മിനുട്ടിൽ വേണ്ടെന്നു വെച്ചു. ഇനിയിപ്പോ ഒരു പെറ്റ് ആണ് ആവശ്യമെങ്കിൽ നാട്ടിന്നു നല്ലൊരെണ്ണത്തിനെ വാങ്ങാമെന്നു ഞാൻ പറഞ്ഞതോടെ കക്ഷി ആ മോഹം ഉപേക്ഷിച്ചു .

പിന്നെ തിരിച്ചു പോകും വാഴ വഴിയരികിൽ ഒരു ചെറിയ കുട്ടി കാരറ്റ് വിൽക്കുന്നത് കണ്ടു മഞ്ജുസ് അവിടെ വണ്ടിനിർത്തി . ആവശ്യമില്ലാഞ്ഞിട്ടും പാവം തോന്നി അവൾ പത്തിരുനൂറ്‌ രൂപക്ക് കാരറ്റ് വാങ്ങി . സാമാന്യം വളരെ കൂടുതൽ ഉണ്ടായിരുന്നത്.

ഞാൻ ഇറങ്ങി ചെന്ന് വിലപേശിയപ്പോൾ മഞ്ജുസ് ചൂടായി .

“പോടാ….ആ കുട്ടിയോട് വിലപേശാൻ നാണമില്ലല്ലോ ..”
എന്ന് മാത്രം പറഞ്ഞു ഉള്ള കാശൊക്കെ അതിനു എടുത്തു കൊടുത്തു . കോളടിച്ച മട്ടിൽ അതെന്നെയും അവളെയും സന്തോഷത്തോടെ മാറി മാറി നോക്കി തൊഴുന്നുണ്ടായിരുന്നു . മങ്കി കാപ് ഒക്കെ അണിഞ്ഞു നല്ല സുന്ദരിയായ ഒരു കറുമ്പി കുഞ്ഞു ! നല്ല ചന്തമൊക്കെ ഉണ്ട് കാണാൻ. അതിന്റെ അമ്മ തൊട്ടപ്പുറത്തു ചോളവും കാപ്പിയുമൊക്കെ വിൽക്കുന്നുണ്ട് .

പിന്നെ അതിനോട് യാത്ര പറഞ്ഞു ഞങ്ങളിറങ്ങി . മഞ്ജുസിനു പൈസ ഉള്ളതുകൊണ്ട് ഇങ്ങനെ ഉള്ളവരെ ഒകെ സഹായിക്കാം..നമ്മുടെ കാര്യം അങ്ങനെ ആണോ ! അങ്ങനെ ഓരോന്നൊക്കെ ആലോചിച്ചിരുന്നു കാറിൽ കയറി..മഞ്ജുവാണ് ഡ്രൈവർ !സാമാന്യം നല്ല സ്പീഡിൽ ആണ് അവൾ വണ്ടി ഓടിച്ചത് . ചുരം ആയിട്ടും അവൾക്ക് പേടിയൊന്നുമില്ല. നല്ല എക്സ്പെർറ്റ് ഡ്രൈവർ ആണ് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025